For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേഘ്‌ന ജീവിതത്തിന്റെ ഭാഗമായിരുന്നു! അവസാനമായി കണ്ടത് കോടതിയിൽ, മേഘ്‌നയെക്കുറിച്ച് ഡിംപിൾ റോസ്

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് ഡിംപിൾ റോസ്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായിരുന്നു ഡിംപിൾ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. ബാലതാരമായാണ് ഡിംപിൾ അഭിനയ ലോകത്തേക്ക് എത്തുന്നത്. ഇതിനിടെ ഡിംപിളിൻ്റെ അടുത്ത സുഹൃത്തായിരുന്ന മേഘ്ന വിൻസൻ്റിനെ സഹോദരന് വേണ്ടി വിവാഹം ആലോചിക്കുകയും ഇരു വീട്ടുകാരും ചേർന്ന് വിവാഹം നടത്തുകയും ചെയ്തു. അതേ സമയത്ത് തന്നെയായിരുന്നു ഡിംപിളിന്റെയും വിവാഹം.

  ഡിംപിളിൻ്റെയും മേഘ്നയുടെയും വിവാഹ വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ മേഘ്‌നയും സഹോദരനുമായുള്ള ദാമ്പത്യം അധികനാൾ നിണ്ടുനിന്നില്ല. മേഘ്നയും ഡോണും വിവാഹമോചനം നേടിയതിന് പിന്നാലെയാണ് ഡോൺ ഡിവൈനെ വിവാഹം കഴിച്ചത്.

  പിന്നീട് ഇവരുടെ വിശേഷങ്ങൾ ഒക്കെ അറിയുന്നത് ഡിംപിളിൻ്റെ യൂട്യൂബ് ചാനൽ വഴിയാണ്. മികച്ച പ്രേക്ഷക പിന്തുണയാണ് ഓരോ വീഡിയോസിനും ലഭിക്കുന്നത്. ഡിവൈനൊപ്പമുള്ള ഡിംപിളിന്റെ പഴയ ക്യു ആന്‍ഡ് എ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

  മേഘ്‌നയുമായി ഇപ്പോൾ സൗഹൃദം ഉണ്ടോയെന്ന ചോദ്യത്തിന് ഡിംപിൾ മറുപടി നൽകിയിരുന്നു. 'മേഘ്നയുമായി സൗഹൃദമില്ല കോടതിയിൽ വെച്ച് ഒരു തവണ കണ്ടിരുന്നു. അവസാനമായി ഒരു നോക്ക് കാണാനായാണ് അന്ന് പോയത്. അതിന് ശേഷം മേഘ്‌നയെ കണ്ടിട്ടില്ല. സീരിയലും കണ്ടിട്ടില്ല. നേരത്തെ മേഘ്‌ന ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഇപ്പോൾ അത് കഴിഞ്ഞു', ഡിംപിൾ റോസ് പറഞ്ഞു.

  Also Read: 'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ

  മേഘ്‌ന വീട്ടിൽ നിന്നും പോയപ്പോൾ എന്താണ് തോന്നിയത്, ഇനി കണ്ടാൽ പഴയ സ്‌നേഹത്തോടെ സംസാരിക്കാനാകുമോ എന്ന് ഒരാൾ ചോദിച്ചു. 'നാത്തൂനുമായുള്ള ക്യു & എയാണ് ഉദ്ദേശിച്ചത്. ഡിവൈന്റെ സാന്നിധ്യത്തിലും ഉത്തരം പറയാനാവുന്ന ചോദ്യമാണ് ഇതെന്നും ഡിംപിൾ വ്യക്തമാക്കിയിരുന്നു. നമ്മളുടെ വീട്ടിലേക്ക് ഒരാളെ സ്വീകരിക്കുമ്പോൾ സ്‌നേഹത്തോടെ തന്നെയാണ് സ്വീകരിച്ചത്. ജീവിതകാലം മുഴുവൻ കൂടെയുണ്ടാവുമെന്ന് കരുതി തന്നെയാണ് സ്വീകരിച്ചത്. ജീവിച്ച് തുടങ്ങുമ്പോൾ താളപ്പിഴകൾ വന്നാൽ അതുവരെയുണ്ടായിരുന്ന കാര്യങ്ങൾ മാറാം', ഡിംപിൾ വ്യക്തമാക്കി.

  Also Read: 'പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ക്രഷ് തോന്നിയത്', 'അന്ന് കാണുമ്പോൾ കല്ല്യാണം കഴിച്ച ചമ്മലായിരുന്നെന്ന് നവ്യ

  'ഡിവൈൻ എല്ലാം കാര്യങ്ങളും ഒറ്റക്ക് ചെയ്യുന്ന കൂട്ടത്തിലാണ്. എൻ്റെ കാര്യത്തിലാണെങ്കിൽ നേരെ മറിച്ചാണ്. ആരെങ്കിലും എന്നെ ഒന്ന് പുഷ് ചെയ്താലെ എനിക്ക് ചെയ്യാൻ കഴിയുള്ളൂ. ഡിവൈൻ അങ്ങനെയല്ല, എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യും. ആരുടേയും സപ്പോർട്ടില്ലാതെ ഒരു കാര്യവും ചെയ്യാത്തയാളാണ് ഞാനെന്നായിരുന്നു ഡിംപിൾ പറഞ്ഞത്'.

  'എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയും തികച്ചും ഇൻഡിപ്പെൻഡുമായ വ്യക്തിയാണ് ഡിവൈൻ എന്നും ഡിംപിൾ പറഞ്ഞിരുന്നു. ആൾ നല്ല ബോൾഡാണ്, ഒത്തിരി നെഗറ്റീവ് കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്', ഡിംപിൾ പറഞ്ഞു.

  തെങ്കാശിപ്പട്ടണം, കാറ്റ് വന്ന് വിളിച്ചപ്പോൾ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. പൊരുത്തമെന്ന സീരിയലിലൂടെയായിരുന്നു ഡിംപിൾ സീരിയൽ മേഖലയിലേക്ക് എത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു ഡിംപിൾ അവതരിപ്പിച്ചതെല്ലാം. ബിസിനസുകാരനാണ് ഡിംപിളിന്റെ ഭർത്താവ്. എല്ലാ കാര്യത്തിനും ശക്തമായ പിന്തുണയാണ് അദ്ദേഹം നൽകുന്നതെന്ന് ഡിംപിൾ പറഞ്ഞിരുന്നു.

  Also Read: ഞാൻ ഡയലോഗുകളൊന്നും പഠിച്ചിട്ടല്ല വന്നത്: റോബിന് ലഭിച്ച സ്വീകരണം റിയാസിന് കിട്ടിയില്ലെന്ന് ആരാധകർ

  Recommended Video

  meghna vincent opens up about her life ,whether she want a new partner in life | FilmiBeat Malayalam

  മേഘ്നയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് സിംഗിളാണ്. ഇനിയൊരു വിവാഹമില്ലെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്. യൂട്യൂബ് ചാനലിലൂടെ മേഘ്‌നയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. പ്രതിസന്ധികളും ബുദ്ധിമുട്ടുകളുമെല്ലാം എല്ലാവരുടേയും ജീവിതത്തിലുണ്ടാവും. അതിനെ സന്തോഷത്തോടെയും ദു:ഖത്തോടെയും സ്വീകരിക്കുന്നത് നമ്മളായിരിക്കും. അവിടെ നിന്ന് എഴുന്നേറ്റ് വന്ന് ജീവിതവുമായി മുന്നോട്ട് പോവുകയാണ് വേണ്ടത്, മേഘ്‌ന വിന്‍സെന്റ് പറഞ്ഞു.

  Read more about: dimple rose
  English summary
  Actress Dimple Rose New Youtube Video About Meghna Vincent Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X