twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതിശ്രുത വരന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നായികയായി ദുര്‍ഗ;ലൈഫില്‍ കിട്ടുന്ന കെയര്‍ അവിടെയും കിട്ടിയെന്ന് നടി

    |

    വിമാനം എന്ന സിനിമയിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടാണ് നടി ദുര്‍ഗ കൃഷ്ണയുടെ അരങ്ങേറ്റം. കടുത്ത മോഹന്‍ലാല്‍ ഫാന്‍ കൂടിയായ ദുര്‍ഗ അടുത്തിടെയാണ് തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. മുന്‍പ് പലപ്പോഴും കാമുകനൊപ്പമുള്ള ചിത്രം നടി പുറത്ത് വിട്ടിരുന്നു. അന്ന് മുതല്‍ ഇരുവരും പ്രണയത്തിലാണോ എന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

    ഒടുവില്‍ അത് സത്യമാണെന്നും അര്‍ജുന്‍ രവീന്ദ്രനാണ് തന്റെ പ്രതിശ്രുത വരനെന്നും നടി വെളിപ്പെടുത്തി. ഇപ്പോഴിതാ അര്‍ജുനൊപ്പം ആദ്യമായി ഒരു സിനിമയില്‍ ഒന്നിക്കുന്നതിന്റെ വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് നടി. കണ്‍ഫെഷന്‍ ഓഫ് കുക്കു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ നായികയാവുമ്പോള്‍ അർജുന്‍ നിര്‍മാതാവിന്റെ വേഷത്തിലാണ് എത്തുന്നത്.

    durga-krishna

    പ്രതിശ്രുത വരന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നായികയാവുമ്പോഴുള്ള അനുഭവമാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ദുര്‍ഗ പറയുന്നത്. ജീവിതത്തില്‍ ലഭിക്കാറുള്ള അതേ കെയര്‍ തന്നെയാണ് സിനിമയുടെ സെറ്റിലും ലഭിച്ചത്. അതുപോലെ കണ്‍ഫെഷന്‍ ഓഫ് കുക്കു ചിത്രത്തെ കുറിച്ചും അതിന്റെ ഇതിവൃത്തം കുറിച്ചും വീഡിയോയിലൂടെ നടി പറയുകയാണ്.

    'ഇതിന്റെ നിര്‍മാതാവ് അര്‍ജുന്‍ രവീന്ദ്രയുമായി മുന്‍പേ പരിചയമുണ്ടായിരുന്നു. പുള്ളിയുടെ ആദ്യത്തെ സിനിമയാണിത്. അങ്ങനെ ആള് ചെയ്യുന്ന ആദ്യത്തെ സിനിമയിലേക്ക് എന്നെ വിളിച്ചതാണ്. അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചു. സിനിമയുടെ സെറ്റില്‍ അര്‍ജുനെ നിര്‍മാതാവായി എനിക്കൊരിക്കലും കാണാന്‍ പറ്റിയിട്ടില്ല.

    എനിക്കത് വേണം ഇത് വേണമെന്ന് പറയുമ്പോള്‍ പാവം അത് വാങ്ങി കൊണ്ട് തരും. പിസ വേണമെന്ന് പറയുമ്പോള്‍ അത് വാങ്ങി തരും. അങ്ങനെ ഭയങ്കര കെയറിങ് ആയിരുന്നു. അല്ലാതെ അഭിനേതാവും നിര്‍മാതാവും പോലെ അല്ല. എത്രയോ വര്‍ഷങ്ങളായി അറിയുന്ന ആളുകളാണ് ഞങ്ങള്‍. എനിക്കിപ്പോള്‍ പറ്റില്ല. വയ്യ എന്നൊക്കെ പറയുമ്പോള്‍ ആള് വന്നിട്ട് ഇവിടെ ഇരിക്കെന്ന് പറഞ്ഞ് കുറച്ച് നേരം ആശ്വസിപ്പിക്കും. എനിക്ക് ലൈഫില്‍ തരുന്ന അതേ കെയറിങ് തന്നെയാണ് സിനിമയിലും തന്നിട്ടുള്ളതെന്നും ദുര്‍ഗ പറയുന്നു.

    English summary
    Actress Durga Krishna About Working Experience With Lover Arjun
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X