'ചെമ്പരത്തിപ്പൂവ് ചൂടുന്നതിന്റെ അർത്ഥം അറിയില്ലായിരുന്നു, കണ്ണാടിയിൽ നോക്കിയപ്പോൾ വലിയ പ്രശ്നം തോന്നിയില്ല'

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ദിവ്യ ഉണ്ണി. ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമാകാനും ദിവ്യ ഉണ്ണിയ്ക്ക് സാധിച്ചു. തൊണ്ണൂറുകളിലാണ് താരം സിനിമയിലേക്ക് എത്തുന്നത്. അതിന് മുമ്പ് ബാലതാരമായും ചില സിനിമകളിൽ ദിവ്യ മുഖം കാണിച്ചിട്ടുണ്ട്. വിവാഹ ജീവിതത്തിലേക്ക് കടന്നശേഷമാണ് അഭിനയത്തിൽ നിന്നും ദിവ്യ ഇടവേളയെടുത്തത്.

ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സെറ്റിൽഡാണ് നടി ഇപ്പോൾ. അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്തവുമായി സജീവമാണ് ദിവ്യ. സോഷ്യൽമീഡിയയിൽ ആക്ടീവായ താരം മക്കളുടെയും ഭർത്താവിന്റെയും വിശേഷങ്ങളും നൃത്ത വീഡിയോയുമെല്ലാം പങ്കിടാറുണ്ട്. ദിവ്യ നായിക വേഷം ആദ്യം ചെയ്തത് പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു.

Divya Unni

കല്യാണ സൗഗന്ധികം എന്ന സിനിമയിലാണ് താരം നായിക വേഷം ചെയ്തത്. ദിലീപ് ആയിരുന്നു ദിവ്യയുടെ നായകൻ. കലാഭവൻ മണി, ക്യാപ്റ്റൻ രാജു, ജ​ഗദീഷ്, ജ​ഗതി ശ്രീകുമാർ തുടങ്ങി വൻതാരനിര തന്നെ അണിനിരന്ന സിനിമ ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ള സിനിമയാണ്. നായികയായി അഭിനയിക്കുമ്പോൾ പതിനാല് വയസ് മാത്രമായിരുന്നു ദിവ്യയുടെ പ്രായം. ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒരു രം​ഗമുണ്ട്. നായക കഥാപാത്രത്തെ ഇംപ്രസ് ചെയ്യിക്കാനായി തല നിറയെ ചെമ്പരത്തിപ്പൂവ് ചൂടി ദിവ്യ എത്തുന്നതാണ് രം​ഗം.

അടുത്തിടെ ഒരു അഭിമുഖത്തിൽ ആ സീനുമായി ബന്ധപ്പെട്ട ചില രസകരമായ കഥകൾ ദിവ്യ പങ്കിട്ടു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ചെമ്പരത്തിപ്പൂവ് തലയിൽ ചൂടുന്നതിന്റെ അർത്ഥം അറിയാതെയാണ് താൻ ആ സീനിൽ അഭിനയിച്ചതെന്നും ദിവ്യ പറയുന്നു.

വിനയൻ സാറിന്റെ ചിത്രത്തിലാണ് ഞാനാദ്യമായി നായികയാകുന്നത്. ആ സിനിമയിൽ രസകരമായ ഒരു രംഗമുണ്ട്. തല നിറയെ ചെമ്പരത്തിപ്പൂവ് വെച്ച് ഞാൻ ദിലീപേട്ടന് മുമ്പിൽ വരുന്ന സീൻ. തലയിൽ ചെമ്പരത്തിപ്പൂവ് വെയ്ക്കുന്നതിന്റെ അർത്ഥമൊന്നും ആ സമയത്ത് എനിക്ക് അറിയില്ലായിരുന്നു. ഹെയർ ഡ്രസർ വന്ന് തലയിൽ നിറയെ ചെമ്പരത്തിപ്പൂവ് വെച്ച് തന്നു.

ഞാൻ നോക്കുമ്പോൾ എന്നെ നോക്കി എല്ലാവരും ചിരിക്കുന്നു. കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്ക് വലിയ പ്രശ്നമായൊന്നും തോന്നിയില്ല. നല്ല ഭംഗിയായിട്ടാണ് അവർ പൂക്കൾ തലയിൽ സെറ്റ് ചെയ്തിരുന്നത്. കല്യാണത്തിന് മുല്ലപ്പൂവ് വെയ്ക്കുന്നതിന് പകരം ചെമ്പരത്തിപ്പൂവ്... അത്രയേ എനിക്ക് തോന്നിയുള്ളൂ.

Divya Unni

കഴിഞ്ഞ ദിവസം എന്റെ താഴെയുള്ള മകൾ അവൾക്ക് നാല് വയസേ ഉള്ളൂ രണ്ട് ചെമ്പരത്തിപ്പൂവ് കൊണ്ട് വന്ന് തന്നിട്ട് പറഞ്ഞു... അമ്മേ... ഇത് തലയിൽ വെച്ചോളൂ... അമ്മയ്ക്ക് സുന്ദരിയാവാനാ... തലയിൽ വെച്ച് തരട്ടേയെന്ന്... ഞാൻ ഞെട്ടി. കാരണം അവൾ ആ സിനിമയൊന്നും കണ്ടിട്ടില്ല. ഇത് കണ്ട് എന്റെ അമ്മ അവളോട് പറഞ്ഞു... നിന്റെ അമ്മ പണ്ട് ഒരു കുട്ട ചെമ്പരത്തിപ്പൂവ് തലയിൽ വെച്ചിട്ടുണ്ടെന്ന്. രസകരമായിരുന്നു ആ നിമിഷം.

ഇനി എപ്പോഴെങ്കിലും അവൾക്ക് ആ സീൻ കാണിച്ച് കൊടുക്കണം എന്നാണ് ദിവ്യ അനുഭവം പങ്കിട്ട് പറഞ്ഞത്. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു അത്.

ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ട് മക്കളും ദിവ്യയ്ക്കുണ്ട്. 2020 ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്. മകൾ ഐശ്വര്യയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

Read more about: divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X