നടി ചിപ്പിയെ തപ്പി നടക്കുന്ന മാധ്യമങ്ങള്‍! പൊങ്കലയ്ക്ക് വന്ന നടിയ്ക്ക് അതിലും വലിയ പൊങ്കാലയോ?

വീണ്ടുമൊരു ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞതിന്റെ വിശേഷങ്ങളാണ് എല്ലായിടത്തും. ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരില്‍ അറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കില്‍ വരെ ഇടം നേടിയിട്ടുണ്ട്. തിരുവനന്തപുരത്തുള്ള ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ചാണ് സ്ത്രീകള്‍ പൊങ്കാല നേര്‍ച്ച സമര്‍പ്പിക്കാറുള്ളത്. ഇപ്രാവിശ്യം കൊറോണ ഭീതിയിലായിരുന്നു ചടങ്ങ് നടന്നത്.

ആദ്യ കാലം മുതല്‍ നടി ചിപ്പിയും പൊങ്കാല ഇടാന്‍ വരുന്നത് വാര്‍ത്തകളില്‍ നിറയാറുണ്ട്. അത് സ്ഥിരമായതോടെ ചിപ്പി പൊങ്കാല ഇടാന്‍ വരുമോ എന്ന് നോക്കി മാധ്യമങ്ങളും വരാറുണ്ടായിരുന്നു. ഇത്തവണയും സംഭവിച്ചത് അത് തന്നെയായിരുന്നു. ഇതോടെ ചിപ്പിയുടെ പേരില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.

Recommended Video

Attukal Pongala 2020 : ''കൊറോണ എന്ന വൈറസിനെ ആറ്റുകാലമ്മ നശിപ്പിക്കും'' | FilmiBeat Malayalam

ചിപ്പിയുടെ വാക്കുകളിലേക്ക്

ട്രോളുകള്‍ കണ്ടിരുന്നോ എന്ന ചോദ്യത്തിന് നിര്‍ത്താതെ ചിരിക്കുകയാണ് ചിപ്പി ആദ്യം ചെയ്തത്. അത്ര മാത്രം ട്രോളുകളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. എനിക്കെതിരെ ഒന്നും അല്ലല്ലോ അല്ലേ? ട്രോളുകളില്‍ ചിലത് കാണാറുണ്ട്. മനോരമ റിപ്പോര്‍ട്ടറോട് നാളെ ചിപ്പിയെ കണ്ടെത്തണം എന്നൊക്കെ പറയുന്ന തരത്തില്‍ ട്രോളുകള്‍ കണ്ടു. ചിരിയാണ് തോന്നിയത്. അത്രത്തോളം തന്നെ സ്നേഹവും. അമ്മയുടെ പൊങ്കാല എന്ന് പറയുമ്പോള്‍ അവര്‍ക്ക് എന്നെയും ഓര്‍മ്മ വരുന്നുണ്ടല്ലോ. അത് അനുഗ്രഹമായി കാണുന്നു.

ചിപ്പിയുടെ വാക്കുകളിലേക്ക്

ഞാന്‍ പത്രക്കാരെ അറിയിച്ചല്ല എത്തുന്നത്. അവരായി കണ്ടുപിടിച്ചെത്തുന്നതാണ്. മുന്‍പ് ഞാനും കല്‍പന ചേച്ചിയുമെല്ലാം ഒരുമിച്ചായിരുന്നു പൊങ്കാല ഇടുന്നത്. അത് കൊണ്ട് തന്നെ ചാനലുകാരും ഫോട്ടോഗ്രാഫര്‍മാരും എല്ലാമെത്തും. അതോടെ പൊങ്കാല കഴിഞ്ഞാല്‍ ഞങ്ങളുടെ ചിത്രം പത്രത്തിലും ചാനലിലും വരും. ഇത് സ്ഥിരമായത് കൊണ്ട് കൊണ്ടാവും ഈ ട്രോളുകള്‍. നിങ്ങള്‍ പത്രക്കാര്‍ തന്നെയല്ലേ ഇതിന് കാരണമെന്ന് ചിപ്പി ചോദിക്കുന്നു.

ചിപ്പിയുടെ വാക്കുകളിലേക്ക്

ഇരുപത് വര്‍ഷത്തോളമായി അമ്മയയുടെ മുന്‍പില്‍ പൊങ്കാല ഇടുന്നു. അത്രമാത്രം വിശ്വാസവും ഭക്തിയുമാണ് ആറ്റുകാല്‍ അമ്മയോട്. ഇത്തവണ കൊറേണ ഭീതിയൊക്കെ ഉണ്ടായത് കൊണ്ട് ഒരു പരിഭ്രമം തോന്നിയിരുന്നു. എന്നാല്‍ ഒഴിവാക്കാന്‍ തോന്നിയില്ല. കല്‍പ്പന ചേച്ചി ഒപ്പമില്ലാത്ത സങ്കടമുണ്ട്. ചേച്ചി ഉള്ളപ്പോള്‍ ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു പൊങ്കാലയ്ക്ക് എത്തുക. ആറ്റുകാലമ്മയുടെ അനുഗ്രഹമാണ് വീണ്ടും വീണ്ടും പൊങ്കാല ഇടാന്‍ എത്തിക്കുന്നതെന്നാണ് വിശ്വാസം. ട്രോളന്മാരോട് നിറഞ്ഞ സ്നേഹമാണ്.. ട്രോളുകള്‍ കണ്ട് ഒരുപാട് ചിരിക്കാറുണ്ടെന്നും ചിപ്പി പറയുന്നു.

 ചിപ്പിയുടെ വാക്കുകളിലേക്ക്

ഇരുപത് വര്‍ഷത്തിലധികമായി പൊങ്കാല ഉത്സവത്തിന് സാന്നിധ്യമാണ് ചിപ്പി. ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹമാണ് തന്നെ എപ്പോഴും ഇവിടെ എത്തിക്കുന്നതെന്നായിരുന്നു നടി പറഞ്ഞത്. ചിപ്പി മാത്രമല്ല ഇത്തവണ പൊങ്കാല ഇടാന്‍ സിനിമാ രംഗത്ത് നിന്നും ഒരുപാട് താരങ്ങളും എത്തിയിരുന്നു. നടി സംഗീത മോഹന്‍, സീമ ജി നായര്‍, തുടങ്ങിയവരും പൊങ്കാല നേര്‍ച്ച നടത്തി. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും അന്നദാനം നടത്തിയിരുന്നു.

More from Filmibeat

Read more about: chippi ചിപ്പി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X