അന്ന് ഇതിലും ഗ്ലാമറസ്സായ വേഷമാണ് ഞാൻ അണിഞ്ഞത്, ബിക്കിനി വേഷത്തെ കുറിച്ച് ദീപ്തി സതി

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപ്തി സതി. നീനയിലൂടെ ശ്രദ്ധ നേടിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യനായികയായി മാറുകയായിരുന്നു. ചെറിയ സമയം കൊണ്ട് തന്നെ മലയാളം, കന്നഡ, തെലുങ്ക് സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയും ചെയ്തു. നടി എന്നതിലുപരി മോഡൽ കൂടിയാണ് ദീപ്തി. ഇവരുടെ ഫോട്ടോ ഷൂട്ട് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു.

നടിമാരുടെ ബിക്കിനി ചിത്രങ്ങൾ ഇപ്പോഴും വിമർശനങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്. അത്തരത്തിൽ ബിക്കിനിയണിഞ്ഞ് അഭിനയിച്ചതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലെ സദാചാരക്കാരില്‍നിന്നും ഏറെ വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതൊന്നും തന്നെ ഒരിക്കൽ പോലും ബാധിച്ചിട്ടില്ല എന്നാണ് ദീപ്തി സതി പറയുന്നത്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് തന്നെ പിന്തുടർന്ന വിവാദങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

 ബിക്കിനി ധരിച്ചത്

ലക്കിയിലാണ് ആദ്യമായി ബിക്കിനിയണിഞ്ഞ് അഭിനയിച്ചത്. പൂളില്‍ കുളിക്കുന്ന രംഗത്തില്‍ അതല്ലാതെ ചുരിദാര്‍ ധരിക്കാന്‍ കഴിയില്ലല്ലോ. ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നും രംഗങ്ങള്‍ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുമെന്നുമൊക്കെയുള്ള ആശങ്കകള്‍ മനസ്സിലുണ്ടായിരുന്നു. ചിത്രം റിലീസ് ആയപ്പോള്‍ പോസിറ്റീവായ മറുപടികളാണ് ലഭിച്ചത്. എന്നാലും ചിലര്‍ക്ക് പിടിച്ചില്ല. അതൊന്നും കാര്യമാക്കുന്നില്ല. ഞാന്‍ മിസ്സ് ഇന്ത്യ മത്സരാര്‍ഥിയായിരുന്നു. അന്ന് ഇതിലും ഗ്ലാമറസ്സായ വേഷമണിഞ്ഞാണ് മത്സരിച്ചത്.'

 കഥാപാത്രത്തിന് വേണ്ടി

കഥാപാത്രത്തിനായി എന്ത് ശാരീരികമാറ്റം വരുത്താനും ഏത് തരത്തിലുള്ള വസ്ത്രങ്ങളിടാനും മടിയില്ല. അവിടെ വ്യക്തിക്കല്ല കഥാപാത്രത്തിനാണ് മുന്‍ഗണന. അതു കൊണ്ട് തന്നെ നീന എന്ന ചിത്രത്തിൽ മുടി മുറിച്ചതിൽ തനിയ്ക്ക് ഒരു തരത്തിലുമുള്ള സങ്കടവുമില്ലെന്ന് ദീപ്തി പറഞ്ഞു. നീനയ്ക്ക് ശേഷം അത്തരത്തിലുളള കഥാപാത്രങ്ങൾ തേടിയെത്തിയതിനെ കുറിച്ചും താരം പറഞ്ഞു. 'നീന'യില്‍ അങ്ങനെ ചെയ്തു എന്നുകരുതി എപ്പോഴും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനാകില്ലല്ലോ. അതുകൊണ്ട് അവയെല്ലാം നിരാകരിക്കുകയായിരുന്നു.

  ലക്കി ചിത്രം


മറാഠിയിലെ അരങ്ങേറ്റത്തെ കുറിച്ചും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി. സഞ്ജയ് യാദവ് മറാഠി സിനിമയിലെ മികച്ച സംവിധായകരിലൊരാളാണ്. അദ്ദേഹം ചിത്രത്തിനായി ഒരു പുതുമുഖ നായികയെ തിരയുകയായിരുന്നു. ഓഡിഷന് ഞങ്ങള്‍ 96 പേരുണ്ടായിരുന്നു. എനിക്ക് നറുക്കുവീണു.ജിയ എന്നാണ് കഥാപാത്രത്തിന്റെ പേര്. മോഡേണായ എല്ലാം പോസിറ്റീവായി കാണുന്ന ജീവിതമാഘോഷമാക്കുന്ന പെണ്‍കുട്ടിയാണ്.എന്നോട് വളരെ ചേര്‍ന്നുനില്‍ക്കുന്ന പെൺകുട്ടിയാണ് ജിയ. ഇന്നത്തെ മിക്ക പെണ്‍കുട്ടികളുമായും ജിയയ്ക്ക് സാമ്യമുണ്ട്. ഇന്ന് എല്ലാ പെണ്‍കുട്ടികളും വളരെ ബോള്‍ഡാണ് കാര്യങ്ങളെ പേടി കൂടാതെ കൈകാര്യം ചെയ്യുന്നു.ജിയ വളരെ സെന്‍സിറ്റീവാണ് അതു പോലെ തന്നെയാണ് ഞാനും.

വെബ് സീരീസ്

കരിയറിൽ പുതിയ വഴിയെ കുറിച്ചും താരം പറഞ്ഞു. സിനിമയ്ക്കൊപ്പം തന്നെ ബെബ് സീരിസിലും താരം അഭിനയിച്ചിരുന്നു. ഇത് കരിയറിൽ വഴിത്തിരിവാകുകയായിരുന്നു എന്നും താരം പറഞ്ഞു. ഹിന്ദി വെബ് സീരീസായ ഓണ്‍ലി ഫോര്‍ സിംഗിള്‍സിലാണ് വേഷമിട്ടത് .ആറു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ആര്‍.ജെ. രഞ്ജിത് എന്ന കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് എനിക്ക് ലഭിച്ചത്. വെബ്‌സീരീസുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് ആഗ്രഹിക്കുന്നതായും നടി കൂട്ടിച്ചേർത്തു

Read more about: movie സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X