For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതിപ്പോള്‍ കേട്ടാല്‍ തളളുവാണെന്ന് പലരും പറയും, പക്ഷെ സത്യമാണ്, ഫഹദ് ഫാസിലിനെ കുറിച്ച് ദേവി ചന്ദന

  |

  സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി ദേവി ചന്ദന. കോമഡി സ്‌കിറ്റുകളിലൂടെയാണ് ആദ്യകാലത്ത് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമയിലും സീരിയല്‍ രംഗത്തും സജീവമാവുകയായിരുന്നു താരം. സഹനടിയായുളള റോളുകളിലാണ് കരിയറില്‍ ദേവി ചന്ദന കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് നടി. ഗായകനായ കിഷോര്‍ വര്‍മ്മ ആണ് ദേവി ചന്ദനയെ വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  ശരീരവണ്ണത്തിന്‌റെ പേരില്‍ മുന്‍പ് പലതവണ കളിയാക്കപ്പെട്ടിട്ടുളള താരം കൂടിയാണ് നടി. എന്നാല്‍ പിന്നീട് വണ്ണം കുറച്ച് പുതിയ മേക്കോവറില്‍ എത്തിയിരുന്നു താരം. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പൗര്‍ണമിത്തിങ്കള്‍ സീരിയലിലെ നെഗറ്റീവ് കഥാപാത്രം നടിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. പൗര്‍ണമിത്തിങ്കളില്‍ മല്ലിക എന്ന കഥാപാത്രത്തെയാണ് ദേവി ചന്ദന അവതരിപ്പിച്ചത്. വില്ലത്തി റോളാണെങ്കിലും വസന്ത മല്ലിക എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെ ഉണ്ടായിരുന്നു.

  അതേസമയം നടന്‍ ഫഹദ് ഫാസില്‍ തന്‌റെ ക്ലാസ്‌മേറ്റ് ആയിരുന്നു എന്ന് പറയുകയാണ് ദേവി ചന്ദന. ഫഹദിന്‌റെ പിതാവും പ്രശസ്ത സംവിധായകനുമായ ഫാസിലിന്‌റെ സിനിമയില്‍ നടി അഭിനയിച്ചിട്ടുണ്ട്. ഫാസില്‍ സാറിന്‌റെ ഒരു തമിഴ് സിനിമയില്‍ ആയിരുന്നു താന്‍ അഭിനയിച്ചതെന്ന് ദേവി ചന്ദന പറയുന്നു. ഭാര്യ വീട്ടില്‍ പരമസുഖം എന്ന സിനിമയിലൂടെ തുടങ്ങിയ ശേഷമാണ് ഫാസില്‍ ചിത്രത്തില്‍ നടി അഭിനയിക്കുന്നത്.

  സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഫാസില്‍ സാറിനെ പരിചയമുണ്ടെന്ന് നടി പറയുന്നു. കാരണം സാറിന്‌റെ മകന്‍ ഫഹദും ഞാനും ക്ലാസ്‌മേറ്റ്‌സ് ആയിരുന്നു. ഇത് പലര്‍ക്കും അറിയില്ല. ഇതിപ്പോള്‍ കേട്ടാല്‍ ആളുകള്‍ പറയും തളളുവാണെന്ന്. പക്ഷേ അല്ല ഒരുമിച്ചു പഠിച്ചവരാണ് ഞങ്ങള്‍. ഫഹദ് കുറച്ചുനാളെ അവിടെ ഉണ്ടായിരുന്നുളളൂ. അതിന് ശേഷം ബോര്‍ഡിങിലേക്ക് പോയി.

  പക്ഷേ ഉണ്ടായിരുന്ന അത്രയും നാള്‍ ഒരെ ക്ലാസില്‍ ആണ് പഠിച്ചത്, ദേവി ചന്ദന പറഞ്ഞു. ഫാസില്‍ സാര്‍ അന്ന് തന്ന അവസരത്തിലൂടെ വിജയിക്ക് ഒപ്പം അഭിനയിക്കാനുളള വലിയ ഭാഗ്യം ലഭിച്ചതിനെ കുറിച്ചും നടി പറഞ്ഞു. അതേസമയം നിരവധി സിനിമകളില്‍ ക്യാരക്ടര്‍ റോളുകളില്‍ എത്തിയിട്ടുണ്ട് ദേവിചന്ദന. നരിമാന്‍, വേഷം കസ്തൂരിമാന്‍ തുടങ്ങിയ സിനിമകളില്‍ എല്ലാം നടി എത്തി. ടൊവിനോ തോമസ് ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളിയാണ് ദേവി ചന്ദനയുടെ പുതിയ സിനിമ.

  ഓഡീഷനില്‍ പങ്കെടുത്ത ശേഷമാണ് ആദ്യ ചിത്രമായ ഭാര്യവീട്ടില്‍ പരമസുഖം സിനിമയില്‍ അവസരം ലഭിച്ചതെന്നും ദേവിചന്ദന പറഞ്ഞു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലാതിലകം ആയിട്ടുണ്ട് നടി. ദേവിചന്ദനയുടെ അച്ഛന്‌റെ വിദ്യാര്‍ത്ഥിയായിരുന്ന ഒരാള്‍ സിനിമയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. അന്ന് പത്രങ്ങളിലെ എന്‌റെ ചിത്രവും മറ്റും കണ്ടാണ് മകള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് അച്ഛനോട് പുളളി തിരക്കുന്നത്.

  മമ്മൂക്ക എപ്പോഴും പറയാറുളള രണ്ട് കാര്യങ്ങള്‍, ഇതുവരെ അത് അനുസരിച്ചിട്ടില്ലെന്ന് വിഎം വിനു

  Recommended Video

  ഫഹദും നസ്രിയയും കൂടിയാൽ പിന്നെ കുട്ടി കളിയാണ്.. വീഡിയോ കാണാം | FilmiBeat Malayalam

  അന്ന് ഞങ്ങളുടെ കുടുംബത്തില്‍ ആരും സിനിമയെ കുറിച്ച് അങ്ങനെ ചിന്തിച്ചിരുന്നില്ല എന്ന് നടി പറയുന്നു. പിന്നെ വെറുതെ ഒന്ന് പോയി നോക്കിയാലോ എന്ന് അച്ഛനോട് പറഞ്ഞ ശേഷമാണ് എറണാകുളത്ത് ഓഡീഷന് പോവുന്നത്. സ്‌ക്രിപ്റ്റ് കൈയ്യില്‍ തന്നപ്പോള്‍ ആദ്യം അതിശയം ആയിരുന്നുവെന്നും അവരുടെ നിര്‍ദ്ദേശത്തോടെ അവതരിപ്പിച്ച് സിനിമയില്‍ അവസരം ലഭിച്ചതും ദേവിചന്ദന ഓര്‍ത്തെടുത്തു.

  ആമിറും കുടുംബവും എന്നെ വീട്ടുതടങ്കലിലാക്കി, ഇപ്പോഴും അവരെ ഭയമാണെന്ന് സഹോദരന്‍

  Read more about: fahadh faasil devi chandana
  English summary
  actress devi chandana's words about fazil and fahadh faasil goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X