ഇനി ഇക്കാര്യം ആവർത്തിക്കരുത്; വിപിൻ മോഹൻ അങ്കിൾ സേഫ്റ്റി ​ഗ്യാരണ്ടി തന്നു, വളരെ അപ്രതീക്ഷിതമായിരുന്നു; ദീപ

കുഞ്ചാക്കോ ബോബൻ സിനിമ പ്രിയത്തിൽ നായിക വേഷം ചെയ്തശേഷം നായിക ദീപ നായരെ സിനിമാപ്രേമികളാരും ബി​ഗ് സ്ക്രീനിൽ കണ്ടിട്ടില്ല. കുഞ്ചാക്കോ ബോബനോടുള്ള ക്രഷ് കാരണം അച്ഛനെകൊണ്ട് സിനിമ നിർമ്മാണം ചെയ്യിപ്പിച്ച് നായികയായ അഭിനേത്രി എന്നായിരുന്നു ഇതുവരെ ദീപ നായർക്ക് ഉണ്ടായിരുന്ന വിശേഷണം. പ്രിയം ചെയ്തശേഷം മറ്റ് സിനിമകളിൽ ഒന്നും നടിയെ കണ്ടില്ലെന്നത് കൂടിയാണ് ഇങ്ങനൊരു പ്രചാരണം ദീപയുടെ പേരിൽ ഉണ്ടാകാൻ കാരണം.

ഇപ്പോഴിതാ പ്രിയത്തിൽ നായികയായ കഥ സ്വന്തം സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് ദീപ നായർ. ഛായാ​ഗ്രഹകൻ വിപിൻ മോഹനും ഭാര്യയുമാണ് തന്നെ പ്രിയത്തിലേക്ക് ക്ഷണിച്ചതെന്ന് ദീപ പറയുന്നു. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് നിങ്ങൾ ഒത്തിരിപ്പേർ എന്നോട് ചോദിച്ച ഒരു കാര്യത്തെ കുറിച്ചാണ്. ഞാൻ എങ്ങനെയാണ് പ്രിയം സിനിമയിൽ എത്തിപ്പെട്ടത് എന്നാണ് ആ ചോ​ദ്യം.

Actress Deepa Nayar
Photo Credit: Manjima Mohan/ Deepa Nayar

നമുക്കൊന്ന് 1999 വർഷത്തിലേക്ക് പോകാം. എഞ്ചിനീയറിങ് ഫസ്റ്റ് സെമസ്റ്റർ എക്സാം കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. അത് എന്റെ സെമസ്റ്റർ ബ്രേക്കായിരുന്നു. അങ്ങനെ ഒരു ദിവസം ഛായാ​ഗ്രഹകൻ വിപിൻ മോഹൻ അങ്കിളും ഭാര്യ ​ഗിരിജ ആന്റിയും കൂടി എന്റെ വീട്ടിലേക്ക് വന്നു. അവർ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു കുഞ്ചാക്കോ ബോബന്റെ പുതിയൊരു സിനിമ വരുന്നുണ്ടെന്നും അതിലേക്ക് ഒരു പുതുമുഖ നായികയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും.

മാത്രമല്ല എന്റെ ഫോട്ടോ ​ഗൃഹലക്ഷ്മി കവർ പേജിൽ അച്ചടിച്ച് വന്നത് കണ്ടിരുന്നുവെന്നും മോളെ സിനിമയിൽ അഭിനയിക്കാൻ വിടാൻ താൽപര്യമുണ്ടോയെന്നും ചോദിച്ചു. അത് കേട്ടപ്പോൾ അച്ഛനും അമ്മയും ആദ്യം ആശങ്കയിലും ആശയ കുഴപ്പത്തിലുമായിരുന്നു.

കാരണം ആ സമയത്ത് സിനിമയുമായി ഞങ്ങളുടെ ഫാമിലിക്ക് യാതൊരു ബന്ധവും ഇല്ല. എന്റെ കുടുംബത്തിൽ അച്ഛൻ ഉൾപ്പടെ എല്ലാവരും എഞ്ചിനീയേഴ്സും ഡോക്ടേഴ്സും എല്ലാമാണ്. എന്ത് ചെയ്യണമെന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ... വിപിൻ മോഹൻ അങ്കിളിന്റെ കുടുംബവുമായി വേറൊരു കണക്ഷനും ഞങ്ങൾക്കുണ്ട്. മഞ്ജിമയുടെ സഹോദരൻ വിവേകും ഞാനും ഒരുമിച്ചായിരുന്നു കിന്റർ ​ഗാർഡണിൽ പഠിച്ചത്.

അങ്ങനൊരു പരിചയവും അവരുടെ കുടുംബവുമായി ഞങ്ങൾക്കുണ്ട്. ഒന്നും പേടിക്കാനില്ല. മഞ്ജിമയും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ആനി എന്ന ക്യാരക്ടർ ഭയങ്കര ക്യൂട്ട് ക്യാരക്ടറാണ്. മാത്രമല്ല താനാണ് സിനിമയ്ക്ക് ഛായാ​ഗ്രഹണം നിർവഹിക്കുന്നത് അതിനാൽ ഒരു പ്രശ്നവും ഉണ്ടാവാതെ ഞാൻ നോക്കികൊള്ളം.

Actress Deepa Nayar
Photo Credit: Deepa Nayar / Instagram

പിന്നെ വേറെ ഏതെങ്കിലും സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ എനിക്ക് നോക്കാൻ പറ്റില്ലെന്നും അങ്കിൾ ക്ലിയറായി പറഞ്ഞു. എന്നിട്ടും അച്ഛനും അമ്മയ്ക്കും ആശയ കുഴപ്പമായിരുന്നു. സിനിമയൊക്കെ വേണോ പഠിച്ചുകൊണ്ടിരിക്കുകയല്ലേ... പഠനത്തിൽ ഞാൻ അത്ര മോശമൊന്നും ആയിരുന്നില്ല. അങ്ങനെ സ്ക്രീൻ ടെസ്റ്റിന് വരാൻ ​ഗിരിജ ആന്റി പറഞ്ഞു. സ്ക്രീൻ ടെസ്റ്റിൽ ശരിയായില്ലെങ്കിൽ വേണ്ടെന്ന് വെക്കാമല്ലോ. അങ്ങനെ സക്രീൻ ടെസ്റ്റിന് പോയി.

ചാക്കോച്ചൻ കുട്ടികളെ വിളിച്ചുണർത്തിയിട്ട് തിരിയുമ്പോൾ ചാക്കോച്ചൻ കാണാതെ ഞാൻ എഴുന്നേറ്റ് റൂമിന് പുറത്തേക്ക് പോകുന്ന സീനായിരുന്നു ചെയ്യാൻ കിട്ടിയത്. സ്ക്രീൻ ടെസ്റ്റിനുശേഷം വീണ്ടും ഒരോ സീനായി എടുത്തുകൊണ്ടിരുന്നു. അങ്ങനെ ആ സിനിമയുടെ മുഴുവൻ ഷൂട്ടും കഴിഞ്ഞു. ആരും എന്നോട് സ്ക്രീൻ ടെസ്റ്റിന്റെ റിസൽട്ടൊന്നും പറഞ്ഞില്ല. ആദ്യത്തെ ദിവസം കഴിഞ്ഞപ്പോൾ എന്നാൽ പോയിട്ട് നാളെ വാ എന്ന് പറഞ്ഞാണ് അവർ എന്നെ അയച്ചത്.

അങ്ങനെ വളരെ അപ്രതീക്ഷിതമായാണ് ഞാൻ പ്രിയം സിനിമയിലേക്ക് വരുന്നത്. ഭയങ്കര നല്ല എക്സ്പീരിയൻസായിരുന്നു. എല്ലാവർക്കും കിട്ടാത്ത അവസരമാണ്. അതിൽ ഞാൻ വളരെ ​ഗ്രേറ്റ്ഫുള്ളാണ് എന്നും ദീപ നായർ പറയുന്നു.

More from Filmibeat

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X