'ഇതെന്റെ രണ്ടാം ജന്മം'; പാച്ചുവിന് ഒരു കൂടപ്പിറപ്പ് വേണമെന്ന് ആഗ്രഹിക്കുന്നതായി ഡിംപിള്‍ റോസ്

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഡിംപിള്‍ റോസ്. ബാലതാരമായി സിനിമയിലെത്തിയ ഡിംപിള്‍ റോസ് മുതിര്‍ന്നപ്പോള്‍ മിനിസ്‌ക്രീനില്‍ സജീവമാവുകയായിരുന്നു. വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത താരത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ ആരാധകര്‍ എപ്പോഴും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബവിശേഷങ്ങള്‍ ഡിംപിള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മകന്റെ ജനനവും തുടര്‍ന്നുള്ള സംഭവങ്ങളും അടുത്തിടെയാണ് ഡിംപിള്‍ ആരാധകരുമായി പങ്കുവെച്ചത്.

ഇരട്ടക്കുട്ടികളില്‍ ഒരാളെ നഷ്ടമായതിനെക്കുറിച്ചും ആറാം മാസത്തിലെ പ്രസവത്തെക്കുറിച്ചും അതിന് ശേഷമുള്ള ആരോഗ്യപരിപാലനത്തെക്കുറിച്ചുമെല്ലാം ഡിംപിള്‍ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവെക്കാറുണ്ട്. പ്രീമെച്വര്‍ ബേബിലിയെ പരിപാലിക്കുന്നതിനെക്കുറിച്ചും അവര്‍ക്ക് നല്‍കുന്ന പരിചരണത്തെക്കുറിച്ചുമൊക്കെ ഇടയ്ക്കിടെ ടിപ്‌സുമായി ഡിംപിള്‍ എത്താറുണ്ട്. അത്തരത്തില്‍ ഡിംപിള്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. ഡിംപിളിന്റെ ആരാധകര്‍ കമന്റ് ബോക്‌സില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് താരം നല്‍കുന്നത്.

മകന്‍ പാച്ചുവിനെക്കുറിച്ച് ഡിംപിള്‍ റോസ്

ജൂണ്‍ 14-നാണ് പാച്ചുവിന്റെ പിറന്നാള്‍. 900 ഗ്രാമായിരുന്നു ജനനസമയത്തെ പാച്ചുവിന്റെ ഭാരം. പതിയെപ്പതിയെ അത് കൂടുകയായിരുന്നു. വോക്കറില്‍ ഇരുത്തിയാല്‍ അവന്‍ നന്നായി നടക്കും. ആറ് മാസം കഴിഞ്ഞപ്പോഴാണ് അവന് മുലപ്പാലല്ലാത്ത മറ്റ് കട്ടിയായിട്ടുള്ള ആഹാരങ്ങള്‍ കൊടുത്തു തുടങ്ങിയത്.

എല്ലാവരോടും വളരെ വ്യത്യസ്തമായ രീതിയില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നവനാണ് മകന്‍. ആന്‍സണ്‍ ചേട്ടനെ കാണുമ്പോഴും അവന് വലിയ സന്തോഷമാണ്. ജനിച്ച സമയം മുതല്‍ അവന്റ ഓരോ കാര്യങ്ങളും വളരെ ശ്രദ്ധയോടെയാണ് ചെയ്യുന്നത്. നല്ല ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാരും നിര്‍ദ്ദേശിച്ചിരുന്നു. കൃത്യം ഇടവേളയില്‍ ഡോക്ടറുടെ അടുത്ത് റിവ്യൂവിന് കൊണ്ടുപോകാറുണ്ടെന്നും ഡിംപിള്‍ പറയുന്നു.

മകനെക്കുറിച്ച് വാചാലയായി അമ്മ

എപ്പോഴും അവന്റെ കൂടെ കളിയ്ക്കുന്നതാണ് ഇഷ്ടം. അവനെ എടുത്തുകൊണ്ട ഫോണില്‍ നോക്കുന്നതൊന്നും ഒട്ടും താത്പര്യമുള്ള കാര്യമല്ല. മധുരം അവന് കുറച്ച് ഇഷ്ടമുള്ളതായി തോന്നിയിട്ടുണ്ട്.

പൊതുവെ അമ്മയുടെ വീട്ടിലാണ് മാമ്മോദീസ ചടങ്ങുകള്‍ നടത്താറുള്ളത് എങ്കിലും എല്ലാവര്‍ക്കും എത്തിച്ചേരാന്‍ സൗകര്യം കൊച്ചിയിലായതു കൊണ്ടാണ് അവിടെ വെച്ച് ചടങ്ങ് നടത്തിയത്. ആരെങ്കിലും അവന്റെ അടുത്തുകൂടി ശ്രദ്ധിക്കാതെ പോവുകയാണെങ്കില്‍ ശബ്ദം ഉണ്ടാക്കി അവന്‍ തിരിച്ചു വിളിച്ചിരിക്കും. മകന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും ഭക്ഷണകാര്യങ്ങളെക്കുറിച്ചുമൊക്കെ വളരെ വ്യക്തമായിത്തന്നെയാണ് ഡിംപിള്‍ മറുപടി നല്‍കുന്നത്.

മകന്‍ ജനിച്ച ശേഷം വന്ന മാറ്റങ്ങള്‍

മകന്‍ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും ഡിംപിള്‍ വ്യക്തമാക്കിയിരുന്നു. ഞാന്‍ മറ്റൊരാളായത് പോലെയാണ് എനിക്കും എന്റെയടുത്ത് പെരുമാറുന്നവര്‍ക്കും തോന്നുന്നത്. അവന്‍ വരുന്നത് വരെ വളരെ അലസസ്വഭാവമുള്ള, വളരെ ഈസി ഗോയിംഗായിട്ടുള്ള ഒട്ടും ഇന്‍ഡിപെന്‍ഡന്റല്ലാത്ത ആളായിരുന്നു താന്‍. അവന്റെ ജനനശേഷം പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ നേരിടേണ്ടി വന്നതോടെ ഞാന്‍ പുതിയൊരാളായി മാറുകയായിരുന്നു. ഫീനിക്‌സ് പക്ഷിയെപ്പോലെ രണ്ടാം ജന്മം എന്നൊക്കെ പറയില്ലേ അങ്ങനെയാണ് ഞാന്‍. കുട്ടിക്കളിയൊക്ക മാറ്റി അന്‍സന്‍ ചേട്ടനും ഇപ്പോള്‍ കുറേക്കൂടി സീരിയസായിട്ടുണ്ട്.

അവന് ഒരു കൂടപ്പിറപ്പ് കൂടി വേണമെന്നാഗ്രഹമുണ്ട്. ഒറ്റക്കുട്ടിയാവേണ്ട, ഞാനും ചേട്ടനും വളര്‍ന്നത് പോലെ എന്തും തുറന്ന് പറയാവുന്ന ഒരു അനിയനോ അനിയത്തിയോ അവനും വേണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ഡിംപിള്‍ പറഞ്ഞിരുന്നു. എന്നാലും വല്ലാത്ത ചോദ്യമായിപ്പോയി എന്ന തലക്കെട്ട് നല്‍കിയാണ് ഡിംപിള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് നടിയുടെ വീഡിയോയ്ക്ക് അഭിനന്ദനവും ഒപ്പം കമന്റുകളുമായി എത്തിയിരിക്കുന്നത്.

More from Filmibeat

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X