For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ? താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ദേവി ചന്ദന

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. സിനിമയിലും മിനിസ്ക്രീനിൽലും നിറസാന്നിധ്യമായി നില്‍ക്കുകയാണ് ഇപ്പോൾ നടി ദേവി ചന്ദന. വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റേജ് പരിപാടികളുമായി സജീവമായിരുന്നു ദേവി. ഇടയ്ക്ക് യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ വിശേഷങ്ങളൊക്കെ ചാനലിലൂടെയാണ് പങ്കുവെക്കുന്നത്.

  ദേവിയും ഭർത്താവ് കിഷോറും എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു. ആ വേദിയിൽ വെച്ച് ഇരുവരുടെ പ്രണയത്തെക്കുറിച്ചും ദേവി ചന്ദന നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. ദേ​വി ചന്ദനയുടെ വാക്കുകൾ വിശദമായി വായിക്കാം:

  'ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീയാണ് ഞാന്‍. കല്യാണത്തിന് മുന്‍പ് വളരെ മെലിഞ്ഞ പ്രകൃതമായിരുന്നു എൻ്റേത്. കല്യാണത്തിന് ശേഷം ചില ഗൈനിക് ഇഷ്യൂസ് എല്ലാം കാരണം തടി കൂടി. എണ്‍പത്തിയാറ് കിലോ വരെ എത്തി ശരീരഭാരം. കൃത്യ സമയത്ത് ഭക്ഷണ കഴിക്കാത്തതും ചോക്ലേറ്റ്‌സ് അമിതമായി കഴിച്ചതും കൊണ്ട് എന്റെ ശരീര വണ്ണം പെട്ടന്ന് കൂടുകയും ചെയ്തു'.

  Also Read: 'ആരുടെയൊക്കെയോ കൈകൾ കൊണ്ട് തന്നെ സംഭവിച്ചു' എന്ന് ഉറച്ച് വിശ്വസിക്കുകയാണ്, മണിയുടെ മരണത്തെക്കുറിച്ച് അനിയൻ

  'തടികൂടിയതോടെ പല രീതിയിലുള്ള ബോഡി ഷെയ്മിങ് ആണ് പിന്നീട് നേരിടേണ്ടി വന്നത്. ഒരു ഡാന്‍സര്‍ ഒക്കെ ആയിട്ട് ഇങ്ങനെ വണ്ണം വയ്ക്കുന്നത് മോശമല്ലേ, നിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ എന്നൊക്കെയാണ് ഓരോരുത്തരും കമൻ്റ് പറഞ്ഞിരുന്നത്. നിങ്ങൾ സ്റ്റേജിൽ കളിക്കുമ്പോൾ ഞങ്ങള്‍ ഭയന്നു എന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ സമയത്ത് ഒന്നും എനിക്ക് ആ തടി കൊണ്ട് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല'.

  Also Read: ഭാര്യ സോനുവിൻ്റെ ബാറ്റിം​ഗ് അടിപൊളി, ചിരിച്ച് മടുത്തെന്ന് ബഷീർ, നല്ലൊരു ​ഗൃഹനാഥനാണ് ബഷീർ എന്ന് ആരാധകർ

  'പക്ഷെ ബോഡി ഷെയിമിങ് കൂടിയപ്പോൾ എനിക്കും വാശിയായി. രണ്ടര വര്‍ഷം കൃത്യമായ ഭക്ഷണവും വ്യായാമവും യോഗയും എല്ലാം ചെയ്ത് എൻ്റെ ശരീര ഭാരം കുറച്ചു. എണ്‍പത്തിയാറില്‍ നിന്ന് അന്‍പത്തിയെട്ടിൽ എത്തിച്ചു. അപ്പോഴേക്കും അടുത്ത കമന്റുകള്‍ വന്നു തുടങ്ങി. ഷുഗറാണല്ലേ, എന്ത് പറ്റി വല്ലാതെ ക്ഷീണിച്ച് പോയല്ലോ, സ്‌ക്രീനില്‍ കാണുമ്പോള്‍ ദാരിദ്രം പിടിച്ചത് പോലെ തോന്നുന്നു എന്നൊക്കെയായി. പിന്നീട് കേട്ടത് വണ്ണം കുറയാൻ കാരണം കിഷോറുമായുള്ള പ്രശ്‌നങ്ങളാണോ എന്ന്'.

  'ആ സമയത്ത് ആണ് കൊറോണ വരുന്നത്. കൊറോണ നന്നായി ഒന്ന് അനുഗ്രഹിച്ചു എന്ന് വേണം പറയാൻ. കൊവിഡ് പിടിപെട്ട് ഐസിയുവില്‍ ആയി, പിന്നീട് ന്യൂമോണിയയിലേക്കും മാറി. സ്റ്റീറോയിഡ്‌സ് എല്ലാം എടുത്ത് കഴിഞ്ഞ് വന്നപ്പോഴേക്കും വീണ്ടും ഒരു അഞ്ച് ആറ് കിലോ കൂടി. ഇപ്പോള്‍ കാണുന്ന അവസ്ഥയാണിത്. ഇതില്‍ തന്നെ മെയിന്റെയിന്‍ ചെയ്യണം ആരാധകർ പറയുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ തടി മെയിൻ്റെയിൻ' ചെയ്യുവാണെന്ന് താരം പറഞ്ഞു.

  Also Read: 'അവൻ്റെ മരണം ഷോക്കായിരുന്നു', ഡിപ്രഷനിലേക്ക് വരെ പോയി, കോളേജിൽ തന്നെ ഒറ്റപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വിൻസി

  'വഴക്ക് കൂടിയാണ് തങ്ങളുടെ പ്രണയം ആരംഭിച്ചത്. ദേവിയുടെ വളാ വളാന്നുള്ള സംസാരം കേട്ടിട്ടാണ് തുടക്കത്തിലേ വഴക്ക് കൂടിയിട്ടുള്ളത്. എന്നോട് ഭയങ്കര ദേഷ്യമായിരുന്നു. അതിപ്പോഴും ഉണ്ടെന്ന് ദേവിയും പറയുന്നു. അന്നൊക്കെ ഞാന്‍ ഒരു സ്‌കിറ്റ് കഴിഞ്ഞ് അടുത്ത പരിപാടിയ്ക്ക് കയറും'.

  'അങ്ങനെ ജില്‍ ജില്‍ എന്ന് നില്‍ക്കുമ്പോള്‍ കിഷോര്‍ അടുത്തേക്ക് വിളിക്കും. ഒരു രണ്ട് മിനുറ്റ് ആ ശബ്ദത്തിന് ഒന്ന് റസ്റ്റ് കൊടുക്കാമോ? വോക്കല്‍ കോഡ് നിന്നെ ശപിക്കുന്നുണ്ടാവുമെന്നും' കിഷോര്‍ പറഞ്ഞതായി ദേവി പറയുന്നു.

  അങ്ങനെ ഭയങ്കര വഴക്കിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പക്ഷേ പ്രണയം തുടങ്ങുന്നത് ഒരു കാപ്പി കാരണമാണെന്നും താരങ്ങള്‍ സൂചിപ്പിച്ചു.

  Read more about: devi chandana
  English summary
  Actress Devi Chandana Open Ups About Body shaming she Faced goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X