For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡോണ്‍ മൂന്നാമതും വിവാഹിതനാകുന്നുവെന്ന് കൊടുക്കരുത്, അവർക്കും അതിൽ താല്‍പര്യമില്ല'; മേഘ്നയെ കുറിച്ച് ഡിവൈൻ!

  |

  നടി ഡിംപിളിനെ പോലെ തന്നെ ഡിംപിളിന്റെ നാത്തൂന്‍ ഡിവൈന്‍ ക്ലാരയും സോഷ്യല്‍ മീഡിയക്ക് പ്രിയപ്പെട്ടവളാണ്. ഡിംപിളിന്റെ സഹോദരന്‍ ഡോണിന്റെ ജീവിതസഖിയായ ഡിവൈന്‍ പലപ്പോഴും താരത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്.

  കൂടാതെ ഡിവൈനിന് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്. ഡോൺ ആദ്യം വിവാഹം ചെയ്തത് സീരിയൽ താരം മേഘ്ന വിൻസെന്റിനെ ആയിരുന്നു. 2017 ലാണ് ഡോണും മേഘ്നയും വിവാഹിതരായത്.

  Also Read: 'നല്ല ഭക്ഷണം പോലും കഴിച്ച് തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്, പതിനെട്ടാം വയസിൽ എറണാകുളത്ത് വീട് വാങ്ങി'; മുക്ത

  ഡോണിന്റെ സഹോദരിയും സീരിയൽ താരവുമായ ഡിംപിൾ റോസും മേഘ്നയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദമാണ് ഡോണുമായുള്ള വിവാഹത്തിലേക്കെത്തിച്ചത്. വൈകാതെ ഇരുവരും വിവാഹിതരായി. സഭയുടെ അരമനയിൽ നിന്നും വിവാഹമോചനം കിട്ടും മുമ്പാണ് ഡിവൈനിനെ ഡോൺ വിവാഹം ചെയ്തത്.

  അതുകൊണ്ട് തന്നെ പള്ളിയിൽ വെച്ച് വിവാഹം നടത്തിയിരുന്നില്ല. ഇരുവരുടേയും കുഞ്ഞിന് മാമോദീസ നൽകാനും സാധിച്ചിരുന്നില്ല. കുറച്ച് ദിവസം മുമ്പാണ് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഡോണിന് അരമനയിൽ നിന്നും വിവാ​ഹമോചനം കിട്ടിയത്. ‌‌

  അതിനാൽ തന്നെ ഡിവൈനും ഡിംപിളും കുടുംബവും ഹാപ്പിയാണ്. വൈകാതെ പള്ളിയിൽ വെച്ച് ഡിവൈൻ-ഡോൺ വിവാഹവും മകന്റെ മാമോദീസയും നടക്കും.

  അതേസമയം വിവാഹ മോചനം കിട്ടിയ സന്തോഷം താൻ പങ്കുവെച്ചപ്പോൾ അത് നിരവധി ഓൺലൈൻ മീഡിയകൾ വാർത്തയാക്കിയെന്നും അതിൽ അവർ നൽകിയ ചില തലക്കെട്ടുകൾ തങ്ങളുടെ കുടുംബത്തെ വേദനിപ്പിച്ചുവെന്നും ഡിവൈൻ പുതിയ വീഡിയോയിൽ പറഞ്ഞു. ഡോണിന്റെ മുൻഭാര്യ മേഘ്നയെ കുറിച്ചും ഡിവൈൻ വീഡിയോയിൽ സംസാരിച്ചു.

  വിവാഹ വാര്‍ത്തകൊടുക്കുമ്പോൾ മുമ്പുണ്ടായിരുന്ന ആളുടെ ഫോട്ടോ കൊടുക്കുന്നത് ശരിയല്ലെന്നും ഡിവൈന്‍ പറഞ്ഞു. 'ഞങ്ങളുടെ കല്യാണത്തിന് വേണ്ടി വെയ്റ്റ് ചെയ്യുകയാണെന്ന് കുറെപേര്‍ പറഞ്ഞിരുന്നു. ഞങ്ങളും അതിനുള്ള കാത്തിരിപ്പിലാണ്.'

  'പള്ളിയിലെ കല്യാണത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയ്ക്ക് പലരും പല തമ്പ്‌നെയിലാണ് കൊടുക്കുന്നത്. ഞങ്ങളുടെ പ്രസന്റിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അത് വേറെ രീതിയിലാക്കരുത്. ഡോണ്‍ ടോണി മൂന്നാമതും വിവാഹിതനാവുന്നു എന്നാണ് ഒരു ചാനല്‍ കൊടുത്തത്. അതൊന്നും അത്ര നല്ല കാര്യമല്ല ശരിക്കും.'

  Also Read: ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുത്ത് ദരിദ്രനായി; കമൽ ഹാസന്റെ ആരോപണം പൊളിച്ചടുക്കി മുൻഭാര്യ വാണി ഗണപതി

  'വീഡിയോ എടുത്ത് വാര്‍ത്തയാക്കുന്നതിലൊന്നും വിരോധമില്ല. നിങ്ങള്‍ ചെയ്യുന്ന വീഡിയോയും വാര്‍ത്തയും നമ്മളും കാണുന്നതാണ്. ആള്‍ക്കാരൊക്കെ അത് നമുക്ക് അയച്ച് തരും. നിങ്ങള്‍ ഞങ്ങളുടെ ഫോട്ടോ ഇട്ടോളു.'

  'പാസ്റ്റില്‍ ബന്ധമുള്ള ഒരാളുടെ ഫോട്ടോസ് ഇടുന്നത് ശരിയല്ല. ആ ആള്‍ ഒട്ടും ആഗ്രഹിക്കുന്നുണ്ടായിരിക്കില്ല. ഞങ്ങളും തീരെ താല്‍പര്യം കാണിക്കില്ല. നിങ്ങളുടെ വീട്ടിലാണ് ഇങ്ങനെ സംഭവിച്ചതെന്നോര്‍ത്ത് വേണം തമ്പ് നെയില്‍ കൊടുക്കാന്‍.'

  'ആര്‍ക്കും കാണാന്‍ താല്‍പര്യമില്ലാത്ത ചിത്രങ്ങളാണ്. എന്റെ ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോസാണ് വീഡിയോയില്‍ ഇട്ടിരിക്കുന്നത് തമ്പിലും അത് തന്നെ മതിയായിരുന്നല്ലോ. മൂന്നാമതൊരാളുടെ ഫോട്ടോ ഇട്ട് ഡോണ്‍ ടോണി മൂന്നാമതും വിവാഹിതനാവാന്‍ പോവുന്നു എന്നൊക്കെ പറയുന്നത് ശരിയല്ല.'

  'ഞങ്ങള്‍ ജീവിതത്തിലൊരുപാട് കാത്തിരുന്ന കാര്യമാണ് പള്ളിയിലെ കല്യാണം. ദിവസം കൂടുന്തോറും നല്ല ടെന്‍ഷനാണ്. തോമുവിനെ വെച്ച് ഞാന്‍ എന്ത് ചെയ്യുമെന്നറിയില്ല. അവനെന്നെ എവിടേയും വിടില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. സ്‌കിന്‍ ഗ്ലോ ആവാന്‍ വേണ്ടി വീട്ടിലിരുന്ന് തന്നെ ചില പൊടിക്കൈകളൊക്കെ പ്രയോഗിച്ചിരുന്നു' ഡിവൈൻ പറഞ്ഞു.

  അതേസമയം അരമനയിൽ നിന്നും വിവാഹമോചനം കിട്ടിയെന്ന് ഡിവൈൻ അറിയിച്ചപ്പോൾ നിരവധി ആരാധകർ ഇരുവരേയും അഭിനന്ദിച്ച് എത്തിയിരുന്നു.

  നെഗറ്റീവ് പറയുന്നവര്‍ പറയട്ടെ നിങ്ങളുടെ കല്യാണവും തോമുവിന്റെ മാമോദീസയ്ക്കുമായി സ്‌നേഹത്തോടെ കാത്തിരിക്കുകയാണ് ഞങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വാക്കുകള്‍ വളച്ചൊടിക്കാന്‍ പലരുമുണ്ടാവും. അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കേണ്ട ഇപ്പോള്‍ സന്തോഷത്തോടെ ഇരിക്കൂവെന്നും ചിലർ‌ കമന്റ് ചെയ്തു.

  Read more about: dimple rose
  English summary
  Actress Dimple Rose Brother Wife Divine Clara Reacted To Misleading Headlines And Photos-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X