'10 മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു... ഇത് ഇത്രയേയുള്ളൂ?'; ദേവികയുടെ ഒരു വലിയ ആഗ്രഹം സാധിച്ചതിനെ കുറിച്ച് വിജയ്
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ എത്തി ശ്രദ്ധേയനായി മാറിയ ഗായകനാണ് വിജയ് മാധവ്. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ദേവിക നമ്പ്യാരെയാണ് വിജയ് വിവാഹം ചെയ്തത്. ദേവിക ഇപ്പോൾ ഗർഭിണിയാണ്. വൈകാതെ ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞഅ അതിഥി കൂടി വരും.
യൂട്യൂബ് ചാനലിലൂടെയായും മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെയായും ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ വിജയ്‌യുടെ പുതിയ ചിത്രം വാരിസിലെ രഞ്ജിതമേ രഞ്ജിതമേ എന്ന ഗാനം കേൾക്കുമ്പോൾ വയറ്റിലുള്ള തങ്ങളുടെ കുഞ്ഞ് അനങ്ങുന്ന ചിത്രം പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു.
'രഞ്ജിതമേ രഞ്ജിതമേ ... ഈ പാട്ട് ഇറങ്ങിയ അന്ന് ആണ് നായികയ്ക്ക് മൂവ്മെന്റ്സ് അറിഞ്ഞ് തുടങ്ങിയത്. എപ്പോ ഈ പാട്ട് കേട്ടാലും ഇത് തന്നെ അവസ്ഥ. ഇന്നലെ വാരിസ് കണ്ടു. ഫുൾ ഇളക്കം തന്നെ. ഇത് ഒരു മൂവി പ്രൊമോഷൻ വീഡിയോ ഒന്നുമല്ല.'
'പക്ഷെ കുട്ടി ഇപ്പോഴേ വിജയ് ഫാൻ ആയി' എന്നാണ് തോന്നുന്നത് എന്നാണ് രസകരമായ വീഡിയോ പങ്കുവെച്ച് വിജയ് മാധവ് കുറിച്ചത്. വിജയിയെപ്പോലെ തന്നെ ദേവികയും ഇപ്പോൾ ഒരു അസ്സൽ പാട്ടുകാരിയാണ്.

വിജയ് മാധവായിരുന്നു ദേവികയുടെ പാട്ട് പരീക്ഷണങ്ങളെ പിന്തുണച്ചത്. ആശങ്കയോടെയാണ് തുടങ്ങിയതെങ്കിലും ദേവിക നന്നായി പാടുന്നുണ്ടെന്നായിരുന്നു വീഡിയോ കണ്ട് ആരാധകരെല്ലാം പറഞ്ഞത്. തുടർന്നും ദേവിക പാടണമെന്നാണ് ആരാധകരെല്ലാം ആവശ്യപ്പെടുന്നത്.
അതേസമയം ഇപ്പോഴിത വിജയ് മാധവ് പങ്കുവെച്ചൊരു പുതിയ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. വളരെ ലളിതവും സുന്ദരവുമായി ദേവികയുടെ വളൈകാപ്പ് വീട്ടിൽ തന്നെ നടത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ചാണ് വിജയ് എത്തിയത്.

ദേവികയുടെ ആഗ്രഹം പോലെ വളൈകാപ്പ് നടന്നുവെന്നാണ് വീഡിയോ പങ്കുവെച്ച് വിജയ് കുറിച്ചത്. 'വളക്കാപ്പ് ഇത്രേയുള്ളൂ. അങ്ങനെ ദേവികയുടെ ആ വലിയ കുഞ്ഞ് ആഗ്രഹം സാധിച്ചു.'
'ഞങ്ങൾ ഹോസ്പിറ്റൽ പോയി ചെക്കപ്പ് കഴിഞ്ഞ് തിരിച്ച് വന്ന സമയം കൊണ്ട് പൂജ്യ ചേച്ചി ഉണ്ടാക്കിയതാ.... ഒമ്പതുതരം ഐറ്റം കൊണ്ട് ഒരു വളക്കാപ്പ്. 10 മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു. 10 മിനിറ്റിനുള്ളില്‍ റെയില്‍വെ സ്‌റ്റേഷനിലേക്ക് ഇറങ്ങാന്‍ നില്‍ക്കുന്നതിനിടയിലായിരുന്നു ഇത്.'

'പെട്ടെന്ന് നടത്തിയ പരിപാടിയാണ് ഇത്' വിജയ് വീഡിയോയ്ക്കൊപ്പം കുറിച്ചു. വീഡിയോ പുറത്ത് വന്നതോടെ നിരവധി പേർ കമന്റുമായി എത്തി. 'വളരെ നാളായി ഞങ്ങളും കാണാൻ ആഗ്രഹിച്ചിരുന്നു.'
'കുറച്ച് ലളിതമായി പോയി... എന്നാലും സന്തോഷം, എന്തൊരു ലളിതമായ ചടങ്ങ്, നല്ല ആചാരങ്ങൾ മനുഷ്യനെ നന്മയിലോട്ട് നയിക്കും' തുടങ്ങി നിരവധി കമന്റുകളാണ് താരദമ്പതികളുടെ വീഡിയോയ്ക്ക് വന്നത്.
'ഇതുപോലെ മുഖത്തൊക്കെ തേക്കുന്നത് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒമ്പതാം മാസത്തിലായിരിക്കും എന്റെ വളക്കാപ്പ് എന്ന് ഞാന്‍ കരുതിയിരുന്നു. അത് ചേച്ചി തന്നെ വന്ന് ചെയ്യുമെന്ന് കരുതിയിരുന്നു' എന്നാണ് ദേവിക പറഞ്ഞത്.

അവളുടെ ആഗ്രഹം കൊള്ളാം... ഞാന്‍ ഹൈദരാബാദില്‍ നിന്നും വരേണ്ടി വന്നു എന്നായിരുന്നു പൂജ്യ പറഞ്ഞത്. ദേവികയുടെ കസിൻ സിസ്റ്റർ പൂജ്യ ചേച്ചി ഹൈദരാബാദിൽ നിന്ന് സർപ്രൈസ് ആയിട്ട് എത്തിയതിന്റെ വീഡിയോ വിജയ് നേരത്തെ പങ്കുവെച്ചിരുന്നു.
കുറച്ച് ദിവസം മുമ്പ് ദേവികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വിജയ് മാധവ് പങ്കുവെച്ചപ്പോൾ വൈറലായിരുന്നു. എം.എ നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്.

ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിന് പുറമെ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്.
കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.


Click it and Unblock the Notifications