'കുഞ്ഞിന്റേതെന്ന് പറഞ്ഞ് നിരവധി ഫേക്ക് ഫോട്ടോകൾ പ്രചരിക്കുന്നു'; കൺമണിയുടെ വീഡിയോയുമായി വിജയിയും ദേവികയും!

ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയുടെ ആദ്യകാല എഡിഷനിലൂടെയാണ് വിജയ് മാധവ് ഏവർക്കും സുപരിചിതനായത്. സീരിയലുകളിലൂടെയും ടി.വി പരിപാടി അവതരണത്തിലൂടെയുമാണ് ദേവികയെ എല്ലാവരും അറിയുന്നത്

കഴിഞ്ഞ ദിവസമാണ് ​ഗായകൻ വിജയ് മാധവിനും നടി ദേവിക നമ്പ്യാർക്കും ആൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ട് വിജയ് മാധവ് ഒരു ചെറു വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ലേബർ റൂമിൽ നിന്നുള്ള വീഡിയോ പങ്കിട്ടാണ് കുഞ്ഞ് പിറന്ന സന്തോഷം വിജയ് പങ്കുവെച്ചത്. പ്രസവം കഴിഞ്ഞ ദേവിക റെസ്റ്റിലാണ്.

താൻ ആദ്യമായാണ് ലേബർ റൂമിൽ കയറുന്നത് എന്ന് വിജയ് വീഡിയോയിൽ പറയുകയും ചെയ്തിരുന്നു. പ്രസവത്തിന്റെ എക്സ്പീരിയൻസ് പറഞ്ഞുള്ള വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രസവവേദന തുടങ്ങിയ സാഹചര്യത്തിൽ ദേവികയും ഭർത്താവും കൂടുതൽ വീഡിയോ ചെയ്യാൻ നിന്നില്ല.

Devika Nambiar And Vijay Madhav, Devika Nambiar Vijay Madhav, Devika Nambiar Vijay Madhav news, Devika Nambiar family, ദേവിക നമ്പ്യാർ, വിജയ് മാധവ്, ദേവിക നമ്പ്യാർ വിജയ് മാധവ്, ദേവിക നമ്പ്യാർ ജയ് മാധവ് ന്യൂസ്, ദേവിക നമ്പ്യാർ കുടുംബം

തിരുവനന്തപുരത്തെ പി.ആർ.എസ് ആശുപത്രിയിലായിരുന്നു പ്രസവം. ദേവിക പ്രസവിച്ച വാർത്ത വൈറലായിരുന്നു. ശേഷം ദേവികയുടേയും വിജയിയുടേയും കുഞ്ഞ് എന്ന പേരിൽ നിരവധി വ്യാജ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

അതിനാൽ ഇപ്പോൾ തങ്ങളുടെ ആരാധകർ തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ കുഞ്ഞിന്റെ വീഡിയോ ആദ്യമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിജയ് മാധവും ദേവിക നമ്പ്യാരും. 'കുഞ്ഞ് സുഖമായി ഇരിക്കുന്നു. കഴിഞ്ഞ ദിവസം മുതൽ ഒരുപാട് പേർ കുഞ്ഞിന്റെ ഫോട്ടോയും മറ്റും ചോദിച്ചിരുന്നു. അതുകൊണ്ടാണ് ഈ വീഡിയോ ഇടുന്നത്.'

'ഈ ഒരു ഒറ്റ വീഡിയോ ഇട്ടാൽ ലോകത്തെമ്പാടും എത്തുമല്ലോ. ലക്ഷക്കണക്കിന് ആളുകളുടെ പ്രാർഥന ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഡെലിവറിയെല്ലാം നന്നായി നടന്നത്. ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സുഖമായി ഇരിക്കുകയാണ്.'

'കംപ്ലീറ്റ് പോസിറ്റീവായിരുന്നു. വീട്ടിലെ ഒരു ആളെപ്പോലെയാണ് നിങ്ങളെല്ലാവരും ഞങ്ങളെ സ്നേഹിച്ചത്. അത്രയും സ്നേഹത്തോടെയാണ് എല്ലാവരും കാര്യങ്ങൾ ‍ഞങ്ങളോട് തിരക്കിയത്. അതുകൊണ്ട് കുഞ്ഞിന്റെ മുഖം കാണിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നി.'

'ഞങ്ങളുടെ കുഞ്ഞിന്റേതെന്ന് പറഞ്ഞ് നിരവധി ഫേക്ക് ഫോട്ടോകൾ പ്രചരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. അതിനാൽ തന്നെ ആളുകൾക്കും ഡൗട്ട് തോന്നും. അതുകൊണ്ടാണ് കുഞ്ഞിന്റെ ഫോട്ടോ നിങ്ങളെ കാണിക്കുന്നത്. ഇവനാണ് ഞങ്ങൾ‌ക്ക് കിട്ടിയ ഞങ്ങളുടെ മുത്ത്. നിങ്ങളുടെ പ്രാർഥനകൾക്ക് ഒരുപാട് നന്ദി.'

വിജയ് മാധവും ദേവികയും വീഡിയോ പങ്കുവെച്ച് പറഞ്ഞു. ആറ്റുകാൽ ക്ഷേത്രത്തിനടുത്തുള്ള ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത് എന്നതും ആറ്റുകാൽ പൊങ്കാലയുടെ തലേ ദിവസമാണ് മകന്റെ ജനനം എന്നതും ഇരുവരേയും വളരെ അധികം സന്തോഷിപ്പിച്ചിട്ടുണ്ട്.

Devika Nambiar And Vijay Madhav, Devika Nambiar Vijay Madhav, Devika Nambiar Vijay Madhav news, Devika Nambiar family, ദേവിക നമ്പ്യാർ, വിജയ് മാധവ്, ദേവിക നമ്പ്യാർ വിജയ് മാധവ്, ദേവിക നമ്പ്യാർ ജയ് മാധവ് ന്യൂസ്, ദേവിക നമ്പ്യാർ കുടുംബം

തീർത്തും സ്വാഭാവിക ജീവിതത്തിലൂടെ ഗർഭകാലം രസകരമായി കൊണ്ടുപോകുന്ന കാഴ്ചകൾ ദേവികയും വിജയ് മാധവും പോസ്റ്റ് ചെയ്യുമായിരുന്നു. സംഗീതവും പാചകവുമായിരുന്നു ഇതിൽ പ്രധാനം. ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയുടെ ആദ്യകാല എഡിഷനിലൂടെയാണ് വിജയ് മാധവ് ഏവർക്കും സുപരിചിതനായത്.

സീരിയലുകളിലൂടെയും ടി.വി പരിപാടി അവതരണത്തിലൂടെയുമാണ് ദേവികയെ എല്ലാവരും അറിയുന്നത്. അതേസമയം ഇരുവരും കുഞ്ഞിന്റെ പേരിനെ കുറിച്ചൊന്നും വെളിപ്പെടുത്തിയിട്ടില്ല. കുഞ്ഞിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി.

'കുട്ടി മാഷ്... അച്ഛന്റെ മോൻ തന്നെ, നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മുടെ കുടുംബാംഗങ്ങൾ പോലെയാണ് തോന്നുക.....ഇപ്പോൾ കുഞ്ഞി ചെക്കനും കൂടി വന്നപ്പോൾ ഭയങ്കര സന്തോഷം. എപ്പോഴും ഇങ്ങനെ സന്തോഷമായി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, പാട്ട് പാടിയ പോലെ തന്നെ കുഞ്ഞ് രാജാവിനെ ഈശ്വരൻ തന്നു. ഇപ്പോൾ കാണുമ്പോൾ അച്ഛനെ പോലെ തന്നെയുണ്ടെന്നും' ആരാധകർ കുറിച്ചു.

2022 ജനുവരി ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരും ചേർന്ന് പങ്കിടുന്ന മ്യൂസിക്കൽ വീഡിയോസിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കാറുള്ളത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X