പ്രിയത്തിലെ ചാക്കോച്ചന്റെ നായിക എവിടെ പോയതായിരുന്നു? നടി ദീപ നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍
ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ നായര്‍. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച പ്രിയം എന്ന ചിത്രത്തിലൂടെയായിരുന്നു ദീപ സിനിമയില്‍ അഭിനയിച്ചത്. ഈ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ സ്‌നേഹം സമ്പാദിച്ചെങ്കിലും അതിന് ശേഷം സിനിമകളിലൊന്നും ദീപയെ കണ്ടിരുന്നില്ല. ഇടക്കാലത്ത് നടിയെ അന്വേഷിച്ച് ആരാധകര്‍ എത്തിയിരുന്നു.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)
സിനിമ പൂര്‍ണമായും വിട്ടതോടെ നടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ദീപയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നടി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ഏറെ കാലത്തിന് ശേഷം പ്രിയത്തിലെ നടിയെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ദീപയുടെ മടങ്ങി വരവിന് വേണ്ടി കാത്തിരിക്കുന്ന ഒരു വിഭാഗം ആരാധകരും ഇക്കൂട്ടത്തിലുണ്ട്.

വിവാഹത്തോടെ വിദേശത്തേക്ക് പോയ ദീപ ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് താമസം. സോഫ്റ്റ് വെയര്‍എന്‍ജിനീയറായ ദീപ പഠത്തിനിടെയാണ് പ്രിയത്തില്‍ നായികയായി എത്തുന്നത്. പഠനം കഴിയുന്നതിനൊപ്പം ജോലി കിട്ടിയതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ദീപയും സിനിമയിലേക്ക് ഒരു മടങ്ങി വരവ് നടത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











