ദിവ്യ ഉണ്ണിയുടെ സിനിമകള്‍ കണ്ട് മക്കള്‍ ചോദിച്ച സംശയങ്ങള്‍, മീനാക്ഷിക്കാണ് കൂടുതല്‍ അറിയാനുള്ളത്

ബാലതാരത്തില്‍ നിന്നും തുടങ്ങി നായികയായി മാറുകയായിരുന്നു ദിവ്യ ഉണ്ണി. കുട്ടിക്കാലം മുതലേ തന്നെ നൃത്തത്തിലും സജീവമായിരുന്നു താരം. സിനിമാതിരക്കുകള്‍ക്കിടയിലും നൃത്തത്തേയും കൂടെക്കൂട്ടിയിരുന്നു താരം. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയതോടെയായിരുന്നു താരം അഭിനയ ജീവിതത്തോട് ബൈ പറഞ്ഞത്. നൃത്തവിദ്യാലയവുമായി സജീവമാണ് താരം. പരിപാടികള്‍ക്കായി ഇടയ്ക്ക് കേരളത്തിലേക്കും എത്താറുണ്ട് താരം.

നര്‍ത്തകിയെന്ന് എന്ന് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമാണ് അനുഭവപ്പെടുന്നതെന്ന് ദിവ്യ ഉണ്ണി പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ദിവ്യ ഉണ്ണി വിശേഷങ്ങള്‍ പങ്കുവെച്ചത്. ദിവ്യ ഉണ്ണിയെ നര്‍ത്തകിയായി വിശേഷിപ്പിക്കുമ്പോള്‍ സന്തോഷമാണ് തോന്നാറുള്ളത്. അതേ സമയം തന്നെ ഭയവുമുണ്ട്. വലിയൊരു ഉത്തരവാദിത്തമാണുള്ളത്. മക്കള്‍ തന്റെ സിനിമ കാണുന്നതിനെക്കുറിച്ചും അവരുടെ സംശയങ്ങളെക്കുറിച്ചുമെല്ലാം ദിവ്യ ഉണ്ണി സംസാരിച്ചിരുന്നു. വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അമ്മയുടെ സിനിമ

അമ്മയുടെ സിനിമ

അമ്മയുടെ സിനിമകള്‍ മക്കള്‍ കാണാറുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു. പാട്ടുകളൊക്കെ കാണാനാണ് മീനാക്ഷിക്ക് ഇഷ്ടം. അന്ന് എത്ര മണിക്കാണ് എഴുന്നേല്‍ക്കുന്നതെന്നും ഡാന്‍സ് പ്രാക്ടീസ് നടത്താറുണ്ടോയെന്നൊക്കെയാണ് മീനാക്ഷി ചോദിക്കാറുള്ളത്. കാലുവേദനയെന്നൊക്കെ പറഞ്ഞ് അമ്മ മുത്തശ്ശിയോട് പരാതി പറയാറുണ്ടോയെന്നും ചോദിക്കാറുണ്ട്. അത് പോലെ തന്നെ പട്ടുപാവാടയൊക്കെ അണിഞ്ഞപ്പോള്‍ അമ്മയ്ക്ക് ചൊറിഞ്ഞോ, കുത്തില്ലേ അങ്ങനെത്തെ വസ്ത്രങ്ങള്‍ എന്നൊക്കെ ചോദിക്കാറുണ്ട്.

എങ്ങനെയാ ചെയ്‌തേ?

എങ്ങനെയാ ചെയ്‌തേ?

ഗാനരംഗങ്ങള്‍ കാണുമ്പോഴും മീനാക്ഷി സംശയങ്ങള്‍ ചോദിക്കാറുണ്ട്. എങ്ങനെയാണ് ഈ സ്‌റ്റെപ്പ് ചെയ്തതെന്ന് ചോദിക്കാറുണ്ട്. ഒരു 10 തവണ ചെയ്തിട്ടാണ് അതൊക്കെ ശരിയായതെന്ന് അവളോട് പറയാറുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങളൊക്കെ ഇപ്പോള്‍ കൂടുതലാണ്. അത് താന്‍ മുതലെടുക്കാറുണ്ട്. അത് പറഞ്ഞ് തന്നെ അവളെ നൃത്തപരിശീലനത്തിനായി പ്രേരിപ്പിക്കാറുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു.

മക്കളേയും കൊണ്ടുപോവുന്നുണ്ട്

മക്കളേയും കൊണ്ടുപോവുന്നുണ്ട്

മക്കളേയും താന്‍ ഡാന്‍സ് ക്ലാസിലേക്ക് കൊണ്ടുപോവാറുണ്ടെന്ന് ദിവ്യ ഉണ്ണി പറയുന്നു. നൃത്ത വേഷത്തില്‍ കുഞ്ഞ് ഐശ്വര്യയെ എടുത്ത് നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു. വല്ലാതെ വാശി പിടിക്കുമ്പോള്‍ മകളെ ചെന്നെടുക്കാറുണ്ട്. നൃത്തം ചെയ്യാന്‍ അറിയുന്നത് മാത്രമല്ല അതാസ്വദിക്കാന്‍ കഴിയുന്നതും ഒരു കഴിവാണ്. അതെങ്കിലും മക്കള്‍ക്ക് വേണമെന്നാഗ്രഹിക്കുന്നുണ്ട്. ഏത് പരിപാടിക്ക് പോവുമ്പോഴും മക്കളെ കൂടെക്കൂട്ടുന്നതും അതാണെന്നും താരം പറയുന്നു.

 ടിവിയില്‍ കണ്ടല്ലോ

ടിവിയില്‍ കണ്ടല്ലോ

നൃത്തം പഠിക്കാനായി വരുന്ന കുട്ടികളില്‍ പലര്‍ക്കും താനൊരു സെലിബ്രിറ്റിയാണെന്നറിയില്ല. സൂമിലെ ക്ലാസ് നടക്കുമ്പോള്‍ ദിവ്യ, നിങ്ങള്‍ ഇത്രയും ഫേമസാണോയെന്നൊക്കെ പലരും ചോദിക്കാറുണ്ട്. അറിയില്ല, ആണോയെന്നൊക്കെ ചോദിച്ച് തടിതപ്പുന്ന പതിവാണ് തന്റേതെന്ന് ദിവ്യ ഉണ്ണി പറയുന്നു. പ്രശസ്തരായവരല്ലേ ടിവിയില്‍ ഒക്കെ വരുന്നത്, നിങ്ങളെ ടിവിയില്‍ കണ്ടല്ലോയെന്നൊക്കെ പറഞ്ഞാണ് കുട്ടികള്‍ എത്താറുള്ളത്. അവരോട് ചുരിദാര്‍ ഇടാന്‍ പറയാറുള്ള താന്‍ ജീന്‍സൊക്കെയിട്ട് ഡാന്‍സ് ചെയ്യുന്നത് അവര്‍ കാണുമ്പോള്‍ ചമ്മല്‍ തോന്നാറുണ്ടെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X