സംസാരമില്ല... എഴുന്നേൽക്കാൻ പറ്റുന്നില്ല, കരളിന് വീക്കം, ദിവസങ്ങളോളം ഐസിയുവിൽ; ദേവിചന്ദനയുടെ വീഡിയോ!

By Desk

സീരിയൽ-സിനിമാ താരം ദേവിചന്ദന സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായി നിൽക്കുന്ന അഭിനേത്രിയാണ്. എന്നാൽ ഓണക്കാലത്തൊന്നും ദേവിചന്ദനയെ എവിടേയും കണ്ടില്ല. അന്ന് മുതൽ താരത്തിന് എന്ത് സംഭവിച്ചു എവിടെ പോയി എന്നത് ആളുകൾ അന്വേഷിക്കുന്നുണ്ട്. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ദേവിചന്ദന.

ഒരു മാസക്കാലത്തോളം താൻ ആശുപത്രിയിൽ തന്നെയായിരുന്നുവെന്നും ഹെപ്പറ്റൈറ്റിസ് എ പിടിപ്പെട്ട് ഐസിയുവിലായിരുന്നുവെന്നും ദേവി ചന്ദന സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറഞ്ഞു. ഓണത്തിന് വീഡിയോ ഒന്നും കണ്ടില്ലല്ലോ... എവിടായിരുന്നുവെന്ന് ഒരുപാട് പേർ ചോദിച്ചു. സത്യം പറഞ്ഞാൽ ഒരു മാസമായി ആശുപത്രിയിലായിരുന്നു. ശ്വാസം മുട്ടലെന്ന് പറഞ്ഞ് വെച്ചോണ്ടിരുന്നു.

Devi Chandana
Photo Credit: Devi Chandana / Instagram

ആശുപത്രിയിൽ ചെന്ന് കഴിഞ്ഞപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആയിരുന്നുവെന്ന് കണ്ടെത്തിയത്. ലിവർ എൻസൈമസ് എല്ലാം നല്ലപോലെ കൂടി. ഐസിയുവിലായി. അങ്ങനെ രണ്ട് ആഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം വീട്ടിൽ എത്തി. കൊവിഡ് വന്നപ്പോൾ അതാണ് ജീവിതത്തിലെ ഏറ്റവും ഹാർഡസ്റ്റ് ടൈമെന്ന് കരുതി. അത് കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോൾ എച്ച്1 എൻ1 വന്നു. അതൊന്നുമല്ല ഹെപ്പറ്റൈറ്റിസ് പിടിപെട്ടശേഷമാണ് ഞാൻ ജീവിതത്തിൽ ചില പാഠങ്ങൾ പഠിച്ചത്.

എവിടുന്നാണ് വെള്ളത്തിൽ നിന്നാണോ ഫുഡ്ഡിൽ നിന്നാണോ ഈ അസുഖം കിട്ടിയതെന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചു. സത്യം പറഞ്ഞാൽ ഞാൻ ഒറ്റയ്ക്ക് എവിടേയും ട്രാവൽ ചെയ്തിട്ടില്ല. റെയ്ജനും ശിൽപ്പയ്ക്കും ഹരിക്കുമെല്ലാം ഒപ്പം ഞങ്ങൾ മൂന്നാറ് ട്രിപ്പ് പോയിരുന്നു. അത് കഴിഞ്ഞ് ബോംബെയിൽ ഒരു ഫങ്ഷന് പോയി.

അപ്പോഴും എനിക്ക് ഒപ്പം ആളുകളുണ്ടായിരുന്നു. അത് കഴിഞ്ഞ് തിരിച്ച് വന്ന് ഷൂട്ടിന് പോയി. അപ്പോഴും ഒറ്റയ്ക്കല്ല പോയത് എല്ലാവ​രും ഒപ്പമുണ്ടായിരുന്നു. പക്ഷെ എനിക്ക് മാത്രമെ ഈ അസുഖം വന്നുള്ളു. കഴിഞ്ഞ മാസം 26ന് രാത്രിയിൽ അഡ്മിറ്റായതാണ്. ഈ അസുഖത്തെ കുറിച്ച് വലിയ ധാരണയില്ലായിരുന്നു. തുടക്കം ചെറിയൊരു ശ്വാസം മുട്ടലോടെയായിരുന്നു.

മൂന്നാർ പോയി വന്നതുകൊണ്ടാകുമെന്ന് കരുതി മൈന്റ് ചെയ്തില്ല. സംഭവം അതൊന്നുമായിരുന്നില്ല. കരളിന് വീക്കം വന്നതുകൊണ്ട് ശ്വാസം മുട്ടലുണ്ടായതാണ് ദേവിചന്ദന പറഞ്ഞു. അട്ട ചുരുണ്ട് കിടക്കുന്നതുപോലെ ബെഡ്ഡിൽ കിടക്കുകയായിരുന്നു ദേവി ചന്ദന. സംസാരമില്ല, എഴുന്നേൽക്കാൻ പറ്റുന്നില്ല, ഭക്ഷണം പോലും വളരെ കുറച്ച് മാത്രമെ കഴിക്കൂ.

Devi Chandana
Photo Credit: Devi Chandana / Instagram

ഫുഡ് കഴിച്ചാലും ഛർദ്ദിക്കും. ആകെ വല്ലാത്ത അവസ്ഥയായിരുന്നു. മാത്രമല്ല കണ്ണിന് മുഖത്തും എല്ലാം മഞ്ഞ നിറം വന്നു. ബിൽറൂബിൽ പതിനെട്ട് വരെ എത്തി. എൻസൈമസ് വളരെ അധികം കൂടിയെന്ന് ഭർത്താവ് കിഷോറും പറഞ്ഞു. എനിക്ക് ഏറ്റവും സങ്കടം വന്നത്... എന്റെ കുഞ്ഞ് മക്കളുടെ അരങ്ങേറ്റം ഓണ സമയത്ത് ​ഗുരുവായൂരിൽ നടന്നിരുന്നു. അതിന് എനിക്ക് പോകാൻ പറ്റിയില്ല എന്നതാണ്. പല ​പ്രോ​ഗ്രാമുകൾക്കും പോകാൻ പറ്റില്ല. ഫോൺ പോലും മൂന്നാഴ്ച കയ്യിൽ എടുത്തിട്ടില്ല.

പിന്നെ മറ്റൊരു വിഷമം ഉണ്ടായത് ചെല്ലാമെന്ന് ഏറ്റ പ്രോ​ഗ്രാമുകൾക്ക് വരാൻ പറ്റില്ല അസുഖമാണ് ആശുപത്രിയിലാണെന്ന് പറഞ്ഞപ്പോൾ അവർ പലരും അതെല്ലാം ലാഘവത്തോടെ കേട്ട് പ്രതികരിച്ചതാണ്. ഇപ്പോഴും ലിവർ പഴയ രീതിയിലേക്ക് വന്നിട്ടില്ല. വളരെ കെയർ ചെയ്താണ് ഞാൻ ജീവിക്കുന്നത്.

ഇതെല്ലാം ഞാൻ ഇവിടെ പറഞ്ഞത് പലയിടങ്ങളിൽ ട്രാവൽ ചെയ്യുന്നവർ വെള്ളം, ഭക്ഷണം എന്നിവയിൽ വളരെ കെയർഫുള്ളായിരിക്കണമെന്ന് പറയാൻ വേണ്ടിയാണ്. അമ്മ അസോസിയേഷന്റെ ഇൻഷുറൻസ് എനിക്ക് ചികിത്സ സമയത്ത് ഒരുപാട് ഹെൽപ്പായി എന്നും ദേവിചന്ദന പറയുന്നു. ആശുപത്രിയിൽ ആയിരുന്ന സമയത്ത് സഹായിച്ചവരേയും പ്രാർത്ഥിച്ചവരേയും കുറിച്ചും വീഡിയോയിൽ നടി സംസാരിച്ചു.

More from Filmibeat

Read more about: devi chandana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X