നിന്റെ ഒപ്പം ജീവിക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്! ഭര്‍ത്താവിനെ കുറിച്ച് വാചാലയായി നടി ദര്‍ശന ദാസ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് ദര്‍ശന ദാസ്. വില്ലത്തിയായിട്ടാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കിലും അതിവേഗം നായികയായി മാറി. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സീരിയലില്‍ നിന്നും നടിയെ കാണാതെ വന്നതോടെയാണ് ദര്‍ശനയുടെ വിവാഹ വാര്‍ത്ത പുറത്ത് വരുന്നത്. ദര്‍ശന അഭിനയിച്ച് കൊണ്ടിരുന്ന 'സുമംഗലി ഭവ' എന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് കൃഷ്ണനെയാണ് ദര്‍ശന വിവാഹം കഴിച്ചത്.

ഡിസംബറിലായിരുന്നു വിവാഹം. രഹസ്യമായി നടത്തിയ വിവാഹത്തിന് ശേഷം വിരുന്ന് സത്കാരവും ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിവസം ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ദര്‍ശന. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ചായിരുന്നു പിറന്നാള്‍ ആഘോഷം. സോഷ്യല്‍ മീഡിയയിലൂടെ ഭര്‍ത്താവിനെ കുറിച്ച് നടി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

darshana-das-hubby

'നിന്നെ കണ്ട നിമിഷം മുതല്‍ എനിക്ക് അറിയാമായിരുന്നു. ഞാന്‍ നിന്റെ ഒപ്പം ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നത് എന്ന്. നീ എന്റെ ജീവിതത്തില്‍ ഉള്ളതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. നിങ്ങള്‍ വളരെയധികം സ്‌നേഹിക്കുന്നവനും കരുതലുള്ള മനുഷ്യനുമാണ്. എല്ലായിപ്പോഴും നിങ്ങള്‍ എനിക്ക് വേണ്ടി തന്നെയുണ്ട്. നിങ്ങളില്ലാതെ ഒരു ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. നിങ്ങളാണ് എന്റെ ജീവിതത്തിലെ പ്രണയവും എന്റെ നല്ല സുഹൃത്തും. പിറന്നാള്‍ ആശംസകള്‍ എന്റെ കെട്ടിയോനേ... എന്നുമായിരുന്നു ദര്‍ശന കുറിച്ചത്.

വളരെ കുറഞ്ഞ സമയം കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ കയറാന്‍ ദര്‍ശന ദാസിന് സാധിച്ചിരുന്നു. പട്ടു സാരി എന്ന സീരിയലിലൂടെയാണ് ദര്‍ശന അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് 'ദത്തുപുത്രി' എന്ന സീരിയലിലും അഭിനയിക്കവേ 'ഫോര്‍ ദ പീപ്പിള്‍' സിനിമയിലേക്ക് അവസരം ലഭിച്ചു. ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായിരുന്ന കറുത്ത് മുത്തിലെ വില്ലത്തി വേഷമാണ് ദര്‍ശനയ്ക്ക് ഏറ്റവുമധികം പ്രേക്ഷക പ്രശംസ നേടി കൊടുത്തത്.

darshana-das-hubby

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സുമംഗലി ഭവ എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെയാണ് അവസാനം ചെയ്തത്. വിവാഹത്തോടെ സീരിയല്‍ രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ് നടി. വിവാഹശേഷം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു നടി പറഞ്ഞിരുന്നത്. കുറേ കാലമായി സീരിയലില്‍ നിന്നും പിന്മാറണമെന്ന് തോന്നിട്ട്. മറ്റ് കാരണങ്ങളൊന്നും ഉണ്ടായിട്ടല്ലെന്നും മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് പിന്‍വാങ്ങിയതെന്നും ദര്‍ശന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X