For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അനിയന്റെ വിവാഹം നടന്നത് കൃപാസനത്തിൽ പ്രാർഥിച്ചശേഷം'; വൈറലായി ധന്യ മേരി വർ​ഗീസിന്റെ സാക്ഷ്യം!

  |

  ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് ഏറെ പ്രശസ്തയായ നടിയും ഡാൻസറുമെല്ലാമാണ് ധന്യ മേരി വർ​ഗീസ്. ധന്യയെ പ്രേക്ഷകർ അടുത്തറിഞ്ഞത് താരം ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി വന്നശേഷമാണ്.

  നാലാം സീസണിൽ ഫൈനലിസ്റ്റുകളിൽ ആറ് പേരിൽ ഒരാൾ ധന്യയായിരുന്നു. അ‍ഞ്ചാം സ്ഥാനമായിരുന്നു ധന്യയ്ക്ക് ലഭിച്ചത്. നടൻ ജോണിനെയാണ് ധന്യ വിവാഹം ചെയ്തത്. വിവാഹശേഷം ധന്യയുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ സംഭവിക്കുകയും താരം കേസിൽപ്പെട്ട് അറസ്റ്റിലാവുകയും ചെയ്തിരുന്നു.

  Also Read: 'ബീന വീണ്ടും അമ്മയായി...., വയസ് കാലത്ത് ബീന വീണ്ടും അമ്മയായോയെന്ന് ചിലർക്ക് തോന്നും'; മനോജും ബീനയും പറഞ്ഞത്!

  സാമ്പത്തിക തട്ടിപ്പ് ഭർത്താവ് ജോണും ധന്യയും ചേർന്ന് നടത്തിയെന്നതായിരുന്നു കേസ്. പിന്നീട് വളരെ നാളത്തെ പരിശ്രമത്തിലൂടെയാണ് ധന്യയും ജോണും ജയിൽ മോചിതരായത്. കേസിൽപ്പെട്ട ശേഷം സീരിയിൽ, സിനിമ എന്നിവയിൽ നിന്നെല്ലാം ധന്യയ്ക്ക് അവസരങ്ങൾ കിട്ടാതായിരുന്നു.

  പിന്നീട് ബി​ഗ് ബോസിൽ വന്നശേഷമാണ് ധന്യയെ കൂടുതൽ ആളുകൾ മനസിലാക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയത്. സോഷ്യൽമീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീ‍ഡിയ വഴി പങ്കുവെക്കാറുണ്ട്.

  ഇപ്പോഴിത കൃപാസനം എന്ന ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ കുറിച്ചും കൃപാസനത്തിൽ പോയി പ്രാർഥിച്ചതുകൊണ്ട് തനിക്കുണ്ടായ നേട്ടങ്ങളെ കുറിച്ചും ധന്യ മേരി വർ​ഗീസ് സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

  താൻ കേസിൽ ഉൾപ്പെട്ടുവെന്നതിന്റെ പേരിൽ‌ സഹോദരന്റെ കല്യാണം നടക്കുന്നില്ലായിരുന്നുവെന്നും കൃപാസനത്തിൽ പോയി ഉടമ്പടി വെച്ച് പ്രാര്‍ത്ഥിച്ച ശേഷം സഹോദന്റെ വിവാഹം ഭം​ഗിയായി നടന്നുവെന്നുമെല്ലാമാണ് ധന്യ വീഡിയോയിൽ പറയുന്നത്.

  'സഹോദരന്റെ കല്യാണം എന്റെ വലിയ സ്വപ്‌നമായിരുന്നു. സെന്‍ട്രന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിട്ടും സാമ്പത്തികമായും കുടുംബ പരമായും വേറെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും സഹോദരന്റെ കല്യാണം എന്തുകൊണ്ടോ നടക്കുന്നില്ല.'

  'അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് എന്നെ കല്യാണം കഴിപ്പിച്ച് വിട്ട കുടുംബത്തില്‍ എനിക്ക് ഉണ്ടായ ഒരു പ്രശ്‌നത്തിന്റെ പേരിലാണ് അവന്റെ കല്യാണം നടക്കാത്തതെന്ന്. അത് എന്നെ മാനസികമായി വളരെ അധികം തകർത്തു. അവന്റെ കല്യാണം ഒന്ന് നടന്ന് കാണാനായി പ്രാര്‍ത്ഥിക്കാത്ത ഇടങ്ങളില്ല. അവസാനമാണ് കൃപാസനത്തില്‍ എത്തുന്നത്.'

  Also Read: മുന്നിലിരിക്കുന്ന വെള്ളം പോലും എടുത്ത് കുടിക്കാത്ത ആളായിരുന്നു, ആ രണ്ടു വർഷം കൊണ്ട് പൃഥ്വി ആകെ മാറി: മല്ലിക

  'കൃപാസനത്തില്‍ കൃത്യമായ സമയം പറഞ്ഞ് ഉടമ്പടി വെച്ച് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നത് നടക്കുമെന്ന് പറഞ്ഞത് അനുസരിച്ച് ഞാന്‍ അവിടെ എത്തി. അവിടെ പ്രാര്‍ത്ഥിച്ച് തുടങ്ങിയപ്പോള്‍ തന്നെ എന്തായാലും അവന്റെ കല്യാണം നടക്കുമെന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു.'

  '2019 സെപ്റ്റംബറിനകം സഹോദരന്റെ കല്യാണം നടക്കണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ അതിന് ഇടയില്‍ ജീവിതത്തിലും ലോകത്ത് തന്നെയും പല വെല്ലുവിളികളും ഉണ്ടായി.'

  'സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഞാന്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. എത്ര ഹെക്ടികായ ഷൂട്ടിങ് ആണെങ്കിലും രാവിലെയും വൈകിട്ടും ഉള്ള പ്രാര്‍ത്ഥന ഞാന്‍ മുടക്കിയില്ല. അതിനിടയില്‍ കൊവിഡ് വന്നു. ഷൂട്ടിങ് മുടങ്ങി.'

  'ആ സമയത്താണ് അമ്മയ്ക്ക് കാന്‍സറാണെന്ന് അറിയുന്നത്. അതോടെ ഞാന്‍ വീണ്ടും തളര്‍ന്നു. പക്ഷെ പ്രാര്‍ത്ഥന മുടക്കിയില്ല. അമ്മയുടെ ആരോഗ്യത്തിന് വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിച്ചു. ദൈവം സഹായിച്ച് അമ്മയ്ക്ക് കുഴപ്പം ഒന്നും ഉണ്ടായില്ല.'

  'ലോകം മുഴുവന്‍ ലോക്ക് ഡൗണില്‍ നില്‍ക്കുന്ന സമയത്ത് അമ്മ കാന്‍സറിന്റെ നടുവില്‍ നില്‍ക്കുന്ന സമയത്ത് അനിയന് കല്യാണം നടക്കുക എന്നത് വീണ്ടും വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയായിരുന്നു. പക്ഷെ രണ്ട് വര്‍ഷം നടക്കാതിരുന്ന അനിയന്റെ വിവാഹം 2019 സെപ്റ്റംബര്‍ മാസത്തിന് മുന്നെ അതിന്റെ സൂചന നല്‍കി.'

  'സെപ്റ്റംബര്‍ മാസത്തിന് മുമ്പ് ഒരു ആലോചന വന്നു. അതും വീട്ടില്‍ നിന്ന് അധികം ദൂരത്ത് നിന്ന് അല്ലാതെ തന്നെ. ഞങ്ങള്‍ കുട്ടിയെ പോയി കണ്ടു. സഹോദരന് ഇഷ്ടപ്പെട്ടു. സെപ്റ്റംബറില്‍ തന്നെ കല്യാണം ഉറപ്പിച്ചു. നവംബറില്‍ കല്യാണം നടന്നു. എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. പക്ഷെ അതൊന്നുമല്ല ഞാന്‍ കൃപാസനത്തില്‍ പോയി പ്രാര്‍ത്ഥിച്ചത്.'

  'ഞാന്‍ കാരണം എന്റെ സഹോദരന്റെ ജീവിതം ഒന്നും അല്ലാതെയാവുക എന്നത് എനിക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത വേദനയാണ്. അത് നടക്കണം എന്ന് മാത്രമാണ്. എന്റെ ആഗ്രഹം എന്താണോ അത് ഞാന്‍ പറഞ്ഞ സമയത്ത് തന്നെ സാധിച്ച് കിട്ടി.'

  'ഒരു അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്' എന്നാണ് ധന്യ വീഡിയോയിൽ പറഞ്ഞത്. പക്ഷെ ധന്യയുടെ വീഡിയോയെ നിരവധി പേർ‌ വിമർശിക്കുന്നുമുണ്ട്. ധന്യ പറഞ്ഞ പല കാര്യങ്ങൾക്കും പരസ്പര ബന്ധമില്ലെന്നും സ്ക്രിപ്റ്റഡായി തോന്നിയെന്നുമാണ് വീ‍ഡിയോ കണ്ടവരിൽ ചിലർ കുറിച്ചത്.

  Read more about: dhanya mary varghese
  English summary
  Actress Dhanya Mary Varghese Open Up About Her Kreupasanam Experience-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X