എന്റെ പുരുഷന്‍ എന്റെ ഹീറോയെ കണ്ടപ്പോള്‍; മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ദുര്‍ഗ കൃഷ്ണ

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ലോക്ഡൗണ്‍ വന്നതോടെ മലയാള സിനിമയിലെ താരങ്ങളെല്ലാവരും വീടുകളില്‍ തന്നെ കഴിയുകയായിരുന്നു. ലോക്ഡൗണില്‍ ചെറിയ ഇളവുകള്‍ വന്നതോടെ സിനിമാ ചിത്രീകരണം ആരംഭിച്ചു. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കം പലരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. 275 ദിവസങ്ങള്‍ക്കിപ്പുറം മമ്മൂട്ടി പൊതുവേദിയിലെത്തി.

മമ്മൂട്ടി മാത്രമല്ല മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങി മലയാള സിനിമാലോകം ഒന്നടങ്കം ഒരു വേദിയിലൊത്ത് കൂടി. നടനും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷയുടെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു താരങ്ങളെല്ലാവും ഒരുമിച്ചെത്തിയത്. കറുപ്പ് നിറമുള്ള വസത്രത്തില്‍ താരങ്ങളെല്ലാം വന്നത് ഏറെ കാലത്തിന് ശേഷമുള്ള അപൂര്‍വ്വ കാഴ്ചയായി മാറി.

durga

താരരാജാക്കന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. ഇപ്പോഴിതാ നടി ദുര്‍ഗ കൃഷ്ണ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. മോഹന്‍ലാലിനൊടുള്ള ആരാധനയെ കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള ദുര്‍ഗ വിവാഹ വേദിയില്‍ നിന്നും താരരാജാവിനൊപ്പമുള്ള ഫോട്ടോസാണ് പുറത്ത് വിട്ടത്.


ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. കാമുകന്‍ അര്‍ജുനും ചിത്രത്തില്‍ ഉണ്ട്. 'എന്റെ പുരുഷന്‍, എന്റെ ഹീറോയെ കണ്ടുമുട്ടിയപ്പോള്‍' എന്ന ക്യാപ്ഷനാണ് ദുര്‍ഗ ചിത്രത്തിന് കൊടുത്തത്. മറ്റൊരു ചിത്രത്തില്‍ സഹോദരന്‍ ദുഷ്യന്തും ഇവര്‍ക്കൊപ്പമുണ്ട്. താന്‍ പ്രണയത്തിലാണെന്നും അര്‍ജുന്‍ രവിന്ദ്രനാണ് കാമുകനെന്നും അടുത്തിടെയാണ് ദുര്‍ഗ വെളിപ്പെടുത്തുന്നത്.

Recommended Video

Mammootty, Mohanlal and Pranav Mohanlal's mass entry in Antony Perumbavoor's daughter's reception

മുന്‍പ് അര്‍ജുനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു എങ്കിലും പ്രണയത്തെ കുറിച്ച് കാര്യമായ തുറന്ന് പറച്ചിലുകളൊന്നും ഇല്ലായിരുന്നു. പ്രണയം പറഞ്ഞെങ്കിലും ഉടനെ വിവാഹമുണ്ടോ എന്ന കാര്യത്തെ കുറിച്ച് നടി വ്യക്തമാക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X