നടി ദര്‍ശന ദാസിന്റെ വിവാഹ റിസ്പഷന്‍! ആഘോഷമാക്കിയ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കുറഞ്ഞ സമയം കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദര്‍ശന ദാസ്. കറുത്ത് മുത്ത് എന്ന ഹിറ്റ് പരമ്പരയിലെ വില്ലത്തിയായിട്ടാണ് ദര്‍ശന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ നായികയായി അഭിനയിച്ച ദര്‍ശനയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. അതീവ രഹസ്യമായിട്ടായിരുന്നു താരവിവാഹം നടന്നത്.

സുമംഗലി ഭവ എന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനുമായിട്ടാണ് ദര്‍ശന വിവാഹം കഴിച്ചിരിക്കുന്നത്. ജനുവരി നാലിന് വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. വിവാഹ സത്കാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. മെറൂണ്‍ ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് നടി ചടങ്ങിനെത്തിയത്. കോട്ടും സ്യൂട്ടുമായിരുന്നു അനൂപിന്റെ വേഷം. താരദമ്പതികള്‍ക്ക് ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്.

darshana-das-photo

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സുമംഗലി ഭാവ എന്ന സീരിയലില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയായിരുന്നു ദര്‍ശന വിവാഹിതയായത്. ഡിസംബര്‍ നാലിനായിരുന്നു വിവാഹം. സീരിയലില്‍ നിന്നും നായിക അപ്രത്യക്ഷമായതോടെയാണ് ദര്‍ശന എവിടെ എന്ന് ചോദിച്ച് ആരാധകര്‍ രംഗത്ത് എത്തിയത്. ഇതോടെ താന്‍ വിവാഹിതയായെന്ന് വ്യക്തമാക്കി നടി തന്നെ വന്നു.

കുറേ കാലമായി സീരിയലില്‍ നിന്നും പിന്മാറണമെന്ന് തോന്നിയിരുന്നു. അത് മാനസികമായി പൊരുത്തപ്പെടാന്‍ ആകാത്തത് കൊണ്ട് മാത്രമാണ് പിന്‍വാങ്ങിയത്. അല്ലാതെ ആരുമായും ഉണ്ടായ പ്രശ്നങ്ങള്‍ മുഖാന്തിരം ആയിരുന്നില്ലെന്നും താരം പ്രതികരിച്ചു. കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ സൗഹൃദത്തില്‍ ആയിരുന്നു പിന്നീട് അത് പ്രണയമാവുകയുമായിരുന്നു എന്നും നടി വ്യക്തമാക്കിയിരുന്നു.

റിസപ്ഷന്റെ വീഡിയോ

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X