'ഡിംപിളിനെപ്പോലൊരു മോളെന്ന് പറഞ്ഞത് ശരിയായില്ല, ഡിവൈന് വിഷമമായി കാണും'; പുതിയ വീഡിയോയെ കുറിച്ച് ആരാധകർ!

വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ച നടി ഡിംപിൾ റോസ് യുട്യൂബ് ചാനലുമായും സോഷ്യൽമീഡിയ പേജുകൾ‌‍ വഴിയും പ്രേക്ഷകർക്കിടയിൽ സജീവമാണ്. ഡിംപിളിന് മാത്രമല്ല താരത്തിന്റെ അമ്മ ഡെൻസി ടോണിയ്ക്കും നാത്തൂൻ ഡിവൈൻ ക്ലാരയ്ക്കും യുട്യൂബ് ചാനലുണ്ട്. ഡിംപിൾ പങ്കുവെക്കുന്ന വീഡിയോയെല്ലാം ഇരും കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.

ഇരട്ട കുഞ്ഞുങ്ങൾ പിറന്നതിന്റെയും അതിൽ ഒരാളെ പ്രസവത്തോടെ നഷ്ടപ്പെട്ടതിനെ കുറിച്ചും ഏക മകൻ പാച്ചു മാസങ്ങളോളം ആശുപത്രിയിൽ ജീവൻ കൈയ്യിൽ പിടിച്ച് കിടന്നതിനെ കുറിച്ചുമെല്ലാം ഡിംപിൾ വീ‍ഡിയോ വഴി തന്റെ പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു.

അഞ്ചാം മാസത്തിന് ശേഷം അസ്വസ്ഥതകൾ കൂടിയതിനാൽ പെട്ടെന്ന് ഡിംപിൾ ആശുപത്രിയിൽ അഡ്മിറ്റായി. പിന്നീട് മാസങ്ങളോളം താരം വ‍ീഡിയോയൊന്നും പങ്കുവെച്ചിരുന്നില്ല. ശേഷം ഡിംപിൾ തിരിച്ച് വന്നപ്പോഴാണ് ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പ്രേക്ഷകർ അറിയുന്നത്.

Dimple Rose

ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന് ഡിംപിൾ വെളിപ്പെടുത്തിയതും തിരിച്ച് വന്നശേഷമാണ്. ഏകമകൻ പാച്ചുവാണ് ഇപ്പോൾ‌ ഡിംപിളിന്റെ ലോകം. താരത്തിന്റെ സഹോദരൻ ഡോണിനും ഭാര്യ ഡിവൈനും ഒരു മകനുണ്ട്. ‍ഡിവൈൻ രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭിണിയാണിപ്പോൾ. പ്രസവത്തിനുള്ള തിയ്യതി അടുത്തതിനാൽ സ്വന്തം വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഡിവൈൻ.

പ്രിയപ്പെട്ട നാത്തൂൻ പ്രസവത്തിനായി പോകും മുമ്പ് മനോഹരമായ യാത്രയയപ്പാണ് ഡിംപിളും കുടുംബവും നൽകിയത്. ഡിംപിളിന് ഇഷ്ടപ്പെട്ട കേക്ക് അടക്കം ഒരുക്കിയായിരുന്നു യാത്രയയപ്പ്. ഡിവൈനെ ഞങ്ങള്‍ മിസ് ചെയ്യുമെന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഡിംപിൾ പങ്കിട്ടത്.

എല്ലാ ആഘോഷങ്ങൾക്കും ഡിംപിളിനൊപ്പം കൂട്ടായി നിന്ന് കാര്യങ്ങൾ ഒരുക്കാറുള്ളത് ഡിവൈനാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും പ്രിയങ്കരിയാണ് ഡിവൈൻ. 'എല്ലാവരും ഒന്നിച്ച് ഇനിയെന്നാണ് ഇങ്ങനെ ഡിന്നറിന് പോവുന്നതെന്ന് അറിയില്ല. കോട്ടയത്തേക്ക് ഡിവൈന്‍ പോവുന്നതിന് മുമ്പ് ഞങ്ങളൊന്നിച്ച് പുറത്തേക്ക് പോവാമെന്ന് കരുതി.'

'കുറച്ചുനാള്‍ ഈയൊരു റ്റുഗെദര്‍നെസ് മിസ്സിങായിരിക്കും. ചെറിയൊരു യാത്രയയപ്പ് കൊടുക്കാമെന്ന് കരുതി', എന്ന് പറഞ്ഞാണ് ഡിംപിൾ വീഡിയോ ആരംഭിച്ചത്. പറഞ്ഞ് വിടുകയാണല്ലോ തന്നെയെന്ന് ഡിംപിൾ പറഞ്ഞപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ എണ്ണം കൂട്ടി താൻ‌ തിരിച്ച് വരുമെന്നായിരുന്നു ഡിവൈന്‍ മറുപടി നൽകിയത്.

Dimple Rose

ഗര്‍ഭിണിക്ക് ഇഷ്ടമുള്ള എന്ത് സാധനമാണ് വാങ്ങേണ്ടതെന്ന് ആലോചിച്ചപ്പോഴാണ് കേക്ക് മേടിക്കാമെന്ന് കരുതിയതെന്നാണ് ഡ്രീം കേക്ക് ഓർഡർ‌ ചെയ്തതിന് പിന്നിലെ കഥ വെളിപ്പെടുത്തി ‍ഡിംപിൾ പറഞ്ഞത്. ഡിവൈൻ പ്രസവത്തിനായി പോയാൽ മൂന്ന് മാസം കഴിഞ്ഞെ തിരികെ വരൂയെന്നും അതിനാൽ വീട് ഉറങ്ങിയത് പോലെയായിരിക്കുമെന്നും ഡിംപിൾ പറഞ്ഞു.

ഡിവൈന്റെ കുഞ്ഞിനെ കൈയ്യിൽ വാങ്ങാൻ കോട്ടയത്ത് വീടെടുത്ത് താമസിക്കുന്നതിനെക്കുറിച്ച് വരെ താൻ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ഡിംപിൾ കൂട്ടിച്ചേർത്തു. 'തോമു ജനിക്കുന്ന സമയത്ത് ഞാന്‍ റെസ്റ്റിലായിരുന്നു. 28നാണ് ഞാന്‍ അവനെ കാണുന്നത്. ഈ പ്രാവശ്യം കുട്ടിയെ സ്വീകരിക്കാനായി ഞാനുണ്ടാവും. ഡാഡിയായിരിക്കും ഡിവൈനെ ഏറ്റവും കൂടുതല്‍ മിസ് ചെയ്യാന്‍ പോവുന്നത്.'

'ഇവരെപ്പോഴും ചൊറിഞ്ഞോണ്ടിരിക്കുന്നവരാണ്. സ്‌നേഹം കൊണ്ടുള്ള വഴക്കാണ്. ഡാഡിക്ക് പാര വെക്കുന്നതും ഡാഡിയുടെ കള്ളത്തരം കണ്ടുപിടിക്കുന്നതുമെല്ലാം ഡിവൈനാണ്. ഞങ്ങളുടെ വീട്ടിലെ മ്യൂസിക് സിസ്റ്റം കേടായിപ്പോയത് പോലെയാണ് ഡിവൈന്റെ പോക്കെന്നും', ഡിംപിൾ കൂട്ടിച്ചേർത്തു. പെട്ടെന്ന് ഡിംപിളിനെപ്പോലൊരു കുട്ടിയേയും കൊണ്ട് തിരിച്ച് വരികയെന്നായിരുന്നു ഡിംപിളിന്റെ ഡാഡി ഡിവൈനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

ഡാഡിക്ക് ഞാന്‍ എന്ന് പറഞ്ഞാല്‍ ജീവനാണ്. അതുപോലെയൊരു മോള്‍ വേണമെന്നാണ് ഡാഡി പറഞ്ഞത്. അതാരും തെറ്റിദ്ധരിക്കരുതെന്നും ഡിംപിള്‍ പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. ഡിംപിളിനെപ്പോലൊരു മോളെന്ന് പറഞ്ഞത് ശരിയായില്ലെന്നും അത് ഡിവൈനെ വിഷമിപ്പിച്ചിട്ടുണ്ടാകുമെന്നുമായിരുന്നു ഏറെയും കമന്റുകൾ.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X