കല്യാണം കഴിയുന്നതിന് മുന്‍പും ശേഷവും ലോ കോളേജില്‍ പഠിക്കാന്‍ പോയി; 18 വയസിലെ വിവാഹത്തെ കുറിച്ച് ദേവി
സിനിമയിലും സീരിയലിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരുന്ന നടിയാണ് ദേവി അജിത്ത്. അടുത്തിടെയായി നിരവധി സിനിമകളില്‍ പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കാന്‍ ദേവിയ്ക്ക് സാധിച്ചിരുന്നു. വേറിട്ട കഥാപാത്രങ്ങളാണ് ഇതുവരെയുള്ള കരിയറില്‍ നടി അവതരിപ്പിച്ചിട്ടുള്ളതും. അതേ സമയം നിയമവിദ്യാര്‍ഥിനിയായിട്ടുള്ള കാലത്ത് നടന്ന കാര്യങ്ങളെ പറ്റി മനസ് തുറന്ന് സംസാരിക്കുകയാണ് ദേവിയിപ്പോള്‍.
അടുത്തിടെ ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദേവി അജിത്ത്. നടന്‍ മുകുന്ദനൊപ്പമാണ് ദേവി ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. ഇടയ്ക്ക് ലോ കോളേജില്‍ പഠിക്കാന്‍ പോയതിനെ പറ്റി അവതരാകന്‍ ചോദിച്ചതോടെയാണ് രസകരമായ ചില കഥകള്‍ നടി വെളിപ്പെടുത്തിയത്. വിവാഹത്തിന് മുന്‍പും ശേഷവുമൊക്കെ തനിക്ക് കോളേജില്‍ പോകേണ്ടതായി വന്നുവെന്നാണ് ദേവി പറഞ്ഞത്.

ലോ കോളേജില്‍ പോയപ്പോഴുള്ള അനുഭവം എങ്ങനെയായിരുന്നു എന്നാണ് എംജി ദേവിയോട് ചോദിക്കുന്നത്. ഇതിന് മറുപടിയായി പതിനെട്ടാമത്തെ വയസില്‍ വിവാഹിതയായത് അടക്കമുള്ള കാര്യങ്ങളും നടി വെളിപ്പെടുത്തി. 'കല്യാണം കഴിക്കുന്നതിന് മുന്‍പാണ് ഞാന്‍ ലോ കോളേജില്‍ ജോയിന്‍ ചെയ്യുന്നത്. പതിനെട്ടാമത്തെ വയസില്‍ തന്നെ എന്റെ കല്യാണവും കഴിഞ്ഞു. പ്രീഡിഗ്രി കഴിഞ്ഞ ഉടനെയാണ് അഞ്ച് വര്‍ഷത്തെ നിയമപഠനത്തിന് പോകുന്നത്.
അന്ന് കല്യാണം കഴിക്കാത്ത കുട്ടിയായത് കൊണ്ട് വലിയ റാഗിങ്ങ് ഒക്കെയായിരുന്നു കോളേജിലുണ്ടായത്. എന്റെ ക്ലാസില്‍ മുടി ബോബ് ചെയ്ത് അത്യാവശ്യം മോഡേണ്‍ ലുക്കിലെത്തിയ ഏക വിദ്യാര്‍ഥി ഞാനായിരുന്നു. അതിന്റേതായ പ്രശ്‌നങ്ങളും നേരിടേണ്ടതായി വന്നു. പിന്നീട് കോഴ്‌സ് തന്നെ അവസാനിച്ചു. അജിത്തിനെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. ശേഷം മകള്‍ കൂടി ജനിച്ചതിന് ശേഷമാണ് വീണ്ടും പഠിക്കാന്‍ പോകുന്നത്. ഇതോടെ കോളേജില്‍ ഭയങ്കര സ്വതന്ത്ര്യമാണ് ലഭിച്ചത്.

വിവാഹത്തിന് മുന്‍പ് റാഗ് ചെയ്‌തെങ്കില്‍ അത് കഴിഞ്ഞ് ചെന്നപ്പോള്‍ ആരും ഒന്നും ചോദിക്കാതെയായെന്നാണ് അഭിമുഖത്തില്‍ നടി പറയുന്നത്. അക്കാലത്ത് കോളേജില്‍ എല്ലാ കാര്യത്തിനും മുന്നില്‍ നിന്ന് തന്നെയാണ് താന്‍ പഠിച്ചത്. ഡാന്‍സ് ചെയ്യാനാണെങ്കിലും അതിന് കൂവി വിളിക്കാനാണെങ്കിലുമൊക്കെ ഞാന്‍ മുന്നില്‍ തന്നെയുണ്ടാവും. അജി മരിച്ചതിന് ശേഷമാണ് എനിക്ക് കരച്ചിലിന്റെ പ്രശ്‌നങ്ങള്‍ വന്നതെന്നാണ് ദേവി പറയുന്നത്. അത് പിന്നെ പലതും മനസിലേക്ക് ഓടി വരുമ്പോള്‍ കരച്ചില്‍ വരുന്നത് സാധാരണമാണല്ലോ എന്ന് എംജി ശ്രീകുമാറും ചോദിക്കുന്നു.
ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായെങ്കിലും ദേവിയുടെ ഭര്‍ത്താവും വളരെ പെട്ടെന്ന് തന്നെ മരിച്ചിരുന്നു. 1992 ലാണ് സിനിമാ നിര്‍മാതാവ് ആയിരുന്ന അജിത്തുമായിട്ടുള്ള ദേവിയുടെ വിവാഹം. ദി കാര്‍ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു അജിത്ത്. 1997 ല്‍ ഒരു കാര്‍ അപകടത്തിലാണ് അജിത്ത് മരിക്കുന്നത്. ഇരുവര്‍ക്കും നന്ദന എന്ന പേരിലൊരു മകളും ജനിച്ചിരുന്നു. പിന്നീട് അശോക് കുമാര്‍ വാസുദേവന്‍ എന്നൊരാളെ നടി വിവാഹം കഴിച്ചു.
അതേ സമയം മകള്‍ നന്ദനയെ കുറിച്ച് അഭിമുഖത്തില്‍ ദേവി സംസാരിച്ചിരുന്നു. 2021 ലാണ് താരപുത്രി നന്ദന വിവാഹതിയാവുന്നത്. ബാന്‍ഡ് അനലിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. 'ഇത്രയും കാലം ഞാനെന്റെ മകളുമായി ഒറ്റയ്ക്ക് ജീവിച്ചു. അവളുടെ അച്ഛന്റെ അനുഗ്രഹവും കൂടെയുണ്ട്. ഇന്ന് ഏതൊരു അമ്മയെയും പോലെ ഞാനും അഭിമാനിക്കുന്നു.
ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ഒറ്റയ്ക്ക് വളര്‍ത്തി വലുതാക്കിയ മകളെ നല്ലരീതിയില്‍ കല്യാണം കഴിപ്പിച്ച് വിടുക എന്നത് വലിയൊരു സ്വപ്നം തന്നെയാണ്. ആ സ്വപ്നമാണ് ഞാനിന്ന് സഫലീകരിച്ചതെന്നാണ്', മകളുടെ വിവാഹത്തെ കുറിച്ച് ദേവി അഭിപ്രായപ്പെട്ടത്.


Click it and Unblock the Notifications











