'മീറ്റിങ് സമയത്ത് സൗമ്യൻ... എത്താൻ വൈകിയപ്പോൾ ധനുഷ് ദേഷ്യപ്പെട്ടു, എന്നോടുള്ള ദേഷ്യം മുഖത്ത് അറിയാമായിരുന്നു'

ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി. തുടർന്ന് ഉപ്പും മുളകും എന്ന സീരിയലില്‍ അടക്കം പല ടെലിവിഷന്‍ ഷോകളിലും അതിഥിയായി എത്തിയ ദിവ്യ പിള്ള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കള എന്ന സിനിമയിലെ ടൊവിനോയുമൊത്തുള്ള നടിയുടെ ഇന്റിമേറ്റ് സീൻ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു.

നടികർ ആണ് മലയാളത്തിൽ അവസാനമായി ​ ദിവ്യയുടേതായി പുറത്തിറങ്ങിയ സിനിമ. തമിഴിൽ അടുത്തിടെ ദിവ്യ ചെയ്തത് രായൻ എന്ന സിനിമയാണ്. എസ്.ജെ സൂര്യയുടെ രണ്ടാം ഭാര്യയുടെ വേഷമാണ് ദിവ്യ പിള്ള ചെയ്തത്. ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രായൻ ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.

Divya Pillai Dhanush

സിനിമയുടെ ഭാ​ഗമായപ്പോഴുള്ള സെറ്റിലെ അനുഭവങ്ങൾ ദിവ്യ അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. ആദ്യ ദിവസം തന്നെ ധനുഷ് തന്നോട് ​ദേഷ്യപ്പെട്ടുവെന്നും അതിനുള്ള സാഹചര്യവും അടുത്തിടെ ജിഞ്ചർ‌ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ ദിവ്യ പങ്കുവെച്ചു. സെറ്റിൽ എത്താൻ വൈകിയത് മൂലം ധനുഷ് തന്നോട് രോഷത്തോടെയാണ് സംസാരിച്ചതെന്നും ദിവ്യ പറയുന്നു.

രായന്റെ ഷൂട്ടിന് ലൊക്കേഷനിൽ എത്താൻ ‍ഞാൻ‌ രണ്ട് മണിക്കൂർ ലേറ്റായി. കാരണം സെറ്റിലെ കാര്യങ്ങൾ നോക്കുന്നവരുടെ കമ്യൂണിക്കേഷൻ പ്രോബ്ലം കൊണ്ടാണ്. ആദ്യ ദിവസമാണ് ഞാൻ രണ്ട് മണിക്കൂർ ലേറ്റായത്. കോസ്റ്റ്യൂം ട്രയൽ ചെയ്തിട്ട് ഷൂട്ട് തുടങ്ങാം എന്ന രീതിയിലാണ് എന്നോട് സംസാരിച്ചത്. അഞ്ച് ദിവസമാണ് എനിക്ക് ഷൂട്ട് പറഞ്ഞിരുന്നത്. അ‍ഞ്ച് ദിവസമേയുള്ളു... ദിവ്യ ചെയ്യുമോയെന്ന് ചോദിച്ചാണ് എന്നെ അവർ അപ്രോച്ച് ചെയ്തത്.

പുള്ളി (ധനുഷ്) തന്നെയാണ് എന്നെ അപ്രോച്ച് ചെയ്തത്. അങ്ങനെ ഞാൻ ചെയ്യാമെന്ന് ഓക്കെ പറയുകയായിരുന്നു. യെസ് മാം... പ്ലീസ് സിറ്റ് എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്ന ധനുഷിനെയാണ് ഞാൻ കണ്ടിട്ടുള്ളത്. മീറ്റിങിന്റെ സമയത്തൊക്കെ അങ്ങനെയാണ് സംസാരിച്ചിരുന്നത്. എന്നാൽ ഞാൻ സെറ്റിൽ ലേറ്റായി വന്നപ്പോൾ... കണ്ടയുടൻ 'യു ആർ ലേറ്റ്' എന്ന് ദേഷ്യത്തോടെ പറയുന്ന ധനുഷിനെയാണ് കണ്ടത്.

മാത്രമല്ല സെറ്റിലെ മറ്റ് എല്ലാ താരങ്ങളേയും പിടിച്ച് ധനുഷ് ഫയർ ചെയ്യുന്നുണ്ടായിരുന്നു. സന്ദീപ് കിഷനോട് വരെ ദേഷ്യപ്പെടുകയും തമിഴിൽ ചീത്ത പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് തോന്നി ഈശ്വര... അടുത്തത് എനിക്ക് ആയിരിക്കുമല്ലോയെന്ന്.‍ ഞാൻ ലേറ്റായതിൽ ആൾക്ക് ദേഷ്യമുണ്ടായിരുന്നു. അത് മുഖത്ത് നിന്നും അറിയാമായിരുന്നു.

Divya Pillai Dhanush

പുള്ളി എല്ലാ കാര്യങ്ങളിലും കോസ്റ്റ്യൂമുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളിൽ പോലും വളരെ പെർട്ടിക്കുലറാണ് ദിവ്യ പറയുന്നു. കാത്തുവാക്ക്ലെ രണ്ട് കാതൽ അടക്കം നിരവധി തമിഴ് സിനിമകളിൽ ദിവ്യ ഭാ​ഗമായിട്ടുണ്ട്. ധനുഷ്-നയൻതാര വിഷയം കത്തിനിൽക്കുന്ന സാഹചര്യമായതിനാലാണ് ധനുഷിനെ കുറിച്ച് ദിവ്യ പിള്ള പറഞ്ഞ വാക്കുകളും വളരെ വേ​ഗത്തിൽ ശ്രദ്ധനേടിയത്.

നടൻ എന്നതുപോലെ തന്നെ സംവിധാനത്തിലും താൻ പുലിയാണെന്നത് രായനിലൂടെ ധനുഷ് തെളിയിച്ച് കഴിഞ്ഞു. അപർണ ബാലമുരളി, സന്ദീപ് കിഷൻ, കാളിദാസ് ജയറാം, ദുഷാര വിജയൻ, സെൽവരാഘവൻ തുടങ്ങിയവരാണ് രായനിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. നായകൻ ധനുഷ് തന്നെയായിരുന്നു.

സിനിമയിലെ പാട്ടുകളും വൻ ഹിറ്റായിരുന്നു. മമ്മൂട്ടി ചിത്രം ബസൂക്കയാണ് മലയാളത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ദിവ്യയുടെ ഏറ്റവും പുതിയ സിനിമ.

More from Filmibeat

Read more about: divya pillai dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X