'ഡിവോഴ്സ് കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു, പക്ഷെ വിവാഹം ഉടനില്ല, ഒരുപാട് നൂലാമാലകളുണ്ട്'; ഡിവൈൻ ക്ലാര

ചന്ദനമഴയിലെ അമൃതയെ മലയാളികൾ ഒരിക്കലും മറക്കില്ല. അത്രമാത്രം ജനപ്രീതിയുള്ള സീരിയലും നായികയുമായിരുന്നു അത്. ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായി വന്ന മേഘ്ന വിൻസെന്റ് പ്രേക്ഷകർക്ക് ഇന്നും അമൃത തന്നെയാണ്.

ചന്ദനമഴ എന്ന ഒരൊറ്റ സീരിയൽ കൊണ്ട് മലയാള മിനിസ്ക്രീൻ ആരാധകരുടെ മനംകവവർന്ന നായിക സീരിയലിന് പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയും നടി ഡിംപിൾ റോസിന്റെ സഹോദരൻ ഡോണും വിവാഹിതരായത്. ഡിംപിളായിരുന്നു ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്.

വളരെ നല്ല കുടുംബത്തെയാണ് തനിക്ക് ലഭിച്ചതെന്നായിരുന്നു മേഘ്‌ന അന്ന് പറഞ്ഞത്. പക്ഷെ ഒരുവര്‍ഷം മാത്രമെ ഇവരുടെ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നുള്ളൂ. വൈകാതെ മേഘ്നയും ഡോണും വിവാഹമോചിതരായി.

മേഘ്നയുമായി പിരിഞ്ഞശേഷം ഡിവൈൻ ക്ലാരയേയാണ് ഡോൺ വിവാഹം ചെയ്തത്. വളരെ ലളിതമായി നടത്തിയ ചടങ്ങില്‍ ലോക്ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. കോട്ടയം സ്വദേശിനിയാണ് ഡിവൈന്‍ ക്ലാര.

ഡിവോഴ്സ് കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു

പക്ഷെ പള്ളിയിൽ വെച്ച് ഡിവൈൻ-ഡോൺ വിവാഹം നടന്നിട്ടില്ല. അരമന കോടതിയിൽ നിന്ന് വിവാഹമോചനം ഡോണിന് കിട്ടാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ശേഷം മൂന്ന് വർഷത്തോളം കാത്തിരുന്ന് അടുത്തിടെയാണ് ഡോണിന് അരമന കോടതി വിവാ​ഹമോചനം നൽകിയത്.

അതിന്റെ സന്തോഷം പങ്കുവെച്ച് ഡിവൈൻ എത്തിയിരുന്നു. വൈകാതെ തന്റേയും ഡോണിന്റേയും വിവാ​ഹവും മകൻ തോമുവിന്റെ മാമോദീസയും പള്ളിയിൽ വെച്ച് നടത്തുമെന്നും ഡിവൈൻ അറിയിച്ചിരുന്നു.

പക്ഷെ വിവാഹം ഉടനില്ല

ആ സന്തോഷ വാർത്ത ഡ‍ിവൈൻ പങ്കുവെച്ച ശേഷം കല്യാണ തിയ്യതിയെ കുറിച്ച് തിരക്കി ആരാധകർ എപ്പോഴും കമന്റ് ചെയ്യുമായിരുന്നു. ഇപ്പോഴിത ഡിവൈൻ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്.

നൂലാമാലകൾ തീർന്നിട്ടില്ലെന്നും പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കാത്തതിനാൽ ഇനിയും കുറച്ച് കാലം താമസം പള്ളിയിൽ വെച്ചുള്ള വിവാഹ​ത്തിന് ഉണ്ടാകുമെന്നുമാണ് ഡിവൈൻ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞത്.

ഒരുപാട് നൂലാമാലകളുണ്ട്

'പലരും കല്യാണത്തേയും മാമോദീസയേയും കുറിച്ച് ചോദിച്ച് മെസേജുകൾ അയക്കുന്നുണ്ട്. തിയ്യതി എന്നാണ് എന്നൊക്കെ ചോദിക്കാറുണ്ട്. വിവാഹം ഉടനെയുണ്ടാകില്ല. മാമോദീസയും ഉടനെയില്ല.'

'ഞാൻ പറഞ്ഞല്ലോ മൂന്ന് വർത്തോളമായി ഡിവോഴ്സുമായി ബന്ധപ്പെട്ട പേപ്പറുകൾ കിട്ടാൻ വേണ്ടി നടക്കുന്നുണ്ട്. അത് കിട്ടി കഴിഞ്ഞിട്ടും വേറെയും കുറെ അധികം വർക്കുകളുണ്ട്. കൂടാതെ ചെറിയ അല്ലറ ചില്ലറ പ്രശ്നങ്ങളുമുണ്ട്. ഞങ്ങൾ ഒരുപാട് നാളുകളായി കാത്തിരിക്കുന്ന ഒന്നാണ്.'

ഡിവൈൻ ക്ലാര പറയുന്നു

'ഡിവോഴ്സ് കിട്ടിയിട്ടും ചെറിയ ചെറിയ പ്രശ്നങ്ങൾ വന്നതോടെ ഞാൻ ഓർത്തു... മൂന്ന് വർഷം കാത്തിരുന്നില്ലേ... അതുപോലെ കുറച്ച് നാൾകൂടി കാത്തിരിക്കാമെന്ന്. പിന്നെ ചിലരൊക്കെ മമ്മിയുടെ വീഡിയോ കണ്ടിട്ട് ചോദിച്ചിരുന്നു എന്താണ് പെട്ടന്ന് പെയിന്റടിക്കലൊക്കെ നടത്തുന്നതെന്ന്.'

'അതിന് കാരണമുണ്ട് ഫെബ്രുവരി നാലിന് തോമുക്കുട്ടന്റെ പിറന്നാൾ വീട്ടിൽ ആഘോഷിക്കുന്നുണ്ട്. കൂടാതെ പള്ളി പെരുന്നാളുമാണ്. പെരുന്നാളിന് തൃശൂരുകാർ ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം വിളിച്ച് ആഘോഷിക്കും. ഇവിടെ വന്നിട്ടാണ് പള്ളി പെരുന്നാൾ ബന്ധുക്കളെ അടക്കം വിളിച്ച് വരുത്തി ഞാൻ ആഘോഷിക്കുന്നത്.'

മൂന്ന് വർഷം കാത്തിരുന്നില്ലേ

'ഇതിനോട് അനുബന്ധിച്ച് വിവാഹവും മാമോദീസയും നടത്തണമെന്നായിരുന്നു ആ​ഗ്രഹം. പക്ഷെ അത് സാധിച്ചില്ല. അത് നടക്കാത്തതിൽ ഡോൺ ചേട്ടനും സങ്കടമുണ്ട്. ഡിവോഴ്സ് കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു. പക്ഷെ അതിന് പിന്നാലെ ഒരുപാട് നൂലാമാലകൾ ഉണ്ടായി.'

'അത് പറഞ്ഞ് ടോക്ക് ആക്കാൻ താൽപര്യമില്ല. കാരണം അത് വളച്ചൊടിച്ച് വാർത്ത വരും. പ്രതീക്ഷിച്ച ദിവസം വിവാഹം നടത്തുന്നില്ല. പക്ഷെ തോമുവിന്റെ പിറന്നാൾ എല്ലാവർക്കും ഒപ്പം ആഘോഷിക്കും' ഡിവൈൻ പറഞ്ഞു.

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X