ദിവ്യ ഉണ്ണി വീണ്ടും മലയാളത്തിലേയ്ക്ക്, പ്രിയപ്പെട്ട നായികയ്ക്ക് അഭിനന്ദനവുമായി ആരാധകര്‍

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ ദിവ്യ ഉണ്ണി. സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും നടിയും സിനിമകളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്. ഇന്നും ദിവ്യ ഉണ്ണിയുടെ പഴയ സിനിമകള്‍ക്ക് പ്രേക്ഷകരുടെ ഇടയില്‍ കാഴചക്കാര്‍ ഏറെയുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത താരം നൃത്തത്തില്‍ സജീവമായിരുന്നു. എന്നാല്‍ നല്ല അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് എത്തും എന്ന് താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ലളിതവും ഹൃദ്യവുമായി പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ദിവ്യ. പൗര്‍ണമി മുകേഷ് സംവിധാനം ചെയ്ത ഉര്‍വി (അഥവാ ഭൂമി) എന്ന ഫാഷന്‍ ഫിലിമിലൂടെ നടി വീണ്ടും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുകയാണ്. ഉര്‍വിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രകൃതിയെയും അതിലെ ഓരോ കണികകളെയും ആസ്വദിക്കുന്ന ഒരു സ്ത്രീയെയാണ് ദിവ്യ അവതരിപ്പിക്കുന്നത്. സംഗീതത്തിനൊപ്പം ഒഴുകിയാണ് ദിവ്യ ഉണ്ണി നൃത്ത ചുവടുകള്‍ വെക്കുന്നത്. രണ്ട് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എന്നാല്‍ പ്രേക്ഷകന് ഒരു ഹ്രസ്വചിത്രം കണ്ട അനുഭൂതിയാണ് ലഭിക്കുന്നത്. ദിവ്യ ഉണ്ണിയുടെ മടങ്ങി വരവ് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ കാത്തിരുന്ന മടങ്ങി വരവ് കൂടിയായിരുന്നു ഇത്. ഉര്‍വിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒപ്പം തന്നെ ഇനിയും നടിയെ സിനിമയില്‍ കാണാന്‍ സാധിക്കുമെന്നുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്.

ദിവ്യ ഉണ്ണി

ഛായാഗ്രഹണം ഹരി കൃഷ്ണന്‍, എഡിറ്റിംഗ് & ഡി.ഐ വിഷ്ണു ശങ്കര്‍ വി എസ്, സംഗീതം അമൃതേഷ്, ലിറിക്‌സ് ഗോപീകൃഷ്ണന്‍ ആര്‍, ആലാപനം സൂര്യ ശ്യാം ഗോപാല്‍, മിക്സ് ആന്‍ഡ് മാസ്റ്ററിംഗ് പ്രതീഷ് കെ ആര്‍, വസ്ത്രാലങ്കാരം ജോബിന, മേക്കപ്പ് റിസ്വാന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ കൃഷ്ണ ജിത്ത്, ഫഹദ് എന്നിവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഏറെക്കാലത്തിനു ശേഷം ക്യാമറക്കുമുന്നില്‍ എത്തിയ ദിവ്യയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ടീം ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ബാലതാരം

ബാലതാരമായിട്ടാണ് ദിവ്യ ആദ്യമായി മലയാളത്തില്‍ എത്തുന്നത്. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തില്‍ ഭരത് ഗോപിയുടെ മകളായിട്ടായിരുന്നു തുടക്കം. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നീ എത്ര ധന്യ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. പിന്നീട് നടിയെ തേടി നിരവധി ചിത്രങ്ങള്‍ എത്തുകയായിരുന്നു. പ്രണയവര്‍ണ്ണങ്ങള്‍, ചുരം, ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.പിന്നീട് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളോടൊപ്പം വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രമുഖ സംവിധായകരായിരുന്ന ഭരതന്‍, ഐ.വി. ശശി, സിബി മലയില്‍, ലോഹിതദാസ് എന്നീ സംവിധായകരുടെ ചിത്രങ്ങളിലും അഭിനിച്ചിട്ടുണ്ട്.

തെന്നിന്ത്യ യില്‍ സജീവം

മലയാളം കൂടാതെ , തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റ് നടിമാരേക്കാള്‍ ഉയരമുണ്ടായിരുന്ന ദിവ്യയ്ക്ക് അഭിനയമേഖലയില്‍ അത് ഗുണവും ദോഷവും ചെയ്തു. ധാരാളം ടെലിവിഷന്‍ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഒരു നര്‍ത്തകി എന്ന നിലയിലും അവര്‍ ജനശ്രദ്ധ നേടി.

 നര്‍ത്തകി

ഒരു മികച്ച ക്ലാസിക്കല്‍ നര്‍ത്തകികൂടിയായ ദിവ്യ ഉണ്ണി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങള്‍ പഠിപ്പിക്കുന്ന ഹ്യൂസ്റ്റണിലുള്ള ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് എന്ന സ്ഥാപനത്തിന്റെ മുഖ്യ സാരഥിയാണിപ്പോള്‍, അമേരിക്കന്‍ ജാലകം എന്ന ഒരു ടെലിവിഷന്‍ പരിപാടിയില്‍ അവതാരികയായും പ്രവര്‍ത്തിച്ചു വരുന്നു.

വീഡിയോ കാണാം

Read more about: divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X