For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നെ ഗായികയായി കണാനാണ് അച്ഛൻ ആഗ്രഹിച്ചത്', സ്റ്റേജിൽ പാടുന്നതിനിടെ മൈക്ക് തട്ടി വാങ്ങി, കിഷോർ പറയുന്നു

  |

  ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‍ട താരമാണ് ദേവി ചന്ദന. കലോൽത്സവ വേദിയിൽ നിന്നും എത്തി മലയാളത്തിലെ ബിഗ്സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദേവിചന്ദന. കോമഡി ഷോകളിലൂടെയാണ് ദേവി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തുടർന്ന് മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി താരം തിളങ്ങിനിൽക്കുകയാണ്. നല്ലൊരു നർത്തകി കൂടിയായ ദേവി ചന്ദനയുടെ ഭർത്താവ് ഗായകനായ കിഷോർ വർമയാണ്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് കിഷോറിന്റെയും ദേവിയുടെയും വിവാഹം.

  കഴിഞ്ഞ ദിവസം അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ അതിഥികളായി ഇരുവകരും എത്തിയിരുന്നു. കിഷോറും ദേവി ചന്ദനയും ഒരുമിച്ചുള്ള വേദിയിൽവെച്ച് കിഷോറിനുണ്ടായ ഒരു വിഷമത്തെക്കുറിച്ച് എം ജി ശ്രീകുമാർ ചോദിച്ചപ്പോൾ കിഷോർ പറഞ്ഞ മറുപടി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.

  'യുഎസിൽ വെച്ച് നടന്ന ഷോ ആയിരുന്നു അത്. അന്നൊക്കെ പാട്ട് പാടുന്നതിൻ്റെ പിറകിലായിട്ടാണ് നൃത്തം ചെയ്യുന്നത്. അത് ഒരു ട്രെൻഡ് ആയിരുന്നു. പല വേദികളിലും അങ്ങനെ നിന്ന് പാടാൻ സ്ഥലമുണ്ടാകില്ല. അന്ന് പരിപാടിക്കിടെ സ്‌റ്റേജിൽ ദേവി ചന്ദനയും സംഘവും ഡാൻസ് കളിക്കുന്നു. മുമ്പിൽ ഞാൻ പാട്ടുപാടുന്നു'.

  'ആ സ്റ്റേജിന് വലിപ്പം കുറവായിരുന്നതുകൊണ്ട് ഞാൻ കാണികൾക്കിടയിലേക്ക് ഇറങ്ങി നിന്ന് പാടി. ഒരാൾ എൻ്റെ ഒപ്പം നിന്ന് വളരെ നന്നായി ആസ്വദിച്ച് പാടുന്നുണ്ടായിരുന്നു, പെട്ടെന്ന് അയാൾ എൻ്റെ കൈയ്യിൽ നിന്ന് മൈക്ക് തട്ടിവാങ്ങി'.

  Also Read: 'ആരുടെയൊക്കെയോ കൈകൾ കൊണ്ട് തന്നെ സംഭവിച്ചു' എന്ന് ഉറച്ച് വിശ്വസിക്കുകയാണ്, മണിയുടെ മരണത്തെക്കുറിച്ച് അനിയൻ

  'എന്താ സംഭവം എന്നറിയാതെ ഞാൻ ഞെട്ടിപ്പോയി. കരച്ചിലൊക്കെ വന്നു. ആദ്യമായിട്ടാണ് അങ്ങനെ ഒരനുഭവം ഉണ്ടാകുന്നത്. അവിടെ ഉണ്ടായിരുന്നവരുടെ അവസ്ഥയും അത് തന്നെയായിരുന്നു. പെട്ടെന്ന് തന്നെ അദ്ദേഹം എന്നെ സ്റ്റേജിൽ കൊണ്ട് വന്ന് മാപ്പ് പറയുകയും ചെയ്തു. ഞാൻ പാട്ടുപാടുന്നതിൽ പുള്ളി സംശയിച്ചിരുന്നു. ഞാൻ ലിപ് അനക്കുന്നത് മാത്രമേ ഉള്ളൂ എന്നാണ് പുള്ളി കരുതിയിരുന്നത്. എൻ്റെ പാട്ടിൽ തെറ്റൊന്നും വരാതിരുന്നപ്പോൾ സംശയം കൂടിയതാണെന്നും അദ്ദേഹം പറഞ്ഞു'.

  Also Read: ഭാര്യ സോനുവിൻ്റെ ബാറ്റിം​ഗ് അടിപൊളി, ചിരിച്ച് മടുത്തെന്ന് ബഷീർ, നല്ലൊരു ​ഗൃഹനാഥനാണ് ബഷീർ എന്ന് ആരാധകർ

  അതേസമയം അച്ഛന് എന്നെ ഗായികയാക്കാനായിരുന്നു ആഗ്രഹമെന്ന് ദേവി ചന്ദന പറയുന്നു. ഒരാൾക്ക് പ്രായമായി കഴിഞ്ഞാൽ നൃത്തം ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകാം. എന്നാൽ സംസാരിക്കാൻ കഴിയുന്നിടത്തോളം ഗായകനാണെങ്കിൽ അയാൾക്ക് പാടാൻ കഴിയുമെന്നും അച്ഛൻ പറയുമായിരുന്നുവെന്നും ദേവി ചന്ദന ഓർത്തെടുത്തു.

  Also Read: 'അവൻ്റെ മരണം ഷോക്കായിരുന്നു', ഡിപ്രഷനിലേക്ക് വരെ പോയി, കോളേജിൽ തന്നെ ഒറ്റപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വിൻസി

  ഭാര്യ വീട്ടിൽ പരമസുഖം എന്ന സിനിമയിലൂടെയാണ് ദേവി ചന്ദന സിനിമയിലെത്തിയത്. പിന്നീട് ശ്രദ്ധേയം ആയ ഒരു പിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഒരു അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് നടി.

  ഭർത്താവുദ്യോ​ഗം, നരിമാൻ, വേഷം, രഹസ്യ പോലീസ്, തിലോത്തമ, ആയുരേഖ, തലസമയത്ത് ഒരു പെൺകുട്ടി, ശിവപുരം എന്നീ സിനിമകളിലാണ് ദേവി ചന്ദന അഭിനയിച്ചിട്ടുള്ളത്. നിലവിളക്ക്, അലാവുദീനും അത്ഭുത വിളക്കും ‌എന്നിവയാണ് ദേവി ചന്ദനയുടെ പ്രധാന മലയാളം സീരിയലുകൾ.

  Read more about: devi chandana
  English summary
  Actress Devi Chandana Open ups about her father wanted to me as singer but me as dancer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X