ദിവ്യ ഉണ്ണിയുടെ മൂന്നാമത്തെ പ്രസവം 37ാം വയസ്സില്‍! ആശങ്കയായിരുന്നു! തലേദിവസം വരെ തിരക്കായിരുന്നു !

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയിലെത്തി പില്‍ക്കാലത്ത് നായികയായി മാറുകയായിരുന്നു താരം. മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്ന് കുട്ടിക്കാലത്ത് തന്നെ ദിവ്യ തെളിയിച്ചിരുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോഴും നൃത്തം താരത്തിനൊപ്പമുണ്ടായിരുന്നു. ഗര്‍ഭിണി ആയിരുന്ന സമയത്തും താന്‍ നൃത്തം ചെയ്തിരുന്നുവെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ജനുവരിയിലായിരുന്നു ദിവ്യ ഉണ്ണിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഐശ്വര്യ എന്നായിരുന്നു മകള്‍ക്ക് പേര് നല്‍കിയത്. താരത്തിന്റെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. 37ാമത്തെ വയസ്സിലെ പ്രസവത്തെക്കുറിച്ച് പേടിച്ചിരുന്നുവെങ്കിലും പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചിരുന്നു. ദിവ്യ ഉണ്ണിയുടെ പുതിയ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ടെന്‍ഷനുണ്ടായിരുന്നു

ടെന്‍ഷനുണ്ടായിരുന്നു

പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യമെന്ന് ദിവ്യ ഉണ്ണി പറയുന്നു.

Recommended Video

Uthara Unni Exclusive Interview | Filmibeat Malayalam
നൃത്തത്തിലേക്ക് തിരിച്ചെത്തി

നൃത്തത്തിലേക്ക് തിരിച്ചെത്തി

തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ, നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും.

ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍

ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍

മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്നു തോന്നുന്നു. ആദ്യ രണ്ട് മക്കളും തമ്മില്‍ വലിയ വ്യത്യാസം ഇല്ല. മൂന്നാമത്തെയാള്‍ നല്ല വ്യത്യാസത്തിലാണ് ഉണ്ടായത്. ഒരു ജൂണ്‍ മാസത്തിലായിരുന്നു ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. കുറേ നൃത്തപരിപാടികള്‍ ഉണ്ടായിരുന്നു ആ സമയത്ത്. ഇതോര്‍ത്ത് പരിപാടികള്‍ മാറ്റിവെക്കേണ്ടെന്നായിരുന്നു അരുണ്‍ പറഞ്ഞത്. ഡോക്ടറും നൃത്തം ചെയ്തോളാന്‍ പറഞ്ഞിരുന്നു.

വയറ് വെച്ച് നൃത്തം ചെയ്തു

വയറ് വെച്ച് നൃത്തം ചെയ്തു

മണ്ണാറശ്ശാലയിലെ ക്ഷേത്രത്തിലേക്ക് പോയിരുന്നു ഇടയ്ക്ക്. ഇതുവരെ അവിടെ പരിപാടി അവതരിപ്പിച്ചിരുന്നില്ല. ഇവിടെ നൃത്തതം അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആ സമയത്ത് ചിന്തിച്ചിരുന്നു. പോരുന്നതിന് മുന്‍പ് ക്ഷേത്രത്തിലുള്ളവരോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അരുണും അച്ഛനും ആ യാത്രയില്‍ ഒപ്പമുണ്ടായിരുന്നു.

മകളുടെ ചലനം

മകളുടെ ചലനം

അവര്‍ ഇനി അടുത്ത വര്‍ഷമായിരിക്കും വിളിക്കുന്നതെന്നായിരുന്നു കരുതിയത്. പെട്ടെന്ന് അവര്‍ വിളിച്ചു. പോയി ഡാന്‍സ് ചെയ്തു. താന്‍ ഗര്‍ഭിണിയാണെന്ന് വാദ്യമേളക്കാരൊക്കെ അറിഞ്ഞത് റിഹേഴ്സലിനിടയിലായിരുന്നുവെന്നും താരം പറയുന്നു. അത് പോലെ തന്നെ ഗുരുവായൂരില്‍ പരിപാടി അവതരിപ്പിച്ചപ്പോഴും ആര്‍ക്കും താന്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലായിരുന്നില്ലെന്ന് ദിവ്യ ഉണ്ണി പറയുന്നു. അന്ന് പ്രഹ്ലാദന്‍റെ ജനനത്തെക്കുറിച്ചുള്ള നൃത്തമായിരുന്നു. വയറ്റിലുള്ള മകളുടെ ചലനങ്ങള്‍ ആ സമയത്ത് അറിയാന്‍ കഴിയുന്നുണ്ടായിരുന്നുവെന്നും ദിവ്യ ഉണ്ണി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X