മറ്റ് താരപുത്രിമാരെപ്പോലെ മേക്കപ്പില്ല മോഡേൺ വസ്ത്രധാരണമില്ല, ദേവയാനിയുടെ മകൾ ഇനിയയുടെ സാരി ലുക്ക്!
നടി ദേവയാനി മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. സിനിമ കരിയർ ആരംഭിച്ചത് ഗോയൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണെങ്കിലും ആദ്യം ദേവയാനിയുടേതായി പുറത്തിറങ്ങിയത് മലയാള ചിത്രമായിരുന്നു.
അതോടെയാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമായി ദേവയാനി മാറിയത്. വ്യത്യസ്തമാർന്ന ചിത്രങ്ങളുമായാണ് താരം എത്താറുള്ളത്. ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്.
സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരം സോഷ്യൽമീഡിയ വഴി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. സംവിധായകനായ രാജകുമരനെയാണ് ദേവയാനി വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും.
ഇനിയ, പ്രിയങ്ക എന്നീ രണ്ട് മക്കളാണ് താരത്തിന് ഉളളത്. രാജകുമരനുമായുള്ള ദേവയാനിയുടെ വിവാഹത്തിന് വീട്ടിൽ നിന്നും തുടക്കത്തിൽ എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും അവയൊക്കെ അവഗണിച്ചാണ് തങ്ങൾ ഒരുമിച്ചതെന്ന് ദേവയാനി പറഞ്ഞിട്ടുണ്ട്.

ആവശ്യത്തിന് പൊക്കമോ നിറമോ പറയത്തക്ക സൗന്ദര്യമോ രാജകുമരനില്ലാതിരുന്നതും ഇരുവരുടേയും വിവാഹത്തെ മറ്റുള്ളവർ എതിർക്കാൻ കാരണമായി. എതിർപ്പുകൾ ശക്തമായതോടെ താരം രാജകുമരനെ രഹസ്യ വിവാഹം കഴിക്കുകയായിരുന്നു.
2001ലാണ് ഇരുവരും വിവാഹിതരായത്. പലരും ദേവയാനിയുടേയും ഭർത്താവിന്റേയും ചിത്രങ്ങളെ പരിഹസിക്കാറുണ്ട്. ഒരിക്കൽ അത്തരം പരിഹാസങ്ങൾക്കെല്ലാം താരം മറുപടി നൽകുകയും ചെയ്തിരുന്നു.
'ഒരു കൊച്ചു കുഞ്ഞിനെപോലെയാണ് ഭർത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്പത്യം തങ്ങളുടേത് ആണെന്നുമാണ്' ദേവയാനി പറഞ്ഞത്.

കിന്നരിപ്പുഴയോരം എന്ന മലയാള സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച ദേവയാനി വളരെ പെട്ടന്നാണ് സൗത്ത് ഇന്ത്യന്‍ സിനിമയുടെ മുന്‍നിര നായികയായി വളര്‍ന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ദേവയാനി സജീവമായിരുന്നു.
മറ്റ് താരങ്ങളെപ്പോലെ കുടുംബ വിശേഷങ്ങള്‍ ദേവയാനി അധികം മാധ്യമങ്ങള്‍ക്ക് മുമ്പിൽ പങ്കുവയ്ക്കാറില്ല. പൊതുവേദികളിലും വളരെ വിരളമായി മാത്രമാണ് ദേവയാനി പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിത ദേവയാനിയുടെ മകൾ ഇനിയയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

വിത്ത് ഔട്ട് മേക്കപ്പിൽ സാരിലുക്കിലാണ് ഇനിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിനേഴുകാരിയായ ഇനിയ സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ല. ഇനിയയുടെ ചിത്രങ്ങൾ മറ്റാരോവാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ചിത്രങ്ങൾ വൈറലായതോടെ ഇനിയയ്ക്ക് അച്ഛന്‍ രാജകുമരന്റെ അതേ ഛായയാണെന്നാണ് ആരാധകർ പറയുന്നത്. താരപുത്രിമാരൊന്നും ഇത്രയും സിംപിളായി ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുകയോ കാമറയ്ക്ക് മുമ്പിൽ വരികയോ ചെയ്യാറില്ല. അവിടെയാണ് ഇനിയ വ്യത്യസ്തയാകുന്നത്.

താരപകിട്ടൊന്നും ഇല്ലാതെ വളരെ സാധാരണക്കാരിയായാണ് ദേവയാനിയുടെ മകൾ ചിത്രങ്ങളിലുള്ളത്. അമ്മയെപ്പോലെ അഭിനയത്തിലേക്ക് വരുമോയെന്ന് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. തമിഴ് സിനിമയ്ക്ക് ഒരു നായിക കൂടെ വരാന്‍ പോകുന്നു എന്നാണ് ചിലരുടെ കമന്റുകള്‍.
ശാലീന സുന്ദരിയായിട്ടാണ് ദേവയാനി ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഒട്ടും മേക്കപ്പ് ഇടാത്ത നടിയാണ് ദേവയാനി. മേക്കപ്പ് ഇട്ട് അഭിനയിക്കാറും ഇല്ല.
നാച്വറല്‍ ബ്യൂട്ടിയ്ക്ക് പുറമെ പൗഡറും പൊട്ടും കണ്‍മഷിയും എന്നതിനപ്പുറം സെലിബ്രിറ്റി മേക്കപ്പ് ഐറ്റംസ് ഒന്നും ഉപയോഗിക്കാത്ത ആളാണ് ദേവയാനി.

മക്കളേയും മേക്കപ്പ് തൊടീക്കാറില്ലെന്ന് ഇനിയയുടെ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പതിവ് താരപുത്രിമാരുടെ രീതികള്‍ ഒന്നും ദേവയാനിയുടെ മക്കള്‍ക്കും കാണാനില്ല.
നാൽപ്പത്തിയെട്ടുകാരിയായ ദേവയാനി മലയാളത്തിലും തമിഴിലുമാണ് ഏറെയും സിനിമകൾ ചെയ്തിരിക്കുന്നത്. ഒരുനാൾ വരും, സർക്കാർ കോളനി എന്നിവയാണ് അവസാനം പുറത്തിറങ്ങിയ ദേവയാനിയുടെ മലയാള സിനിമകൾ. നരൻ, ബാലേട്ടൻ, സുന്ദര പുരുഷൻ എന്നിവയാണ് ദേവയാനിയുടെ പ്രധാന സിനിമകൾ.


Click it and Unblock the Notifications











