പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; കൊവിഡ‍് പോസിറ്റീവായി, ബ്ലെഡ്ഡിൽ ഇൻഫെക്ഷനും ബ്ലീഡിങും; ദുർ​ഗ

കഴിഞ്ഞ ദിവസമാണ് യുവനടി ദുർ​ഗ കൃഷ്ണ ആദ്യത്തെ കുഞ്ഞിന് ‌ജന്മം നൽകിയത്. പെൺകുഞ്ഞാണ് താരത്തിന് പിറന്നത്. ​ഗർഭകാലം ദുർ‌​​ഗ ആഘോഷമാക്കിയെന്ന് നടിയുടെ സോഷ്യൽമീഡിയ പേജുകൾ കാണുന്നവർക്ക് തോന്നും. കാരണം വയറ്റുപൊങ്കാല, ഫോട്ടോഷൂട്ട്, വളകാപ്പ് എല്ലാം നടത്തിയതിന്റെ ഫോട്ടോകൾ നടി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ പ്രേക്ഷകർ ആരും അറിയാത്ത ചില വിഷമഘട്ടങ്ങളിലൂടെ ​ഗർഭകാലത്ത് താൻ കടന്നുപോയിയെന്ന് പറയുകയാണ് പുതിയ വീഡിയോയിലൂടെ ദുർ​ഗ കൃഷ്ണ.

നാലാം മാസം കൊവിഡ് സ്ഥിരീകരിച്ച് ക്വാറന്റൈനിൽ കഴിഞ്ഞ അനുഭവവും നടി വെളിപ്പെടുത്തി. ഒമ്പത് മാസത്തെ യാത്ര തിരിഞ്ഞ് നോക്കുമ്പോൾ... മാർച്ച് 23നാണ് ആ രണ്ട് ലൈൻ കണ്ട ദിവസം. വെറുതെ ഒന്ന് ചെക്ക് ചെയ്ത് നോക്കിയതാണ്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് എനിക്ക് തന്നെ വലിയൊരു സർപ്രൈസായിരുന്നു.

Durga Krishna
Photo Credit: Durga Krishna / Instagram

ഉടനെ തന്നെ ഉണ്ണിയേട്ടനെ പ്ര​ഗ്നൻസി സ്ട്രിപ്പ് കാണിച്ചു. ഉണ്ണിയേട്ടന്റെയും കണ്ണ് നിറഞ്ഞു. ഞങ്ങൾക്ക് രണ്ടുപേർക്കും ലൈഫിൽ കിട്ടിയ ഏറ്റവും വലിയ സർപ്രൈസായിരുന്നു കുഞ്ഞ്. ഞാൻ പ്ര​​ഗ്നൻസി ഭയങ്കരമായി ആഘോഷിക്കുന്ന വീ‍ഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാകും. അത് മാത്രമല്ല വേറെയും ഒരുപാട് കാര്യങ്ങൾ‌ നടന്നിട്ടുണ്ട്. 23ന് രണ്ട് ലൈൻ കണ്ടു. തൊട്ട് അടുത്ത ദിവസം ആശുപത്രിയിൽ പോയി പ്ര​ഗ്നൻസി കൺഫോം ചെയ്തു. ഒരു മാസം കഴിഞ്ഞിട്ടാണ് പ്ര​ഗ്നൻസി അറിഞ്ഞത്.

ഡോക്ടർ റെസ്റ്റ് പറഞ്ഞില്ലെങ്കിലും വീട്ടുകാർ നിർബന്ധിച്ച് റെസ്റ്റെടുപ്പിച്ചു. അതുകൊണ്ട് വെഡ്ഡി​ങ് ആനിവേഴ്സറിക്ക് വീണ്ടും കല്യാണം കഴിക്കാമെന്ന പ്ലാനൊന്നും നടന്നില്ല. നാലാം മാസാം എനിക്ക് കൊവിഡ് പോസിറ്റീവായിരുന്നു. അതാണ് സന്തോഷം മാത്രമല്ല ഈ യാത്രയിലുണ്ടായിരുന്നതെന്ന് ഞാൻ പറഞ്ഞത്.

കൊവിഡ് മൂലം ബ്ലെഡ്ഡിൽ ഇൻഫെക്ഷൻ കയറി. ബോഡി പെയിൻ വന്നു. പിന്നീട് ബ്ലീഡിങും ഉണ്ടായി. ​ഗർഭിണിയായശേഷം ഒരുപാട് തവണ ഇതെല്ലാം കാരണം ആശുപത്രിയിൽ അഡ്മിറ്റായി. കുറേ പ്രാർത്ഥനകൾ കൊണ്ടാണ് കഴിഞ്ഞത്. അന്ന് ഞാൻ വിളിക്കാത്ത ദൈവങ്ങൾ‌ ഇല്ല. ​ഗർഭിണിയായശേഷം അ‍ഞ്ച് മാസം പൂർണ്ണമായും റെസ്റ്റിലായിരുന്നു ഞാൻ. അത് കഴിഞ്ഞ് ആദ്യം ഞാൻ ടെംപിൾ വിസിറ്റാണ് ചെയ്തത്. പുറത്ത് ഇറങ്ങിയപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായി.

കുഞ്ഞിനും അത് വലിയ സന്തോഷം നൽകിയെന്ന് എനിക്ക് മനസിലായിരുന്നു. തിരുവനന്തപുരത്തെ അമ്പലങ്ങളാണ് ഞാൻ വിസിറ്റ് ചെയ്തത്. ആ യാത്രയ്ക്കിടയിൽ വീണ്ടും ബോഡി പെയി‌ൻ വന്നു. ബ്ലെഡ്ഡിലെ ഇൻഫക്ഷൻ കുറഞ്ഞില്ലെന്നതായിരുന്നു കാരണം. കൂടുതൽ മരുന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.

Durga Krishna
Photo Credit: Durga Krishna / Instagram

അഞ്ചാം മാസം മുതൽ എട്ടാം മാസം വരെ ഞാൻ റെസ്റ്റില്ലാതെ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു. സിനിമകൾ ചിലത് വിടേണ്ടി വന്നിരുന്നു. അന്ന് കുറച്ച് സങ്കടം തോന്നിയിരുന്നു. അ‍ഞ്ച് മാസം റെസ്റ്റ് ചെയ്തപ്പോഴുണ്ടായ വിഷമം തീർന്നത് അ‍ഞ്ചാം മാസം മുതൽ എട്ടാം മാസം വരെയുള്ള സമയത്തായിരുന്നു. മൂ‍ഡ് സ്വിങ്സ് എനിക്ക് ഉണ്ടായിരുന്നു. ഒറ്റയ്ക്കിരുന്ന് പലപ്പോഴും കരയുമായിരുന്നു. ഒരു റീസണില്ലാത്ത കരച്ചിലായിരുന്നു.

എല്ലാം ഇതിന്റെ ഭാ​ഗമാണെന്ന് അറിയാവുന്നതുമാണ്. പക്ഷെ ഇമോഷൻ കൺ‌ട്രോൾ ചെയ്യാൻ പറ്റിയിരുന്നില്ല. ഒറ്റപ്പെടൽ ഒരുപാട് അനുഭവിച്ചിരുന്നു. ഉണ്ണിയേട്ടനുമായും അതിനിടയിൽ വഴക്കുണ്ടായി. ഈ മനുഷ്യൻ‌ എന്നെ വെറുത്ത് വേണ്ടെന്ന് വെച്ച് പോകുമോയെന്ന് വരെ തോന്നി. അത്ര ഇറിറ്റേറ്റിങ് ക്യാരക്ടറായിരുന്നു ഞാൻ. വളകാപ്പ് കഴിഞ്ഞ ശേഷം ഞാൻ സൈഡായി.

പുട്ടിന് പീര ഇടുന്നതുപോലെ ഇടയ്ക്കിടെ ആശുപത്രിയിൽ അഡ്മിറ്റാകുമായിരുന്നു. സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. വളകാപ്പ് കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ ഞാൻ ഇപ്പോൾ പ്രസവിച്ച് പോകുമെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. കാരണം ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ ആയിരുന്നു. പിന്നെ ഞാൻ റെസ്റ്റെടുക്കാൻ തുടങ്ങി എന്നും ദുർ​ഗ പറയുന്നു. നാല് വർഷം മുമ്പായിരുന്നു ദുർ​ഗയുടെ വിവാഹം.

More from Filmibeat

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X