മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായ ചിത്ര സിനിമ ഉപേക്ഷിച്ചതിന് പിന്നിലെ കാരണം ഇതായിരുന്നോ?

Recommended Video

നടി ചിത്ര മനസുതുറക്കുന്നു; തിരികെ മലയാളത്തിലേക്ക് | filmibeat Malayalam

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നായികയായിരുന്നു ചിത്ര. പേര് പറഞ്ഞാല്‍ പെട്ടെന്ന് ആ മുഖം മനസ്സിലേക്കെത്തിയെങ്കിലും അവരഭിനയിച്ച സിനിമകളെക്കുറിച്ച് പറയുമ്പോള്‍ ആളെ മനസ്സിലാവും. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരത്തെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ സിനിമാപ്രേമികള്‍ക്കാവില്ല. ഗ്ലാമറസും അധികമാരും ചെയ്യാന്‍ തയ്യാറാവത്തതുമായ തരത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു ഈ താരം കൂടുതലായി അവതരിപ്പിച്ചത്.

മോഹന്‍ലാലും പ്രേംനസീറും ഒരുമിച്ചഭിനയിച്ച ചിത്രമായ ആട്ടക്കലാശത്തിലൂടെയാണ് ഈ താരം ശ്രദ്ധിക്കെപ്പെടുന്നത്. ശാലീല സൗന്ദര്യവുമായി സിനിമയിലേക്കെത്തിയ ഈ താരത്തെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ സിനിമകളിലൊക്കെ താരം സജീവസാന്നിധ്യം അറിയിച്ചിട്ടുണ്ട്.വിവാഹത്തോടെയാണ് ഈ താരം സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. സിനിമയില്‍ സജീവമല്ലാതിരിന്നിട്ട് കൂടി താരത്തെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ചിത്ര വിശേഷങ്ങള്‍ പങ്കുവെച്ചത്. മനോഹരമായ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

സൂപ്പര്‍താര ചിത്രങ്ങളിലെ സജീവസാന്നിധ്യം

സൂപ്പര്‍താര ചിത്രങ്ങളിലെ സജീവസാന്നിധ്യം

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഇവരുടെ കരിയര്‍ ബെസ്റ്റ് സിനിമകളിലൊക്കെ ചിത്രയും അഭിനയിച്ചിട്ടുണ്ട്. അമരം, പാഥേയം, ആറാം തമ്പുരാന്‍, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍, കമ്മീഷണര്‍, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ താരം പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. വേഷം ചെറുതായിരുന്നുവെങ്കിലും ഇന്നും ഓര്‍മ്മിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെയായിരുന്നു ചിത്രയ്ക്ക് ലഭിച്ചത്. നാണമാവുന്നു മേനി നോവുന്നു, നീലക്കുയിലേ ചൊല്ലു തുടങ്ങിയ ഗാനരംഗങ്ങളിലെ താരത്തിന്റെ പ്രകടനം അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല.

20 വര്‍ഷം മുന്‍പ് അപ്രത്യക്ഷമായി

20 വര്‍ഷം മുന്‍പ് അപ്രത്യക്ഷമായി

20 വര്‍ഷം മുന്‍പാണ് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് താന്‍ സിനിമയില്‍ നിന്നും പോവാനുള്ള കാരണത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായിരുന്നു ആ താരം. അങ്ങനെയിരിക്കെയാണ് പെട്ടെന്ന് താരം സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. നല്ല വേഷങ്ങള്‍ തേടിയെത്തുന്നതിനിടയിലെ പിന്‍മാറ്റത്തിന് പിന്നിലെ പ്രധാന കാരണം കുടുംബത്തിലെ പ്രശ്‌നങ്ങളായിരുന്നു.

അപ്പയുടെ അസുഖം

അപ്പയുടെ അസുഖം

ചിത്രയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. അപ്പയ്ക്കാവട്ടെ അസുഖവുമായി. വൃക്കകള്‍ പ്രവര്‍ത്തനരഹിതമായതോടെ അദ്ദേഹത്തെ ശുശ്രൂഷിച്ച് ഒപ്പമിരിക്കാനായിരുന്നു താരത്തിന്റെ തീരുമാനം. അമ്മ മരിക്കുന്ന സമയത്ത് തനിക്കൊപ്പമിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അമ്മ വിടവാങ്ങിയത്. എന്നാല്‍ അപ്പയുടെ കാര്യത്തില്‍ അത് സംഭവിക്കരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു. അപ്പ അസുഖബാധിതനായി തുടരുന്നതിനിടയിലായിരുന്നു വിവാഹം നടത്തിയത്.

വിവാഹ ശേഷമുള്ള പിന്‍മാറ്റം

വിവാഹ ശേഷമുള്ള പിന്‍മാറ്റം

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട പറയുന്ന പതിവ് ശൈലി തന്നെയായിരുന്നു താരവും സ്വീകരിച്ചത്. യാഥാസ്ഥിതിക കുടുംബമായിരിക്കും ഭര്‍ത്താവിന്റേതെന്നും അഭിനയിക്കുന്നതിനോട് അവര്‍ക്ക് യോജിപ്പുണ്ടാവില്ലെന്നുമൊക്കെയായിരുന്നു കരുതിയത്. എന്നാല്‍ അദ്ദേഹത്തിന് അത് പ്രശ്‌നമല്ലായിരുന്നു. താനാണ് സിനിമയില്‍ ഇനി തുടരുന്നില്ലെന്ന തീരുമാനമെടുത്തതെന്നും താരം പറയുന്നു.

ഭര്‍ത്താവിന്റെ പിന്തുണയോടെ

ഭര്‍ത്താവിന്റെ പിന്തുണയോടെ

ഇടക്കാലത്ത് സിനിമയില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിച്ചുവെങ്കിലും താന്‍ അതൊന്നും സ്വീകരിച്ചില്ല. കുടുംബത്തിലെ വേറയും സ്ത്രീകള്‍ ജോലിക്ക് പോകുന്നുണ്ട്. അതിനാല്‍ ജോലി ഉപേക്ഷിക്കേണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ നിലാപട്. ഇതനുസരിച്ചാണ് വിവാഹ ശേഷം രണ്ട് സിനിമകളിലഭിനയിച്ചത്. മഴവില്ല്, സൂത്രധാരന്‍ ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത് വിവാഹ ശേഷമായിരുന്നു.

തിരിച്ചുവരാനാണ് താല്‍പര്യം

തിരിച്ചുവരാനാണ് താല്‍പര്യം

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം പല താരങ്ങളും സിനിമയില്‍ തിരിച്ചെത്തിയിട്ടുണ്ട്. രണ്ടാം വരവില്‍ മികച്ച സ്വീകാര്യതയും അവസരങ്ങളുമാണ് ഇവരെ കാത്തിരിക്കുന്നത്. താനും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണെന്നും താരം പറയുന്നു. മികച്ച അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X