For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരുമായി വഴക്കിടാന്‍ പറഞ്ഞപ്പോള്‍ ഒന്നും തോന്നിയില്ല, കൂളായി ആ രംഗം ചെയ്തെന്ന് ദിവ്യ ഉണ്ണി

    |

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. അഭിനയ രംഗത്ത് സജീവമായിരുന്നില്ലെങ്കിലും നൃത്തവേദികളില്‍ സജീവമാണ് താരം. അടുത്തിടെയായിരുന്നു താരത്തിന് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. ഗര്‍ഭിണിയായിരുന്ന സമയത്തും ഡാന്‍സ് ചെയ്തിരുന്നുവെന്ന് പറഞ്ഞ് താരമെത്തിയിരുന്നു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് വാചാലയായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

    മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. പ്രണയവര്‍ണ്ണങ്ങളില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. മായയാണ് ദിവ്യ ഉണ്ണി എത്തിയത്, ആരതിയെന്ന കഥാപാത്രത്തെയായിരുന്നു മഞ്ജു വാര്യരെത്തിയത്.

    മഞ്ജു വാര്യരെക്കുറിച്ച്

    മഞ്ജു വാര്യരെക്കുറിച്ച്

    ആ സിനിമയ്ക്കും എത്രയോ മുൻപ് തൊട്ടേ അമ്മ സ്ഥിരം കാണിക്കുന്ന ഒരു മുഖമായിരുന്നു മഞ്ജു ചേച്ചിയുടേത്. ഈ കുട്ടിയുടെ ചിരി കണ്ടോ, കണ്ണു കണ്ടോ, ആ കുട്ടി എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുന്നുണ്ട്, കണ്ടില്ലേ എന്നൊക്കെ പറയും. മാക്ടയുടേയോ മറ്റോ ഒരു പരിപാടിയിൽ ആണെന്ന് തോന്നുന്നു മഞ്ജു ചേച്ചിയെ ആദ്യമായി നേരിൽ കാണുന്നത്.

    ഒരുമിച്ചുണ്ടായിരുന്നു

    ഒരുമിച്ചുണ്ടായിരുന്നു

    പിന്നീട് ഒരു ഗൾഫ് ഷോ ചെയ്തിരുന്നു. ആ സമയത്ത് ഞാൻ കല്യാണ സൗഗന്ധികവും വർണപ്പകിട്ടും ചെയ്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. രണ്ട് മാസത്തോളം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ഇപ്പോഴത്തെ പോലെ പെട്ടെന്നുള്ള പരിപാടികളല്ല അന്ന്. ഒന്നരയാഴ്ചയോളം റിഹേഴ്സൽ ക്യാംപ്. അതു കഴിഞ്ഞ് ഒന്നര മാസം വിവിധ ഗൾഫ് രാജ്യങ്ങളിൽ പരിപാടികൾ. ആ സമയത്ത് ഞങ്ങൾ ഒന്നിച്ചായിരുന്നു. ഒന്നിച്ച് മെയ്ക്കപ്പിടുകയും പരിപാടി കഴിഞ്ഞ് വൈകുന്നേരം നാട് കാണാൻ പോകുകയും ചെയ്യുമായിരുന്നു.

     പ്രണയവർണങ്ങൾ

    പ്രണയവർണങ്ങൾ

    അതു കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷമാണ് പ്രണയവർണങ്ങൾ ചെയ്തത്. ഒരുപാട് സീനുകളും ഒരുപാട് രംഗങ്ങളും ഒന്നിച്ചായിരുന്നു. കൂടുതൽ സമയവും ഒരു ഹോസ്റ്റൽ മുറിയിലും പിന്നെ ഒരു കൈനറ്റിക്കിലുമായിരുന്നു സീൻസ്. ഷൂട്ടൊക്കെ കഴിഞ്ഞ് ആ സ്കൂട്ടറിൽ ഞങ്ങൾ കറങ്ങാൻ പോകും. കറങ്ങാൻ പോകാം എന്ന് ഞാൻ പറയും. ചേച്ചി കൂടെ നിന്ന് തരും. അപ്പോഴും യൂണിറ്റിന്റെ വീക്ഷണത്തിലായിരുന്നു. പോകാമെന്ന് അവര്‍പറഞ്ഞാലും ഞങ്ങള്‍ വീണ്ടും റൗണ്ടടിക്കാറുണ്ടെന്നും താരം പറയുന്നു.

    വഴക്കിടുന്ന രംഗം

    വഴക്കിടുന്ന രംഗം

    ആ ചിത്രത്തിൽ ഞങ്ങൾ വഴക്കിടുന്ന ഒരു സീനുണ്ട്. ഹോസ്റ്റൽ മുറിയിൽ വച്ച്. സെറ്റിൽ എല്ലാവരും ഭയങ്കര ഗൗരവത്തിൽ ആയിരുന്നു. പക്ഷേ ഞങ്ങൾ കൂളായിരുന്നു. സംവിധായകൻ പറയുന്നു, അത് ചെയ്യുന്നു. അത്രയും നല്ല സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതും വലിയ ഭാഗ്യമാണ്. ഇപ്പോഴും ചേച്ചിയുമായുള്ള സൗഹൃദം ഞാൻ തുടരുന്നുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു.

    ഇപ്പോഴും ബന്ധമുണ്ട്

    ഇപ്പോഴും ബന്ധമുണ്ട്

    നാട്ടിൽ വരുമ്പോഴൊക്കെ കാണാറുണ്ട്. ഇപ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ എല്ലാവരുമായൊന്നും അത് നടക്കാറില്ല. ഇവിടെ ആരെങ്കിലും വന്നാൽ ഞാൻ കാണാതെയിരിക്കാറില്ല. പണ്ടും അതിനുള്ള സാധ്യതകൾ കുറവായിരുന്നു. മഞ്ജു വാര്യരോടുള്ള അടുപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെയും ദിവ്യ ഉണ്ണി എത്തിയിരുന്നു.

    English summary
    Actress Divya Unni talks about friendship with Manju Warrier and experience of Pranayavarnangal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X