'ഡിവൈന്റേത് രണ്ടാം കെട്ടാണ് കുട്ടിയുണ്ടെന്നൊക്കെ പറഞ്ഞു, ചേട്ടൻ മനസുകൊണ്ട് ഒട്ടും തയ്യാറായിരുന്നില്ല'

സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായിരുന്നു ഡിംപിള്‍ റോസ്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത താരം യൂട്യൂബ് ചാനലുമായി സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഡിംപിളിനെപോലെ തന്നെ ഡിംപിളിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. അമ്മയും അച്ഛനും ചേട്ടനും ഭർത്താവും മകനും അടങ്ങുന്നതായിരുന്നു ഡിംപിളിന്റെ ലോകം. താരത്തിന്റെയും സഹോദരന്റെയും വിവാഹം ഒരുമിച്ച് ആ​ഘോഷമായാണ് നടന്നത്.

സേവ് ദി ഡേറ്റ് മുതൽ ഡിംപിളിന്റെയും ഡോണിന്റെയും വിവാഹത്തിന്റെ എല്ലാ വിശേഷങ്ങളും വലിയ വാർത്തയായിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരെ വരെ ത്രില്ലടിപ്പിച്ച് കൊണ്ട് നടന്നൊരു താരവിവാഹമായിരുന്നു. ഡിംപിള്‍ റോസിന്റെ സഹോദരൻ വിവാഹം ചെയ്തത് സീരിയൽ നടി മേഘ്‌ന വിന്‍സെന്റിനെയായിരുന്നു. വൈകാതെ മേഘ്‌നയും ഡിംപിളിന്റെ സഹോദരന്‍ ഡോണും ബന്ധം അവസാനിപ്പിച്ചു.

Dimple Rose divine clara don

ഇരുവരും വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇതിന്റെ പേരില്‍ ഏറ്റവും കൂടുതൽ സൈബർ‌ ആക്രമണം നേരിട്ട ഒരാൾ ഡിംപിളായിരുന്നു. അതേ കുറിച്ച് താരം തന്നെ പലപ്പോഴും യുട്യൂബ് ചാനൽ വഴി പറഞ്ഞിട്ടുണ്ട്. ‍മേഘ്നയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷമാണ് ഡോൺ ഡിവൈനിനെ വിവാഹം ചെയ്യുന്നത്. ഇപ്പോൾ ആ ബന്ധത്തിൽ രണ്ട് ആൺകുഞ്ഞുങ്ങൾ ഡോണിനുണ്ട്. ഡിവൈനും ഡോണും ഇന്ന് നാലാം വിവാഹ​ വാർഷികം ആഘോഷിക്കുകയാണ്.

എന്നാൽ ഇതുവരെയും ഇവരുടെ വിവാഹത്തിന് പിന്നിലെ കഥയൊന്നും ഡിംപിളോ ഡിവൈനോ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ഡിവൈനും തങ്ങളുടെ കുടുംബത്തിന്റെ ഭാ​ഗമായത് എങ്ങനെയെന്നും പള്ളിയിൽ വെച്ച് ഇരുവരും വിവാഹിതരാകാതിരുന്നതിന് പിന്നിലെ കാരണവും ഡിംപിൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഡിവൈനിന്റെയും ഡോണിന്റെയും വിവാഹ വാർഷിക ദിനത്തിലാണ് സ്പെഷ്യൽ വീഡിയോ ഡിംപിൾ സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

ഇതാണ് ഇവരുടെ കല്യാണ കഥ... എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ ഡിംപിൾ പങ്കിട്ടിരിക്കുന്നത്. 'ആദ്യ വിവാഹ ജീവിതം തകർന്നശേഷം ഡോൺ ചേട്ടൻ വലിയ വിഷമത്തിലായിരുന്നു. ചേട്ടന്റെ ഒറ്റയ്ക്കുള്ള ജീവിതം എനിക്കും ഡാഡിക്കും അമ്മയ്ക്കുമെല്ലാം വലിയ വേദനയായിരുന്നു. അങ്ങനെ ഇരിക്കെയാണ് ‍ഡിവൈന്റെ ആലോചന ഡോൺ ചേട്ടന് വരുന്നത്. കോട്ടയം സ്വദേശിനിയാണ് ഡിവൈൻ. ആദ്യം ഈ ആലോചന വേണ്ടെന്നാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്.'

'കാരണം അന്ന് ഡിവൈനിന് ഇരുപത്തിമൂന്ന് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. പോരാത്തതിന് ഡിവൈന്റെ ആ​ദ്യ വിവാഹവുമാണ്. മറ്റൊരു വിവാഹം എന്നത് ചേട്ടന് പേടിയായിരുന്നു. ഞാനാണ് ആദ്യം ഇനിഷേറ്റീവ് എടുത്ത് ഡിവൈനിനോട് സംസാരിച്ചത്. ശേഷം ഡിവൈനിനെ കാണാൻ പോകാൻ ചേട്ടനെ കൊണ്ട് സമ്മതിപ്പിച്ചു.'

Dimple Rose divine clara don

'ഞങ്ങളെ സംബന്ധിച്ച് ഡോൺ ചേട്ടൻ ഹാപ്പിയാവുകയെന്ന ഒറ്റ ലക്ഷ്യം മാത്രമെ ഞങ്ങൾക്കുണ്ടായിരുന്നുള്ളു. ഒരു നോർമൽ പെണ്ണുകാണലായിരുന്നില്ല. ചേട്ടനുമായി ബന്ധപ്പെട്ട എല്ലാ ഡീറ്റെയിൽ‌സും ഫയലുമായാണ് ഞങ്ങൾ പോയത്. ഡാഡിയേയും ചേട്ടനേയും കൺവിൻസ് ചെയ്യിക്കാൻ ഞങ്ങൾ ഒരുപാട് സമയം എടുത്തു. വിവാഹത്തിന് മുമ്പ് കൗൺസിലിങിനെല്ലാം ഡോൺ ചേട്ടൻ വിധേയനായിരുന്നു.'

'ഡിവൈനിനെ മാത്രം മതിയെന്നാണ് ഞങ്ങൾ അവളുടെ മാതാപിതാക്കളോട് പറഞ്ഞത്. ഈ വിവാഹം നടന്നതിൽ അഭിനന്ദിക്കേണ്ടത് ഡിവൈനിനെയാണ്. ആദ്യം ഡിവൈന്റെ ബന്ധുക്കൾക്ക് ഈ വിവാഹത്തോട് എതിർപ്പായിരുന്നു. ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടി ആദ്യമായി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന പെൺകുട്ടി രണ്ടാം കെട്ടുകാരനെ ഭർത്താവായി സ്വീകരിക്കണോ എന്നതായിരുന്നു അവരുടെ ചോദ്യം. ‍ഡിവൈന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ ചിലപ്പോൾ‌ സമ്മതിക്കില്ല.'

'ശരിക്കും ഫൈറ്റ് ചെയ്തിട്ടാണ് ഡിവൈനും ഡോൺ ചേട്ടനും വിവാഹിതരായത്. വിവാഹം ഉറപ്പിക്കുന്ന സമയത്തും ഡോൺ ചേട്ടൻ മനസുകൊണ്ട് ഒട്ടും തയ്യാറായിരുന്നില്ല... വല്ലാത്തൊരു അവസ്ഥയിലായിരുന്നു. എല്ലാ കാര്യങ്ങളും ഡിവൈനിനോട് ഞങ്ങൾ‌ പറഞ്ഞിരുന്നു. പിന്നീട് ചതിക്കപ്പെട്ടുവെന്ന തോന്നൽ ഉണ്ടാവരുതല്ലോ. കോടതിയിൽ നിന്നും ഡോൺ ചേട്ടന്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ‍ഡോക്യുമെന്റ്സും റെഡിയായിയെങ്കിലും പള്ളിയിൽ നിന്നും ഡോക്യുമെന്റ്സ് ലഭിച്ചിരുന്നില്ല.'

'അതുകൊണ്ട് തന്നെ രജിസ്റ്റർ വിവാഹമാണ് നടത്തിയത്. വളരെ കുറച്ച് ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം രജിസ്റ്റർ ചെയ്ത ഉടൻ തന്നെ പല തരത്തിലുള്ള ​ഗോസിപ്പുകൾ വന്നിരുന്നു. ഡിവൈന്റേത് രണ്ടാം കെട്ടാണ് കുട്ടിയുണ്ടെന്നൊക്കെ പലരും പറഞ്ഞ് പരത്തിയിരുന്നു. എല്ലാം മറികടന്ന് ഇന്ന് അവർ സന്തോഷമായി ജീവിക്കുന്നുണ്ടെങ്കിൽ അത് ഡിവൈന്റെ മിടുക്ക് തന്നെയാണ്', എന്നാണ് ഡിംപിൾ റോസ് ​സഹോദരൻ ഡോണിനെയും നാത്തൂൻ ഡിവൈനിനേയും കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X