സംസാരിക്കാൻ അനുവദിക്കാത്തതല്ല, വിഷയം മാറിപ്പോകും, കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ഉണ്ടാവട്ടെ'; വിജയിയും ദേവികയും!

സിനിമയിൽ നിന്നും സീരിയലിലേക്കെത്തിയ താരമാണ് ദേവിക നമ്പ്യാർ. അഭിനയത്തിന് പുറമെ പാടാനുള്ള കഴിവുമുണ്ട് ദേവികയ്ക്ക്. രാക്കുയിലിൽ തുളസിയെ അവതരിപ്പിച്ച് വരികയാണ് താരമിപ്പോൾ. രാക്കുയിലിൽ ഗാനം ആലപിക്കാനായി വന്നപ്പോഴായിരുന്നു ദേവികയും ഭർത്താവ് വിജയിയും അടുത്ത സുഹൃത്തുക്കളായി മാറിയത്. അഭിനയം പോലെ അത്ര കംഫർട്ട് അല്ലെങ്കിലും വിജയിനൊപ്പമായി ഗാനം ആലപിച്ചിരുന്നു ദേവിക. പരമ്പരയിൽ അതിഥിയായും വിജയ് മാധവ് പ്രത്യക്ഷപ്പെട്ടിരുന്നു.

അതിന് ശേഷമാണ് ഇരുവരും വിവാഹിതരാവുകയാണെന്നുള്ള വിശേഷങ്ങളും പുറത്തുവന്നത്. ഗുരുവായൂരിൽ നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ അഭിനയിക്കാനെത്തിയ കാലം മുതൽ അതായത് ഏകദേശം ഒമ്പത് വർഷത്തിലേറെയായി ദേവികയ്ക്കും വിജയ് മാധവിനും പരിചയമുണ്ട്. നല്ല സുഹൃത്തുക്കളുമാണ്. എന്നാൽ ആ സൗഹൃദത്തിന് നിർണായക വഴിത്തിരിവുണ്ടായത് കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ്. ലോക്ക്ഡൗൺ കാലത്താണ് വിജയ് സഹസ്രാരം എന്ന ഒരു യോഗ സ്റ്റുഡിയോ ആരംഭിക്കുന്നത്.

ഒമ്പത് വർഷത്തെ പരിചയം വിവാഹത്തിലെത്തിയപ്പോൾ

സഹസ്രാരയിൽ സെലിബ്രിറ്റി യോഗ ട്രെയിനർ ആയി ദേവികനമ്പ്യാർ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നുണ്ടായിരുന്നു. വിജയ് ഒരു അക്യൂഹീലർ കൂടിയാണ്. രണ്ടാൾക്കും യോഗയും ആത്മീയതയും സമാന വഴികളായിരുന്നു. ഒരേ വിധത്തിൽ ചിന്തിക്കുകയും യാത്രചെയ്യുകയും ചെയ്യുന്നവർക്ക് ഒരുമിച്ചൊരു ജീവിതയാത്ര ആയാലോ എന്ന ചിന്ത അങ്ങനെയാണ് രണ്ടാൾക്കും ഉണ്ടായത്. ഇഷ്ടങ്ങളുടെ സമാനതകളാൽ ഇഷ്ടത്തിൽ ആയവർ എന്നും വിശേഷിപ്പിക്കാം. പരസ്പരമുള്ള ഇഷ്ടം വീട്ടുകാരുടെ അനുവാദത്തോടെ ഇരുവരും നടത്തിയെടുത്തു. വിവാഹ ജീവിതം ഒരു മാസം പിന്നിടുമ്പോൾ തങ്ങൾ പരസ്പരം എത്രത്തോളം മനസിലാക്കിയെന്നും ഭാവി ജീവിതത്തെ കുറിച്ചുള്ള പ്ലാനിങ്ങുകളെ കുറിച്ചെല്ലാം മനസ് തുറന്നിരിക്കുകയാണ് വിജയിയും ദേവികയും. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ഇരുവരും അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് പുതിയ വീട്ടുവിശേഷങ്ങളും ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടികളും ഇരുവരും നൽകിയത്.

ദേവികയെ സംസാരിക്കാൻ അനുവദിക്കുന്നില്ല

'പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമാണ് ഞങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസാരത്തിൽ ദേവിക സ്പീഡ് കുറവാണ് അതേപോലെ ടോപ്പിക്കും മാറിപ്പോകും അതാണ് ഞാൻ കൂടുതലായും സംസാരിക്കുന്നത്. അല്ലാതെ ഡോമിനേറ്റിങ് ക്യാരക്ടറല്ല ഞാൻ. ആദ്യം ഇഷ്ടം പറഞ്ഞത് മാഷാണ്... സാധാരണ ഒരു മനുഷ്യനാണ്. ഭയങ്കര റൊമാൻസൊന്നുമില്ല. സിനിമയിലും നോർമലി കാണുന്ന തരത്തിലുള്ള റൊമാൻസൊന്നുമില്ല. വാച്ചാണ് എനിക്ക് ആദ്യമായി വാങ്ങിത്തന്ന ഗിഫ്റ്റ്. തിരിച്ച് ഞാനും മാഷിന് സമ്മാനങ്ങൾ വാങ്ങിക്കൊടുത്തിട്ടുണ്ട്. വഴക്കുണ്ടാക്കിയാൽ ആദ്യം മിണ്ടുന്നത് ദേവികയാണ്. ക്ഷമ നല്ല കൂടുതലാണ്. എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. ദേഷ്യവും വാശിയും മാറ്റണമെന്ന് ആഗ്രഹമുണ്ട്. അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും മാറ്റേണ്ട ഒരുപാട് സ്വഭാവങ്ങൾ ഒരുപാടുണ്ട് രണ്ട്പേരിലും അത് പറഞ്ഞാൽ തീരില്ല. മാഷിന്റെ സ്വഭാവങ്ങളിൽ മാറ്റേണ്ടത് എന്ന് തോന്നിയിട്ടുള്ളത് ദേഷ്യമാണ്.'

Recommended Video

Vijay Madhav Devika Nambiar Wedding Video
കുഞ്ഞുങ്ങൾ എപ്പോൾ

'വിവാഹം കഴിഞ്ഞ് ആദ്യം കൊടുത്ത അഭിമുഖങ്ങൾ കണ്ടപ്പോൾ വിജയിക്ക് ജാഡയുണ്ടെന്ന് പലർക്കും തോന്നിയിരുന്നുവെന്ന് അറിഞ്ഞു. കൊവിഡ് കഴിഞ്ഞ സമയമായിരുന്നു. മാഷിന് തീരെ വയ്യായിരുന്നു. ഞാൻ അസുഖമാണെങ്കിലും ക്യാമറ കണ്ടാൽ ഓപ്പണായി ചിരിച്ച് സംസാരിക്കും. മാഷിന് അത് ശീലമില്ല. മാഷിന് ഇരുന്ന് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതൊന്നും കണ്ട് ഞങ്ങൾക്ക് വിഷമമൊന്നും വന്നിട്ടില്ല. ബേബി പ്ലാനിങ്ങൊന്നും ഇല്ല. അതൊക്കെ നടക്കേണ്ട സമയത്ത് നടക്കും എന്ന് വിശ്വസിക്കുന്നയാളാണ്. കല്യാണം കഴിക്കും എന്ന് പോലും കരുതിയിരുന്നില്ല. പെട്ടെന്ന് കല്യാണം കഴിച്ചു. ഇതൊക്കെ സംഭവിക്കാനുള്ളതാണ്. ഒരുകാര്യത്തിലും ഓവർ പ്ലാനിംഗുള്ള ആളുകളല്ല ഞങ്ങൾ' ദേവികയും വിജയും പറഞ്ഞു.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X