ഭാര്യയ്ക്ക് ആശംസകള്‍ അറിയിച്ച് സഹസംവിധായകന്‍! നടി ദര്‍ശന ദാസിന്റെ പിറന്നാള്‍ വിശേഷങ്ങളിങ്ങനെ

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആരും അറിയാതൊരു താരവിവാഹം നടന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ദര്‍ശന ദാസിന്റെ വിവാഹമായിരുന്നു രഹസ്യമായി നടത്തിയത്. അഭിനയിച്ച് കൊണ്ടിരുന്ന സുമംഗലി ഭവ സീരിയലില്‍ നിന്നും നായിക മാറിയതോടെയാണ് പ്രേക്ഷകരും കണ്‍ഫ്യൂഷനിലായത്. ഒടുവില്‍ വിവാഹ വാര്‍ത്ത നടി തന്നെ പുറത്ത് പറഞ്ഞു.

സുമംഗലി ഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനുമായിട്ടാണ് ദര്‍ശന വിവാഹം കഴിച്ചത്. ഡിസംബറിലായിരുന്നു വിവാഹം. ഏറെ കാലം ഇരുവരുടെയും വിവാഹ വിശേഷങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. ഇപ്പോഴിതാ ഭാര്യയ്ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് അനൂപ്.

 ദര്‍ശനയുടെ പിറന്നാള്‍

സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ദര്‍ശനയ്ക്ക് പിറന്നാള്‍ ആശംസകള്‍ അനൂപ് എഴുതിയത്. ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി നില്‍ക്കുന്നൊരു ചിത്രവും അനൂപ് പങ്കുവെച്ചിരുന്നു. ദാമ്പത്യ വിജയത്തിന് ഒരേ വ്യക്തിയുമായി പലതവണ പ്രണയത്തില്‍ ആകേണ്ടതുണ്ട്. സന്തോഷ ജന്മദിനം എന്റെ പൊണ്ടാട്ടി എന്നാണ് ചിത്രത്തിന് ക്യാപ്ഷനിട്ടത്. ഇതിന് താഴെ നിരവധി ആളുകളാണ് ദര്‍ശനയ്ക്ക് ആശംസകളുമായി കമന്റുകളുമായി എത്തിയിരുന്നു.

ദര്‍ശനയുടെ പിറന്നാള്‍

വളരെ കുറഞ്ഞ സമയം കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയ നടിയാണ് ദര്‍ശന ദാസ്. പട്ടു സാരിയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് 'ദത്തുപുത്രി' എന്ന സീരിയലിലും അഭിനയിച്ചു. ഇതിനിടെയാണ് 'ഫോര്‍ ദ പീപ്പിള്‍'ലേക്ക് അവസരം ലഭിച്ചത്. കറുത്ത് മുത്ത് എന്ന ഹിറ്റ് പരമ്പരയിലെ വില്ലത്തി ഗായത്രിയായിട്ടാണ് ദര്‍ശന ശ്രദ്ധിക്കപ്പെടുന്നത്. ഇതിനകം മലയാളത്തില്‍ 7 സീരിയലുകളില്‍ അഭിനയിച്ചു. തമിഴില്‍ വല്ലി എന്ന സീരിയലും ചെയ്തിട്ടുണ്ട്.

ദര്‍ശനയുടെ പിറന്നാള്‍

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സുമംഗലി ഭാവ എന്ന സീരിയലിലെ നായികയായ ദേവി എന്ന കഥാപാത്രത്തില്‍ തിളങ്ങി നില്‍ക്കവേയാണ് ദര്‍ശന വിവാഹിതയായത്. ഡിസംബര്‍ നാലിനായിരുന്നു വിവാഹം. ലളിതമായി നടത്തിയ വിവാഹത്തിന് ശേഷം ജനുവരിയില്‍ വിവാഹ വിരുന്നും സംഘടിപ്പിച്ചു. സീരിയലില്‍ നിന്നും നായിക അപ്രത്യക്ഷമായതോടെയാണ് ദര്‍ശന എവിടെ എന്ന് ചോദിച്ച് ആരാധകരെത്തിയത്. ഇതോടെയാണ് വിവാഹ വാര്‍ത്ത പുറംലോകമറിയുന്നതും.

ദര്‍ശനയുടെ പിറന്നാള്‍

വിവാഹശേഷം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു നടി പറഞ്ഞിരുന്നത്. കുറേ കാലമായി സീരിയലില്‍ നിന്നും പിന്മാറണമെന്ന് തോന്നിട്ട്. മറ്റ് കാരണങ്ങളൊന്നും ഉണ്ടായിട്ടല്ലെന്നും മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് പിന്‍വാങ്ങിയതെന്നും ദര്‍ശന തന്നെ വ്യക്തമാക്കിയിരുന്നു. അല്ലാതെ ആരുമായും ഉണ്ടായ പ്രശ്‌നങ്ങള്‍ മുഖാന്തിരം അല്ലെന്ന് വിവാഹത്തോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖങ്ങളില്‍ നടി സൂചിപ്പിച്ചു. സുമംഗലീ ഭഃവ യുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ദര്‍ശന നായികയായിട്ടെത്തിയപ്പോള്‍ സീരിയലിന്റെ സഹസംവിധായകനായിരുന്നു അനൂപ്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X