'ചിപ്പിക്ക് ഒരു മോളല്ലേ... ഇതെന്താ ഇപ്പോൾ രണ്ടുമക്കൾ?, കുറ്റം പറഞ്ഞവരും കൈയ്യടിക്കുന്നു'; ചിപ്പിയുടെ വീഡിയോ!
മലയാളം, കന്നഡ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന താരമായിരുന്നു നടി ചിപ്പി. തിരുവനന്തപുരം സ്വദേശിനിയായ ചിപ്പി 1993ൽ പുറത്തിറങ്ങിയ സോപാനം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.
പാഥേയം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ശേഷമാണ് ചിപ്പി കൂടുതൽ ശ്രദ്ധനേടിയത്. പിന്നീട് നിരവധി സിനിമകളിൽ ചിപ്പി നായികയായും സഹനടിയായും അഭിനയിച്ചു. വിവാഹിതയായ ശേഷം ചിപ്പി സിനിമയിൽ നിന്ന് വിട്ടുനിന്നു. എങ്കിലും അഭിനയത്തോടുള്ള ഇഷ്ടം താരം വിട്ടില്ല.
ടെലിവിഷൻ സീരിയലുകളിൽ ചിപ്പി തന്റെ കഴിവ് പുറത്തെടുക്കുകയും പ്രേക്ഷകരുടെ പ്രീതി നേടുകയും ചെയ്തു. സൂര്യ ടിവിയിലെ സ്ത്രീ ജന്മം ആണ് ആദ്യ സീരിയൽ. ഇപ്പോൾ ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിൽ പ്രധാന കഥാപാത്രമായ ശ്രീദേവിയെ അവതരിപ്പിക്കുകയാണ് ചിപ്പി. സാന്ത്വനത്തിലെ ശ്രീദേവിക്ക് വൻ ജനപ്രീതിയാണുള്ളത്. താരം തന്നെയാണ് സീരിയലിന്റെ നിർമാതാവും.

സോഷ്യൽമീഡിയയിലും സജീവമായ ചിപ്പി നിർമാതാവ് രഞ്ജിത്തിനെയാണ് വിവാഹം ചെയ്തത്. ഇരുവർക്കും അവന്തിക എന്നൊരു മകളാണുള്ളത്. ഒരു കാലത്ത് താരമൂല്യമുള്ള നായികയായി തിളങ്ങിയെങ്കിലും നടി എന്ന ആഢംബരമൊന്നും ചിപ്പിക്കില്ല.
വസ്ത്രധാരണം പോലും വളരെ ലളിതമാണ്. സിനിമാക്കാരുടെ പരിപാടികളിൽ ഒട്ടും മോടിയില്ലാതെ എത്തുന്ന ഓരേയൊരു നടി ചിപ്പി മാത്രമായിരിക്കും. ഇപ്പോഴിതാ ചിപ്പിയും കുടുംബവുമാണ് സോഷ്യൽമീഡിയ ചർച്ചകളിൽ നിറയുന്നത്. അതിന് കാരണം നടി നൂറിൻ ഷെരീഫിന്റെ വിവാഹത്തിന് എത്തിയപ്പോഴുള്ള വീഡിയോയാണ്.
ഭർത്താവിനും മകൾക്കും ഒപ്പം ചടങ്ങിൽ പങ്കെടുക്കാൻ കാറിൽ വന്നിറങ്ങിയ ചിപ്പി കുടുംബസമേതം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ചിപ്പിക്കും കുടുംബത്തിനുമൊപ്പം ഒരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു. അവന്തികയ്ക്ക് ഒപ്പം പുതിയൊരു പെൺകുട്ടി കൂടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കണ്ടതോടെയാണ് സോഷ്യൽമീഡിയ ഉപഭോക്താക്കളിൽ സംശയം ജനിച്ചത്.
പിന്നീട് വീഡിയോയ്ക്ക് താഴെ നിറഞ്ഞത് മുഴുവൻ ചിപ്പിക്ക് രണ്ട് മക്കളാണോ എന്ന ചോദ്യമാണ്. എന്നാൽ ചിപ്പിക്ക് ഒരു മകൾ മാത്രമാണുള്ളത്. സോഷ്യൽമീഡിയയിൽ സജീവമായ അവന്തികയും ഇടയ്ക്ക് ചിപ്പിയുടെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഡിഗ്രി പഠനം പൂർത്തിയാക്കിയതാണ് അവന്തിക. നടൻ ദിലീപിന്റെ മകൾ മീനാക്ഷി ഒക്കെയായി അവന്തിക കൂട്ടാണ്. സോഷ്യൽ മീഡിയയിൽ താരപുത്രി പങ്കിടുന്ന വിശേഷങ്ങൾക്ക് അവന്തിക റിയാക്ട് ചെയ്യാറുണ്ട്.
എന്തായാലും സുഹൃത്തുക്കൾക്ക് വളരെ പ്രാധാന്യം നൽകുന്ന അവന്തിക അമ്മയ്ക്കും അച്ഛനും ഒപ്പം കല്യാണം കൂടാൻ വന്നപ്പോൾ കൂടെ വന്നത് ചിലപ്പോൾ സുഹൃത്ത് ആയേക്കാം എന്നാണ് ആരാധകർ പറയുന്നതും. മലയാള സിനിമയിലെ മാതൃക ദമ്പതികളാണ് ചിപ്പിയും രഞ്ജിത്തും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. 2001 ലായിരുന്നു ഇവരുടെ വിവാഹം.
'സിനിമ രംഗത്തുള്ള ഞങ്ങളുടെ പരിചയം സൗഹൃദമായി മാറി. ശേഷം അത് പ്രണയമായി. അത് വീട്ടിൽ പറഞ്ഞപ്പോൾ എന്റെ വീട്ടിൽ കാര്യമായ എതിർപ്പുകൾ ഉണ്ടായിരുന്നു.'
'പക്ഷെ ആ എതിർപ്പുകളുടെ അവഗണിച്ചുകൊണ്ടാണ് ഞങ്ങൾ ഒരുമിച്ച് ജീവിതത്തിലെ ആ നിർണായക തീരുമാനം എടുത്തത്', എന്നാണ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ ചിപ്പി പ്രതികരിച്ചത്. പണ്ട് ഇരുവരുടെയും പ്രണയത്തെ കുറ്റപ്പെടുത്തിയവർ ഇന്ന് ചിപ്പിയുടെ കുടുംബ ജീവിതം കണ്ട് സ്നേഹത്തോടെ കയ്യടിക്കുകയാണ്.


Click it and Unblock the Notifications











