ആ രം​ഗങ്ങളെ പറ്റി ആരും പറയുന്നില്ല; ഇനിയും ചെയ്യും; ഉടലിലെ ചുംബന രം​ഗങ്ങളെക്കുറിച്ച് ദുർ​ഗ കൃഷ്ണ

‌രതീഷ് രഘുനാഥ് സംവിധാനം ചെയ്ത ഉടൽ‌ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ജെസി ഡാനിയേൽ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് നടി ദുർ​ഗ കൃഷ്ണ. ചിത്രത്തിലെ ഷൈനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രതീക്ഷകളേറെയുള്ള മറ്റൊരു സിനിമയിലും ദുർ​ഗ നായികയായിരിക്കുകയാണ്. എംടി വാസുദേവൻ നായരുടെ ഓളവും തീരവും എന്ന കഥയെ ആസ്പദമാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രത്തിൽ നബീസ എന്ന നായിക കഥാപാത്രത്തെയാണ് ദുർ​ഗ കൃഷ്ണ അവതരിപ്പിക്കുന്നത്.

ഒട്ടനവധി സന്തോഷങ്ങൾ ഓളവും തീരവും തനിക്ക് തരുന്നുണ്ടെന്ന് ദുർ​ഗ കൃഷ്ണ പറഞ്ഞു.

മോഹൻലാലാണ് ചിത്രത്തിലെ നായകൻ. സന്തോഷ് ശിവന്റേതാണ് ക്യാമറ. എംടി വാസുദേവൻനായരുടെ കഥ, ലാലേട്ടന്റെ നായിക, സംവിധാനം ചെയ്യുന്നത് പ്രിയദർശൻ, സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനുള്ള ഭാ​ഗ്യം തുടങ്ങി ഒട്ടനവധി സന്തോഷങ്ങൾ ഓളവും തീരവും തനിക്ക് തരുന്നുണ്ടെന്ന് ദുർ​ഗ കൃഷ്ണ പറഞ്ഞു.

ചില സീനുകൾ മാത്രം ചർച്ചയായത് അതിശയിപ്പിച്ചെന്നും നടി

നല്ല കഥാപാത്രം കിട്ടിയാൽ എന്ത് തരത്തിലുള്ളതായാലും ആ കഥാപാത്രത്തിനോട് താൻ നൂറ് ശതമാനം നീതിപുലർത്തേണ്ടത് കലാകാരി എന്ന നിലയിൽ തന്റെ കർത്തവ്യമാണെന്ന് ദുർ​ഗ കൃഷ്ണ പറയുന്നു. ഏറെ കഷ്ടപ്പെട്ട് ചെയ്ത ഉടൽ സിനിമയിൽ തന്റെ ചില സീനുകൾ മാത്രം ചർച്ചയായത് അതിശയിപ്പിച്ചെന്നും നടി കൂട്ടിച്ചേർത്തു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ഉമ്മ വെച്ചതും കെട്ടിപിടിച്ചതുമൊന്നും ദുർ​ഗയല്ല,

'ഒരുപാട് ക്രൂരതയുള്ള കഥാപാത്രമായിരുന്നു ഉടലിലേത്. പക്ഷെ അത് ഷൈനിയാണ് ദുർ​ഗയല്ല. യഥാർത്ഥ ജീവിതത്തിൽ ഒരു മുത്തശ്ശിയോട് ക്രൂരത കാണിക്കാൻ ദുർ​ഗയ്ക്ക് കഴിയില്ല. അത് പോലെ തന്നെ ഉമ്മ വെച്ചതും കെട്ടിപിടിച്ചതുമൊന്നും ദുർ​ഗയല്ല, ഷൈനിയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അതിലെ ഫൈറ്റ് സീൻ ഒക്കെ ചെയ്തത്. ചില സീനുകളിൽ പരിക്കുകളും പറ്റിയിട്ടുണ്ട്. പക്ഷെ എന്നെ അതിശയിപ്പിച്ച കാര്യം ആ സീനുകൾ എവിടെയും പരാമർശിച്ചു കണ്ടില്ല'

'ഫൈറ്റോ മറ്റ് വൈകാരിക രം​ഗങ്ങളോ ആരും എടുത്ത് പറഞ്ഞില്ല. സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത് ഉടലിലെ രണ്ട് ഇന്റിമേറ്റ് രം​ഗങ്ങൾ മാത്രമാണ്. അത് മാത്രമാണ് അവർ കാണുന്നുള്ളൂ. കാരണം അവർക്ക് വേണ്ടത് മാത്രമാണ് അവർ കാണുന്നത്,' ​ദുർ​ഗ കൃഷ്ണ പറഞ്ഞു.

Recommended Video

ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | FilmiBeat Malayalam
യഥാർത്ഥ ജീവിതത്തിലെ ദുർ​ഗ ഷൈനി അല്ല

യഥാർത്ഥ ജീവിതത്തിലെ ദുർ​ഗ ഷൈനി അല്ല. പക്ഷെ ആളുകൾ ഈ വ്യത്യാസം മനസ്സിലാക്കുന്നില്ല. എല്ലാം ചെയ്യുന്നത് ​ദുർ​ഗയാണ് എന്ന ഭാവമാണ്. ആ സീനുകളിൽ ഞാൻ മാത്രമല്ല ഒരു പുരുഷ കഥാപാത്രവും ഉണ്ടായിരുന്നു എന്ന് പറഞ്ഞത് ആവർത്തിക്കുന്നു. തന്നെ മാത്രം എന്തിനാണ് വിമർശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ദുർ​ഗ കൃഷ്ണ പറഞ്ഞു. കുടുക്ക് എന്ന സിനിമയാണ് അടുത്തതായി റിലീസ് ചെയ്യുന്ന ദുർ​ഗ കൃഷ്ണ സിനിമ. അനുരാ​ഗം, റാം എന്നീ സിനിമകളും ഇറങ്ങാനുണ്ട്

More from Filmibeat

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X