പെണ്ണ് കാണലിന് ആകെ വിറച്ച് നിൽക്കുകയായിരുന്നു ദിവ്യ! പ്രണയവിവാഹമാണെന്നത് തെറ്റിദ്ധാരണയാണെന്ന് ദിവ്യയും രതീഷും

ഹിറ്റ് സിനിമകളൊരുക്കി ശ്രദ്ധേയനാവുകയാണ് സംവിധായകന്‍ രതീഷ് പൊതുവാള്‍. ഒപ്പം നടിയും ഭാര്യയുമായ ദിവ്യയുടെ പിന്തുണയുമുണ്ട്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് രതീഷും ദിവ്യയും. സ്ത്രീധനം അടക്കം ഹിറ്റായ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ദിവ്യ.

ഇരുവരും വിവാഹിതരായതിനെ പറ്റി അധികം കഥകള്‍ പുറത്ത് വന്നിട്ടില്ല. പലരും താരങ്ങള്‍ പ്രണയിച്ച് വിവാഹിതരായെന്ന് തെറ്റിദ്ധരിച്ചെങ്കില്‍ സംഭവം അങ്ങനെയല്ലെന്ന് പറയുകയാണ് ദിവ്യയും രതീഷുമിപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദമ്പതിമാര്‍.

divya-ratheesh

ഞങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചതാണെന്നാണ് പലരുടെയും വിചാരം. നടിയും സംവിധായകനും ആകുമ്പോള്‍ ആ സംശയം സ്വാഭാവികമാണ്. പക്ഷേ മാട്രിമോണി വഴി വീട്ടുകാര്‍ ഉറപ്പിച്ചതാണ് ഞങ്ങളുടെ വിവാഹമെന്ന് ദിവ്യ പറയുന്നു.

വിവാഹമുറപ്പിച്ച സമയത്ത് താന്‍ സംവിധായകന്‍ ആയിട്ടില്ലെന്ന് രതീഷും പറയുന്നു. 'ഞങ്ങളുടെ വിവാഹാലോചന നടക്കുന്ന സമയത്ത് ഞാന്‍ സംവിധായകന്‍ അല്ല. മുംബൈയില്‍ പ്രൊഡക്ഷന്‍ ഡിസൈനറായി ജോലി ചെയ്യുകയാണ്. അഭിനേതാക്കള്‍ ഒഴികെ സെറ്റ്, കോസ്റ്റിയൂം, കളര്‍ടോണ്‍ ഇങ്ങനെ സിനിമയുടെ പല പ്രധാന വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍ക്ക്.

ദിവ്യ അന്നേ സീരിയല്‍ താരമായിരുന്നു. കല്യാണത്തിന് മുന്‍പ് ദിവ്യയും അമ്മയും അനിയനുമൊക്കെ മുംബൈയില്‍ വന്ന് എന്റെ സാഹചര്യങ്ങളൊക്കെ കണ്ട് ബോധ്യപ്പെട്ടുവെന്നും രതീഷ് പറയുന്നു.

കല്യാണം കുറച്ച് കൂടി കഴിഞ്ഞ് മതി എന്ന നിലപാടിലായിരുന്നു താനന്ന്. എന്നാല്‍ ചേട്ടന്‍ വന്ന് കണ്ട് സംസാരിച്ചതിന് ശേഷം ആ തീരുമാനം മാറ്റിയെന്ന് ദിവ്യ പറയുന്നു. നമുക്കുള്ള ആളെ കാണുമ്പോള്‍ മറ്റൊന്നും മനസില്‍ വരില്ല. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കില്ല എന്നൊക്കെ പറയില്ലേ, ഞങ്ങളുടെ പെണ്ണ് കാണലില്‍ അതാണ് സംഭവിച്ചതെന്ന് നടി പറയുന്നു.

സത്യത്തില്‍ പെണ്ണ് കാണാന്‍ ചെന്ന ദിവസം കാര്യമായി സംസാരിച്ചില്ല. ഞാന്‍ സംസാരിക്കാന്‍ തയ്യാറായിരുന്നെങ്കിലും ദിവ്യ സിനിമയിലൊക്കെ കാണുന്നത് പോലെ ആകെ വിറച്ച് നിലത്ത് കാല്‍ വിരലുകള്‍ കൊണ്ട് കളമെഴുതി നില്‍ക്കുകയായിരുന്നെന്ന് രതീഷ് പറയുന്നു. താനാകെ പരിഭ്രമിച്ചെങ്കിലും ഒരു പോസിറ്റീവ് വൈബാണ് ഫീല്‍ ചെയ്തതെന്ന് ദിവ്യ കൂട്ടിച്ചേര്‍ത്തു.

divya-ratheesh

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ ജോലിയുടെ സ്വഭാവും തിരക്കുമൊക്കെ അതേ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരാള്‍ക്ക് മാത്രമേ കൃത്യമായി മനസിലാക്കാന്‍ കഴിയുകയുള്ളു. അങ്ങനെ നോക്കുമ്പോള്‍ ദിവ്യ ഒരു നടിയായത് എന്നെ സംബന്ധിച്ച് പ്രധാന ഘടകമായിരുന്നു.

2022 ലായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം മുംബൈയിലേക്ക് താമസം മാറി. വീടിന് അടുത്ത് തന്നെയായിരുന്നു ഓഫീസ്. അത്രയും വലിയ നഗരത്തില്‍ ആദ്യമായിട്ടാണ് താനെത്തുന്നത്. അറിയാത്ത ഭാഷയും ഫ്‌ളാറ്റ് ലൈഫുമൊക്കെ ആയതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും അവിടുത്തെ ജീവിതം അടിപൊളിയായിരുന്നു.

ദിവ്യ സ്ത്രീധനം സീരിയലില്‍ അഭിനയിക്കാന്‍ പോയതിനെ പറ്റിയും താരങ്ങള്‍ പറഞ്ഞു. 'താന്‍ രാവിലെ ഓഫീസില്‍ പോയാല്‍ ദിവ്യ ഒറ്റയ്ക്കായിരിക്കും. തിരിച്ചെത്തുമ്പോഴെക്കും ആള്‍ ഡസ്പ് ആവും. കുറേക്കാലം കഴിഞ്ഞപ്പോള്‍ എനിക്കും വിഷമമായി. അങ്ങനെയിരിക്കുമ്പോഴാണ് സ്ത്രീധനം സീരിയലിലേക്ക് ഓഫര്‍ വരുന്നത്. അത് ആറര വര്‍ഷം മുന്നോട്ട് പോയി. ആ സമയത്ത് തമിഴിലും അഭിനയിക്കുന്നുണ്ടായിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X