Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി ദിവ്യ ഉണ്ണി വീണ്ടും അമ്മയാകുന്നു! ആഘോഷമാക്കി കുടുബാംഗങ്ങൾ, ചിത്രങ്ങൾ വൈറൽ...
സിനിമയിൽ സജീവല്ലെങ്കിൽ പോലും ചില താരങ്ങൾ പ്രേക്ഷകരുടെ മനസിൽ സ്ഥിര സാന്നിധ്യമായിരിക്കും. അത്തരത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളണ് നടി ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നവെങ്കിലും നൃത്ത ലോകത്ത് സജീവമാണ് താരം. വിവാഹത്തിനു ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ദിവ്യ കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
തന്റെ കുടുംബ വിശേഷങ്ങളും നൃത്ത വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ പേജിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. നടി വീണ്ടും അമ്മയാകാൻ തയ്യാറെടുക്കുകയാണ്.

അമ്മയാകാൻ തയ്യാറെടുക്കുകയാണ് ദിവ്യ ഉണ്ണി . വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഈ സന്തോഷ വിവരം താരം പങ്കുവെച്ചിരിക്കുന്നത്. മദർഹുഡ് എന്ന ഹാഷ്ടാഗോടു കൂടിയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവിനോടൊപ്പവും അമ്മയ്ക്കും മകൾക്കൊപ്പവുമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.

നാടൻ സ്റ്റൈലിലായിരുന്നു വളകാപ്പ് ചടങ്ങിൽ ദിവ്യ പ്രത്യക്ഷപ്പെട്ടത്. കറുപ്പിൽ ഗോൾഡൻ നിറത്തിലുളള മുത്ത് പതിപ്പിച്ച ബ്ലൗസു റോസിൽ ഗോൾഡൻ കസവുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. വലിയ പൊട്ടും കൈനിറയെ കുപ്പി വളകൽ ധരിച്ച് നാടൻ ലുക്കിലായിരുന്നു ദിവ്യ ചടങ്ങിൽ എത്തിയത്. നടിയുടെ വളയിടൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒരു കാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ദിവ്യ . ശക്തമായ സ്ത്രീകഥപാത്രങ്ങളായിരുന്നു ദിവ്യ അവതരിപ്പിച്ചതിൽ അധികവും. മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, മനോജ് കെ ജയൻ, മോഹൻലാൽ എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം നായികയായും സഹോദരിയായും തിളങ്ങാൻ ദിവ്യയ്ക്ക് സാധിച്ചിരുന്നു. ചുരുക്കം സമയം കൊണ്ട് തന്നെ മോളിവുഡിൽ തന്റേതായ ഒരു ഇടം കണ്ടെത്താൻ നടിയ്ക്ക് ആയി.
ജനനേന്ദ്രിയം ഛേദിച്ച്, ജീവനോടെ ആസിഡില്‍ മുക്കിവെയ്ക്കണം! രൂക്ഷ വിമർശനമായി രാഖി സാവന്ത്

വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് പൂർണ്ണമായും താരം വിട്ട് നിൽക്കുകയാണ് . നൃത്തവുമായി മുന്നോട്ട് പോകുകയാണ്. അമേരിക്കയിൽ സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട് . അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലു സ്വദേശത്തും വിദേശത്തും നൃത്ത പരിപാടികളിൽ താരം സജീവമാണ്. ഡാൻസ് പ്രോഗ്രാമിന്റെ വിഡിയോയും ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലും മറ്റും പങ്കുവെയ്ക്കാറുണ്ട്.

ആതിരപ്പിളളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള നടിയുടെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ കാലിൽ ചിലങ്ക ധരിച്ച് താരം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ക്ലസിക്കൽ നർത്തകിയായ ദിവ്യയുടെ സ്റ്റേജ് ഷോയുടേയും മറ്റും വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടെങ്കിലും ഇത്തരത്തിൽ വ്യത്യസ്ത തരത്തിലുളള ദിവ്യ ഉണ്ണിയുടെ ചിത്രം ഇതാദ്യമായിട്ടായിരുന്നു.
പ്ലേ ബോയി ഭീമമായ തുക ഓഫർ ചെയ്തു! മാസികയുടെ ആവശ്യം നഗ്നത, നടിയുടെ വെളിപ്പെടുത്തൽ