ഇത് ബിക്കിനി അല്ലല്ലോ? വേണ്ടതെല്ലാം മറച്ചിട്ടുണ്ട്! സദാചാരക്കാരന് മരണമാസ് മറുപടിയുമായി നടി ദൃശ്യ

സോഷ്യല്‍ മീഡിയ സജീവമായതോടെ അതിന്റെ ദുരുപയോഗം വര്‍ദ്ധിച്ച് വരികയാണ്. സാധാരണക്കാരെ പോലെ തന്നെ സിനിമാ താരങ്ങളും സൈബര്‍ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ അടക്കം നിരവധി നടിമാരാണ് തങ്ങള്‍ക്ക് നേരെ ഉണ്ടാവുന്ന മോശം അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വാര്‍ത്ത നടി ദൃശ്യ രഘുനാഥിന്റേതാണ്.

കഴിഞ്ഞ ദിവസം ദൃശ്യ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് നേരെയാണ് മോശം അഭിപ്രായം വന്നത്. തന്നെ സദാചാരം പഠിപ്പിക്കാനെത്തിയ യുവാവിന് തക്ക മറുപടി കൊടുത്തിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ദൃശ്യ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ 'എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത്' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനുള്ള മറുപടി അന്നേരം തന്നെ കൊടുത്തിരിക്കുകയാണ് നടി.

drisjya-ragunath

'സഹോദരാ ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്..? അല്ലല്ലോ? വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. എല്ലാ ശരീരങ്ങളിലും ഈ അവയവം സ്വാഭാവികമാണ്. അത് മുറിച്ച് കളയാന്‍ പറ്റില്ലല്ലോ. മറച്ച് പിടിക്കാവുന്ന രീതിയില്‍ അത് മറച്ച് പിടിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആളുകളെ മനസിലാക്കാന്‍ ശ്രമിക്കൂ.. എന്നായിരുന്നു ദൃശ്യയുടെ പ്രതികരണം. സദാചാരം പറയാന്‍ വന്നവന് ആവശ്യത്തിനുള്ളത് കൊടുത്തതോടെ നടിയെ അഭിനന്ദിച്ച് ആളുകള്‍ എത്തിയിരിക്കുകയാണ്.

drisjya-ragunath

നടിയുടെ ചിത്രങ്ങള്‍ മനോഹരമാണെന്നും അതില്‍ യാതൊരു മോശവുമില്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്നാല്‍ നടിയെ കളിയാക്കുന്നവരും വിമര്‍ശിക്കുന്നവരും വേറെയുണ്ട്. എന്തായാലും ദൃശ്യയുടെ മറുപടി വൈറലായതോടെ മാധ്യമങ്ങളും ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ഹാപ്പി വെഡ്ഡിംഗിലൂടെയാണ് ദൃശ്യ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

View this post on Instagram

🧜🏻‍♀️🕶

A post shared by HUMAN🥀 (@drishya__raghunath) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X