പതിവ് തെറ്റിക്കാതെ ചിപ്പി! ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് താരങ്ങള്‍! കാണാം

By Midhun Raj

കൊറോണ ഭീതിക്കിടെയിലും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ജനസാഗരമാണ് എത്തിയത്. തിങ്കളാഴ്ച രാവിലെ 9.45ന് ശുദ്ധ പുണ്യാഹത്തിന് ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. അമ്മയുടെ ഭക്തരായ സ്ത്രീകള്‍ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവുകളിലുമായിട്ടാണ് പൊങ്കാല അടുപ്പുകളുമായി നിരന്നത്.

ഇത്തവണ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ നടി ചിപ്പി ഉള്‍പ്പെടെയുളള സിനിമാ താരങ്ങളെല്ലാം തന്നെ എത്തിയിരുന്നു. വര്‍ഷങ്ങളായുളള പതിവ് തെറ്റിക്കാതെയാണ് ചിപ്പി ഇത്തവണയും പൊങ്കാലയ്ക്ക് എത്തിയത്. ഇരുപതിലധികം വര്‍ഷത്തോളമായി പൊങ്കാല ഇടാനായി ചിപ്പി വരുന്നു.

ഇത്തവണ

ഇത്തവണ കൊറോണ ഭീതിയൊക്കെ ഉണ്ടായതുകൊണ്ട് ഒരു പരിഭ്രമം തോന്നിയിരുന്നു എന്നും എന്നാല്‍ പൊങ്കാല ഒഴിവാക്കാന്‍ തോന്നിയില്ലെന്നും ചിപ്പി പറഞ്ഞു. മുന്‍പ് നടി കല്‍പ്പനയ്‌ക്കൊപ്പമാണ് ചിപ്പി പൊങ്കാലയ്ക്കായി എത്താറുണ്ടായിരുന്നത്. ഇത്തവണ കല്‍പ്പന ചേച്ചി ഒപ്പമില്ലാത്തതിന്റെ സങ്കടമുണ്ടെന്നും നടി പറഞ്ഞു. ചിപ്പിക്ക് പുറമെ സീമാ ജി നായര്‍, മങ്കാ മഹേഷ്, സംഗീത മോഹന്‍ നടന്‍ ഭീമന്‍ രഘു, ഗായിക രാജശ്രീ തുടങ്ങിയവരും പൊങ്കാലയ്ക്കായി എത്തിയിരുന്നു.

കോവിഡ് രോഗത്തില്‍ നിന്നും

കോവിഡ് രോഗത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാനും നടി ശരണ്യയുടെ ആരോഗ്യത്തിനുമായാണ് ഇത്തവണ സിനിമാ സീരിയല്‍ താരങ്ങളുടെ പൊങ്കാല. കൊറോണ വൈറസിനെ ലോകത്തില്‍ നിന്നും തുടച്ചുനീക്കുക എന്നതാണ് തന്റെ പ്രാര്‍ത്ഥനയെന്ന നടി മങ്ക മഹേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം പൊങ്കാല ഉത്സവത്തിന് എത്തിയവര്‍ക്ക് നടന്‍ സുരേഷ് ഗോപി അന്നദാനം നടത്തിയിരുന്നു.

ഭാര്യ രാധികയ്‌ക്കൊപ്പമാണ്

ഭാര്യ രാധികയ്‌ക്കൊപ്പമാണ് സുരേഷ് ഗോപി ഭക്തര്‍ക്ക് ഭക്ഷണം വിളമ്പികൊടുത്തത്. ഗായകന്‍ ജി വേണുഗോപാലും അന്നദാനത്തിന് എത്തിയിരുന്നു. സിനിമാ സീരിയല്‍ താരങ്ങള്‍ക്കൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുളള ലക്ഷക്കണക്കിന് ആളുകളും ഇത്തവണ പൊങ്കാലയ്ക്കായി എത്തി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി തിരുമുമ്പില്‍ തയ്യാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.

ദേവിസ്തുതികളുമായി

ദേവിസ്തുതികളുമായി ആയിരങ്ങളാണ് ഈ നിമിഷത്തെ വരവേറ്റത്. തുടര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കമായെന്ന സുചനകളോടെ ചെണ്ടമേളവും അരങ്ങേറിയിരുന്നു. നേരത്തെ രോഗലക്ഷണമുളളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചിരന്നു. കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ അറിയിപ്പ്. ജനലക്ഷങ്ങളാണ് ഇത്തവണയും ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനായി എത്തിയത്.

വീഡിയോ

More from Filmibeat

Read more about: chippi manka mahesh seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X