'അപ്രതീക്ഷിതമായത് ജീവിതത്തിൽ സംഭവിക്കുമ്പോൾ, ഗർഭിണികളെ കാണുന്നത് എനിക്ക് പേടിയാണ്, ഇപ്പോൾ പ്ലാൻ ചെയ്യാറില്ല'

സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായിരുന്നു നടി ഡിംപിള്‍ റോസ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത താരം ഇപ്പോൾ യുട്യൂബ് ചാനലുമായി സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. മകനായ പാച്ചു നല്ല കുറുമ്പനാണ്. ഏറെ നാളത്തെ പ്രാർത്ഥനകളുടെ ഫലമാണ് തന്റെ മകൻ പാച്ചുവെന്ന് ഡിംപിൾ ഇടയ്ക്കിടെ പറയാറുണ്ട്. പ്രീ മെച്വേർ ബേബിയായിരുന്നു ഡിംപിളിന്റെ മകൻ. ഏറെ കോംപ്ലിക്കേഷനുകൾ നിറഞ്ഞതായിരുന്നു ഡിംപിളിന്റെ ​ഗർഭകാലം.

ഇരട്ട കുഞ്ഞുങ്ങളാണ് ഡിംപിളിന് പിറന്നത്. പക്ഷെ അതിൽ ഒരാൾ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. പ്രീ മെച്വേർ പ്രസവമായിരുന്നത് കൊണ്ട് തന്നെ മൂന്ന് മാസത്തോളം പാച്ചു ആശുപത്രിയിൽ തന്നെയായിരുന്നു. കൊറോണ കാലം കൂടിയായിരുന്നു അത്. രണ്ട് കുഞ്ഞുങ്ങളെ ഓമനിക്കാൻ കിട്ടുമെന്ന സന്തോഷത്തിലായിരുന്നു ഡിംപിൾ പ്രസവത്തിനായി ലേബർ റൂമിൽ കയറിയത്.

Dimple Rose

അതിൽ ഒരു കുഞ്ഞ് മാത്രമെ ജീവനോടെയുള്ളുവെന്ന് അറിഞ്ഞപ്പോഴുള്ള മാനസീകാവസ്ഥ വിവരിക്കാൻ കഴിയില്ലെന്നാണ് ഡിംപിൾ പറഞ്ഞിട്ടുള്ളത്. ആദ്യത്തെ പ്ര​ഗ്നൻസി ആയതുകൊണ്ട് തന്നെ നിരവധി സ്വപ്നങ്ങളും ഡിംപിളിനുണ്ടായിരുന്നു. ബേബി ഷവർ, മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്നിവയ്ക്കുള്ള പ്ലാനിങ്ങുകൾ വരെ ഡിംപിൾ നടത്തിയിരുന്നു.

എന്നാൽ ആറാം മാസത്തിലേക്ക് കടന്നപ്പോൾ തന്നെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഡിംപിളിന് ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയപ്പോൾ തന്റെ ​ഗർഭകാലത്തെയും പ്രസവിച്ചതിന് ശേഷമുള്ള ഓർമകളും വീണ്ടും മനസിലേക്ക് വന്നുവെന്ന് പറയുകയാണ് പുതിയ വീഡിയോയിൽ ഡിംപിൾ. ​ഗർഭിണിയായി നിറവയറിൽ‌ നിൽക്കുന്ന സമയത്തെ ചില ചിത്രങ്ങളും ഡിംപിൾ പങ്കിട്ടു.

ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് തനിക്ക് അവസരം ലഭിച്ചില്ലെന്നും അതുകൊണ്ട് തന്നെ ഡിവൈനും മറ്റ് കുടുംബാം​ഗങ്ങളും ചേർന്ന് വീട്ടിൽ വെച്ച് എന്നെ ഒരുക്കി എടുത്ത ചിത്രങ്ങൾ മാത്രമെ ഓർമയ്ക്കായി ഇപ്പോൾ കയ്യിലുള്ളൂവെന്നും ഡിംപിൾ പറഞ്ഞു. ​'ഗർഭിണിയായപ്പോൾ മുതൽ ഞാൻ എന്റെ വീട്ടിലായിരുന്നു. ആൻസൺ ചേട്ടൻ (ഭർത്താവ്) ജോലി തിരക്കുകൾ ഉള്ളതിനാൽ എന്നെ ശ്രദ്ധിക്കാൻ എപ്പോഴും സമയം കിട്ടിയെന്ന് വരില്ല.'

'അതുകൊണ്ടാണ് ഞാൻ എന്റെ വീട്ടിൽ ആ സമയത്ത് നിന്നത്. ആറാം മാസത്തിലേക്ക് കടന്നപ്പോൾ മുതൽ വേ​​ദനയും മറ്റും അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ഇരട്ട കുട്ടികളാണെന്ന് അറിഞ്ഞപ്പോൾ മുതൽ ‍ഞാൻ സന്തോഷത്തിലുമായിരുന്നു. മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് എനിക്ക് ഒരുപാട് പ്ലാനുണ്ടായിരുന്നു. ഫോട്ടോസ് എടുക്കുന്നത് എനിക്ക് ക്രെയ്സാണ്. പല തീമുകളും കണ്ട് വെച്ചിരുന്നു.'

Dimple Rose

'ആ സമയത്ത് ഡാഡിയുടെ കടയിലേക്ക് കൊണ്ടുവന്ന ആഭരണങ്ങൾ വെച്ച് എന്നെ ഒരുക്കാമെന്ന് ഡിവൈനും മറ്റുള്ളവരും പറഞ്ഞു. ഞാൻ ആ സമയത്ത് ഉത്സാഹമില്ലാതെ ഇരിക്കുകയായിരുന്നു. ആദ്യം ഞാൻ സമ്മതിച്ചില്ല. കാരണം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഉണ്ടാകുമല്ലോ പിന്നെ എന്തിനാണ് വേറൊരു ഫോട്ടോഷൂട്ട് എന്ന ചിന്തയായിരുന്നു. പിന്നെ എല്ലാവരും നിർബന്ധിപ്പിച്ചപ്പോൾ ഞാൻ ഒരുങ്ങി. അന്ന് കുറച്ച് ഫോട്ടോകൾ എടുത്തിരുന്നു.'

'ആ ഫോ‍ട്ടോസ് മാത്രമാണ് ​ഗർഭകാലം ഓർക്കാൻ ഇന്നെന്റെ കയ്യിലുള്ളത്. ആറാം മാസത്തിൽ തന്നെ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നതുകൊണ്ട് മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടന്നില്ല. എല്ലാം ഒരു നിമിത്തമാണെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു.അപ്രതീക്ഷിതമായത് ജീവിതത്തിൽ സംഭവിക്കുന്നുവെന്നതാണ്. ഇനിയൊരു പ്ര​ഗ്നൻസി ഉണ്ടാകുമ്പോൾ വേണം മെറ്റേണിറ്റി ഫോട്ടോഷൂട്ടെന്ന ആ ആ​ഗ്രഹങ്ങൾ സഫലീകരിക്കാൻ.'

'ഇപ്പോൾ പ്ലാൻ ചെയ്യാൻ തന്നെ പേടിയാണ്. ഗർഭിണികളെ കാണുന്നതും എനിക്ക് പേടിയാണ് ഇപ്പോൾ. കാരണം എന്താണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.... അത് അങ്ങനെയാണ്. ഇരട്ടക്കുട്ടികളാണ് പിറക്കാൻ പോകുന്നതെന്ന് അറിയാവുന്നത് കൊണ്ട് പല പ്ലാനിങ്ങുകളും ചർച്ചകളുമെല്ലാം ഞങ്ങൾ നടത്തുമായിരുന്നുവെന്നും', ഡിംപിൾ പഴയ ഓർമകൾ പങ്കിട്ട് പറഞ്ഞു. മകന്റെ വരവിനുശേഷം കുഞ്ഞാണ് ഡിംപിളിന്റെ ലോകം.

More from Filmibeat

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X