'ഡിംപിളിനെയാണ് ലക്ഷ്യം വെക്കുന്നത്, ഞാൻ എന്റെ മകൾക്ക് കാര്യങ്ങൾ ചെയ്തുകൊടുക്കുന്നത് വരെ ചർച്ചയാണ്'; ഡെൻസി ടോണി
സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പരിചിതയാണ് ഡിംപിൾ റോസ്. തൃശൂർക്കാരിയായ ഡിംപിൾ വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ചു. മകൻ കൂടി വന്നതോടെ ഉത്തരവാദിത്വങ്ങൾ കൂടിയതിനാൽ യുട്യൂബ് ചാനൽ വഴി മാത്രമാണ് ഡിംപിൾ ആരാധകരുമായി സംവദിക്കുന്നത്.
ഡിംപിളിനെ പോലെ തന്നെ ഡിംപിളിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. ഡിംപിളിന് ഉള്ളതുപോലെ തന്നെ അമ്മ ഡെൻസിക്കും അരലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള ഒരു കൊച്ചു യുട്യൂബ് ചാനലുണ്ട്.
പാചകം, അടുക്കള പൊടികൈകൾ, വ്ലോഗുകൾ പോലുള്ളവയാണ് ഡെൻസി തന്റെ യുട്യൂബ് ചാനൽ വഴി പങ്കിടുന്നത്. ഡിംപിളിന്റെ നാത്തൂനായ ഡിവൈനിനും യുട്യൂബ് ചാനലുണ്ട്. രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്നതിനാൽ കോട്ടയത്തെ സ്വന്തം വീട്ടിലാണ് ഡിവൈനിപ്പോഴുള്ളത്.

സീരിയൽ താരം മേഘ്ന വിൻസെന്റുമായുള്ള വിവാഹജീവിതം പരാജയപ്പെട്ടശേഷമാണ് ഡിവൈനിനെ ഡിംപിളിന്റെ സഹോദരൻ വിവാഹം ചെയ്തത്. ഡോണിന്റെയും മേഘ്നയുടെയും വിവാഹം അക്കാലത്ത് വൈറലായിരുന്നു.
ഇരുവരും വിവാഹമോചിതരായി എങ്കിലും അതുമായി ബന്ധപ്പെട്ടുള്ളതും കുടുംബത്തിലെ അംഗങ്ങളെ കുറ്റപ്പെടുത്തിയും പരിഹസിച്ചും കളിയാക്കിയുമുള്ള നിരവധി കമന്റുകൾ ഡിംപിളിന്റെയും അമ്മ ഡെൻസിയുടെയും ഡിവൈനിന്റെയും യുട്യൂബ് വീഡിയോകൾക്ക് താഴെ വരാറുണ്ട്. ഇപ്പോഴിതാ ഇത്തരം മോശം കമന്റുകൾക്ക് എതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഡിംപിളിന്റെ അമ്മ ഡെൻസി.
ക്ഷമയുടെ പരിധി കഴിഞ്ഞതുകൊണ്ടാണ് താൻ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നാണ് വീഡിയോ പങ്കിട്ട് ഡെൻസി പറഞ്ഞത്. തനിക്ക് ലഭിച്ച മോശം കമന്റുകളുടെ സ്ക്രീൻ ഷോട്ടുകളെെ കുറിച്ചും ഡെൻസി പങ്കുവെച്ചിട്ടുണ്ട്. കമന്റുകൾ ഏറെയും ലക്ഷ്യം വെക്കുന്നത് തന്റെ മകൾ ഡിംപിളിനെയാണെന്നും തന്റെ മകൾക്ക് താൻ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നത് വരെ ചർച്ചയാക്കുകയാണ് ചിലരെന്നും ഡെൻസി പറയുന്നു.
'തുടർച്ചയായി ഞാൻ ഇടുന്ന വീഡിയോസിന് മോശം കമന്റുകൾ വരികയാണ്. എല്ലാത്തിന്റെയും സ്‌ക്രീൻ ഷോട്ട് എടുത്തുവെച്ചിട്ടുമുണ്ട്. ഞാൻ റിയാക്റ്റ് ചെയ്യണം എന്നാണ് എല്ലാവരും പറഞ്ഞത്. പോട്ടെ പോട്ടെയെന്ന് വെച്ചെങ്കിലും കാര്യങ്ങൾ പരിധി വിടുന്നുവെന്ന് ഇപ്പോൾ മനസിലായി.'

'ഞാൻ എന്റെ മകൾക്ക് കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നതിനെ കുറിച്ചുവരെ ചർച്ചകൾ നടത്തുന്നു. മോശം കമന്റുകൾ പ്രചരിപ്പിക്കുന്നു. അവരുടെ ലക്ഷ്യം തന്നെ ഡിംപിളാണ്. ഡിവൈനിന്റെയും ചാനലിലൂടെ മോശം കമന്റുകൾ പ്രചരിപ്പിക്കുന്നുണ്ട്. എന്തിനാണ് ആ കുട്ടിയുടെയൊക്കെ പേര് പോയി ഡിംപിളിന്റെ ചാനലിൽ പറയുന്നതെന്ന് അറിയില്ല.'
'ആ കുട്ടിയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഞാൻ കരുതുന്നില്ല. ഇത് നിങ്ങൾ ആ കുട്ടിയോട് ചെയ്യുന്ന ദ്രോഹമാണ്. ഞാൻ എന്റെ അമ്മായി അമ്മയെ നോക്കിയില്ല... നാത്തൂന്മാർക്ക് ഒന്നും കൊടുക്കുന്നില്ല എന്നൊക്കെയാണ് മറ്റുചിലർക്കുള്ള പരാതി. അതൊക്കെ നമ്മുടെ സ്വകാര്യ കാര്യങ്ങളാണ്.'
'അതുകൊണ്ടുതന്നെ നമ്മളെ അത്രയും അറിയുന്ന ആളുകളാണ് മനപൂർവ്വം കരി വാരിത്തേക്കാൻ ശ്രമിക്കുന്നതെന്ന് തോനുന്നു. അമ്മാമ്മയുടെ കാര്യങ്ങളൊക്കെയും നമ്മൾ ഭംഗിയായി ചെയ്തിട്ടുള്ള ആളുകളാണ്. അത് പുറത്തുള്ള ആരെയും ബോധിപ്പിക്കേണ്ട കാര്യം നമുക്ക് ഇല്ല. ഇന്ന് ഞാൻ അവർ അയച്ച കമന്റുകൾ വായിക്കുന്നില്ല.'
'എന്റെ പേര് പറയൂ ത്രില്ല് അടിച്ചിട്ടാണ് ഇരിക്കുന്നത് എന്നൊക്കെയാണ് ആ സ്ത്രീ പറയുന്നത്. ഇങ്ങനെ പോയാൽ ത്രില്ല് അടിക്കും. എനിക്ക് ആളെ ഏതാണ്ട് മനസിലായി ഞാൻ നേരിട്ട് വന്നാകും മറുപടി നൽകുന്നത്. അതുകൊണ്ട് വെറുതെ സീൻ വലുതാക്കരുത്. ഇത് ഞാൻ അവസാനമായി പറയുന്നതാണ്. ഇനി എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ലെന്നുമാണ്', മോശം കമന്റുകൾക്ക് എതിരെ പ്രതികരിച്ച് ഡെൻസി പറഞ്ഞത്. ഡിംപിളിന്റെ ഭർത്താവ് ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. അടുത്തിടെ ഭർത്താവിനൊപ്പം ബാംഗ്ലൂർ വിസിറ്റ് ചെയ്യാൻ ഡിംപിളും മകനും പോയിരുന്നു.


Click it and Unblock the Notifications