ആത്മഹത്യയെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചു, നടന്നത് വിചാരിക്കാത്ത കാര്യങ്ങൾ, തുറന്നു പറഞ്ഞ് നടി

ബിഗ് സ്ക്രീൻ, മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ധന്യ മേരി വർഗീസ്. 2003 ലാണ് സിനിമയിൽ എത്തിപ്പെട്ടതെങ്കിലും ധന്യ ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ വീട്ടിലേയ്ക്കുളളവഴി, പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു ധന്യ- ജോൺ വിവാഹം. ഇതിനെ തുടർന്ന് അഭിനയ രംഗത്തിൽ നിന്ന് താരം വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം താരം മടങ്ങി എത്തിയിരിക്കുകയാണ്. ഏഷ്യനെറ്റ് അവതരിപ്പിക്കുന്ന പരമ്പരയായ സീതാകല്യാണത്തിലൂടെയാണ് രണ്ടാം വരവ്. വിവാ ശേഷ ഒരുപാട് വിവാദങ്ങൾ ധന്യയേയും ഭർത്താവ് ജോണിനേയും തേടി എത്തിയിരുന്നു. ഇപ്പോഴിത ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്നിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ

 ആത്മഹത്യയെ  കുറിച്ച്   ചിന്തിച്ചിരുന്നു

പ്രതീക്ഷിക്കാത്ത സമയത്താണ് തങ്ങളെ തേടി ഓരോ പ്രശ്നങ്ങൾ വന്നെത്തിയത്. ശരിക്കും ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. ജീവിതത്തിൽ ഇത്രയധികം പ്രതിസന്ധികൾ ഉണ്ടായപ്പോൾ ആത്മഹത്യയെ കുറിച്ച് രണ്ടു പേരും മാറി മാറി ചിന്തിച്ചിരുന്നു. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേയ്ക്കും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പല പ്രശ്നങ്ങളാണ് ജീവിതത്തിൽ നടന്നത്- ധന്യ പറഞ്ഞു.

പരസ്പരം  പിന്തുണച്ചു

ആ സമയത്ത് ഒന്നിച്ചു നിൽക്കാൻ ദൈവം എന്നേയും ജോണിനേയും അനുഗ്രഹിച്ചു. പിന്നെ ഞങ്ങൾ നന്നായി പ്രാർഥിക്കുമായിരുന്നു. ഞങ്ങൾക്ക് പരസ്പരം പിന്തുണയ്ക്കാൻ സാധിച്ചു. എനിക്ക് പുള്ളിയെ മനസ്സിലാക്കാന്‍ പറ്റി, അതുപോലെ അദ്ദേഹം എന്റെ വിഷമങ്ങളും മനസ്സിലാക്കി. മറ്റ് എല്ലാവരേക്കാലും കൂടുതൽ അദ്ദേഹത്തിന് പിന്തുണ നൽകാൻ തനിയ്ക്ക് സാധിച്ചു. ആ സമയം ശരിക്കും ഞങ്ങൾ മാത്രമായി ചുരുങ്ങുകയായിരുന്നു.

  ഒരു രീതിയിൽ  അനുഗ്രഹമായി

ശരിക്കും ആ ഒരു അവസ്ഥ അനുഭവിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. നമ്മൾ കൂടുതൽ ശക്തരാകും. നമ്മൾ ഒരു മീഡിയ പേഴ്സൺസാണ്. എന്താണ് നാളെ വരാൻ പോകുന്നതെന്നോ, അല്ലെങ്കിൽ എന്താണ് ഇപ്പോൾ സംഭവിക്കുന്നതെന്നോ ചിന്തിക്കുന്നില്ല. നാളെ പുറത്തിറങ്ങി കഴിഞ്ഞാൽ എങ്ങനെ ആളുകളുടെ മുഖത്ത് നോക്കുമെന്ന് ചിന്തിക്കും. ഞാൻ ഇതൊക്കെ എന്റെ ജീവിതത്തിൽ നേരിട്ടതാണ്.

  ദൈവം തരുന്നത്

ജീവിതത്തിൽ ഒരിക്കലും കരയില്ലെന്നും ധന്യ പറഞ്ഞു. ആ അവസ്ഥയൊക്കെ കഴിഞ്ഞു പോയതാണ്. അതൊക്കെ മറി കടന്നാണ് ഇവിടെ എത്തി നിൽക്കുന്നത്. ഞാൻ ഇപ്പോൾ വിചാരിക്കുന്നത് ദൈവം നമ്മളെ വളർത്താൻ വേണ്ടി തരുന്ന ചെറിയ തിരിച്ചടികളാണ് ഇവയൊക്കെ എന്നാണ്.
2012 ജനുവരി 9 നായിരുന്നു ധന്യയും സിനിമ സീരിയൽ താരവുമായ ജോണും വിവാഹിതരാകുന്നത്. രണ്ട് വർഷം മുൻപ് ഒരു റിയർ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ ധന്യയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

Read more about: dhanya mary varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X