'അമ്മയെ അവർക്കെങ്ങനെ അറിയാമെന്നാണ് മക്കൾ ചോദിക്കാറുള്ളത്, ചിതയ്ക്ക് അവർ തീ കൊളുത്തിയിരുന്നു'; ദിവ്യ ഉണ്ണി!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. 1981സെപ്റ്റംബര്‍ 2നാണ് ദിവ്യ ഉണ്ണിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 40 വയസ് കഴിഞ്ഞു. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും.

കൊച്ചിയിലാണ് താരത്തിന്റെ ജനനം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. 1996 ല്‍ കല്ല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായിക നടിയായി അരങ്ങേറിയത്.

അപ്പോള്‍ 14 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. കാരുണ്യം, കഥാ നായകന്‍, ചുരം, വര്‍ണപ്പകിട്ട്, പ്രണയവര്‍ണങ്ങള്‍, ഒരു മറവത്തൂര്‍ കനവ്, ദി ട്രൂത്ത്, സൂര്യപുത്രന്‍, ആയിരം മേനി, ഉസ്താദ്, ആകാശഗംഗ എന്നിവയാണ് ദിവ്യ ഉണ്ണിയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍. ഇപ്പോൾ താരം വദേശത്ത് സെറ്റിൽഡാണ്.

ദിവ്യയുടെ സിനിമാ ജീവിതം പോലെ തന്നെ അവരുടെ സ്വകാര്യ ജീവിതവും പ്രേക്ഷകർക്ക് സുപരിചിതമാണ്. 2002ല്‍ ഡോക്ടര്‍ സുധീര്‍ ശേഖരന്‍ മേനോന്‍ എന്നയാളെ ദിവ്യ ഉണ്ണി വിവാഹം കഴിച്ചിരുന്നു.

Divya Unni

വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുകയും യുഎസില്‍ സ്ഥിര താമസമാക്കുകയും ചെയ്തു. 2017ല്‍ സുധീറുമായുള്ള ബന്ധം നടി വേര്‍പ്പെടുത്തി. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. വിവാഹമോചന ശേഷവും ഈ രണ്ട് കുട്ടികള്‍ ദിവ്യക്കൊപ്പമാണ് താമസിക്കുന്നത്.

സുധീറിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെയാണ് ദിവ്യ ഉണ്ണി വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുധീറിന്റെ ഈഗോയിസ്റ്റ് സ്വഭാവവുമായി ദിവ്യക്ക് ഒത്തുപോകാന്‍ ബുദ്ധിമുട്ടായിരുന്നെന്നും അതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

പിന്നീടാണ് 2018ല്‍ അരുണ്‍ കുമാറിനെ ദിവ്യ വിവാഹം കഴിച്ചത്. 2020ല്‍ ദിവ്യക്കും അരുണിനും ഒരു പെണ്‍കുഞ്ഞ് പിറന്നു. നടിമാരായ രമ്യ നമ്പീശന്‍, മീര നന്ദന്‍ എന്നിവര്‍ ദിവ്യ ഉണ്ണിയുടെ കസിന്‍ സിസ്റ്റേഴ്‌സാണ്. അടുത്തിടെ കേരളത്തിൽ നൃത്തം അവതരിപ്പിക്കാൻ ദിവ്യ മക്കൾക്കൊപ്പം എത്തിയിരുന്നു.

ശാലു മേനോൻ നേതൃത്വം നൽകിയ പരിപാടിയിലാണ് ദിവ്യ ഉണ്ണി നൃത്തം അവതരിപ്പിച്ചത്. ഇപ്പോഴിത ഒരിടവേളയ്ക്ക് ഒരു അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ ദിവ്യ ഉണ്ണി പ്രതികരിച്ചത്.

Divya Unni

സ്ക്രിപ്റ്റുകൾ കേൾക്കാറുണ്ടെന്നും എല്ലാ സാഹചര്യങ്ങളും ഒത്തുവരുമ്പോൾ സിനിമയിൽ അഭിനയിക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും ദിവ്യ ഉണ്ണി പറയുന്നു. മക്കൾ കുഞ്ഞായിരുന്ന സമയത്ത് ആളുകൾ വന്ന് സംസാരിക്കുന്നത് കാണുമ്പോഴും പേര് വിളിക്കുന്നത് കേൾക്കുമ്പോഴും അവർക്കൊക്കെ എങ്ങനെ അമ്മയെ അറിയാമെന്ന് ചോദിക്കുമായിരുന്നു. ഇപ്പോൾ വലുതായപ്പോൾ അവർ കാര്യങ്ങൾ മനസിലാക്കി തുടങ്ങി.

ഇനി കുറച്ച് നാൾ കഴിയുമ്പോൾ ഏറ്റവും ഇളയ മകൾ ഇതേ ചോദ്യങ്ങൾ ചോദിച്ചേക്കാം. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കല്യാണസൗ​ഗന്ധികത്തിൽ അഭിനയിച്ചത്. പരീക്ഷ എഴുതിയ ശേഷം സമയം കണ്ടെത്തിയാണ് സിനിമയിൽ അഭിനയിച്ചത്. മണിച്ചേട്ടൻ സെറ്റിൽ വളരെ എന്റർടെയ്നിങായിരുന്നു.

ഷൂട്ടിങ് ലൊക്കേഷന് ഒരു കല്യാണ വീടിന്റെ പ്രതീതിയായിരുന്നു. ആകാശ​ഗം​ഗയിൽ അഭിനയിക്കുന്ന സമയത്ത് ഓരോ ​ദിവസവും ഈവിൾ‌ ഐ പോകുന്നതിന് വേണ്ടി തണ്ണിമത്തൻ വെച്ച് ദൃഷ്ടി ഉഴിഞ്ഞ് കളയുമായിരുന്നു. മാത്രമല്ല ക്ലൈമാക്സിനോട് അടുക്കുമ്പോൾ ചിതയിൽ വെക്കുന്ന രം​ഗം ഷൂട്ട് ചെയ്തപ്പോൾ ശരിക്കും തീയിട്ട് എന്നെ കിടത്തിയാണ് അവർ ഷൂട്ട് ചെയ്തത്. എല്ലാവരും വളരെ ടെൻഷനോടെ ഇരുന്ന് ഷൂട്ട് ചെയ്ത രം​ഗമായിരുന്നു അത്. ദിവ്യ ഉണ്ണി പറയുന്നു.

More from Filmibeat

Read more about: divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X