'ടെൻഷനും പേടിയുമായിരുന്നു, സർജറി സമയത്ത് ഞാൻ ചില്ലായിരുന്നു, ഈ കെയർ ഇനി വീട്ടിൽ കിട്ടുമോയെന്ന് തോന്നി'
ഇക്കഴിഞ്ഞ നവംബർ നാലിനാണ് നടി ദുർഗ കൃഷ്ണ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. പെൺകുഞ്ഞാണ് താരത്തിന് പിറന്നത്. നാല് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ദുർഗയ്ക്ക് കുഞ്ഞ് പിറക്കുന്നത്. പ്രതീക്ഷിച്ചതുപോലെ സുഖകരമായ ഗർഭകാലം ഒന്നുമായിരുന്നില്ല ദുർഗയുടേത്. കൊവിഡ് അടക്കം പിടിപെട്ടിരുന്നു. ഇപ്പോഴിതാ ഡെലിവറി എക്സ്പീരിയൻസ് പുതിയ വ്ലോഗിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. നോർമൽ ഡെലിവറിയായിരുന്നു ദുർഗയ്ക്ക് പറഞ്ഞിരുന്നത്.
അത് സാധ്യമാകാതെ വന്നതോടെയാണ് സിസേറിയൻ ചെയ്തത്. നവംബർ മൂന്നിനാണ് ഞാൻ ആശുപത്രിയിൽ അഡ‍്മിറ്റായത്. നാലാം തിയ്യതി പ്രസവിച്ചു. അഞ്ചാം തിയതി ഡിസ്ചാർജായി. ബേബിയുടെ എല്ലാ ചെക്കപ്പും കാര്യങ്ങളും കഴിഞ്ഞു. എല്ലാം ഓക്കെയാണ്. മെഡിക്കൽ ട്രെസ്റ്റിൽ വന്നശേഷം ഒരു ഹോംലി ഫീലായിരുന്നു. നഴ്സുമാർ ഇപ്പോൾ കുഞ്ഞിന്റെ സുഹൃത്തുക്കളെപ്പോലെയാണ്.

അവരുടെ സാമീപ്യം അറിഞ്ഞാൽ ഉടൻ കുഞ്ഞ് കരച്ചിൽ നിർത്തും. ഞാൻ വിളിച്ചില്ലെങ്കിലും ഏത് പാതിരാത്രിയും ആശുപത്രിയിലെ നഴ്സുമാരും ഡോക്ടർമാരും എനിക്ക് സപ്പോർട്ടായി ഉണ്ടായിരുന്നു. നോർമൽ ഡെലിവറിയാണ് പ്രതീക്ഷിച്ചത് പക്ഷെ സിസേറിയനിലേക്ക് പോകേണ്ടി വന്നു. സർജറിക്കുശേഷം ഞാൻ തിയേറ്ററിൽ നിന്നും ഇറങ്ങി വന്നത് ഹേയ് ഗയ്സ് എന്നും പറഞ്ഞുകൊണ്ടാണ്.
ഞങ്ങൾക്ക് ഭയങ്കര അതിശയമായിരുന്നു സർജറി കഴിഞ്ഞ് ഒരാൾ അത്രത്തോളം വൈബോട് കൂടി ഇറങ്ങി വരുന്നത് കണ്ടപ്പോഴെന്ന് എല്ലാവരും പറഞ്ഞു. ഡോക്ടേഴ്സും സ്റ്റാഫുകളുമെല്ലാം നമ്മളോട് അത്രയേറെ ഫ്രണ്ട്ലിയാണ്. എന്റെ ഡോക്ടറായ സൂര്യ ജയറാമിനെ കുറിച്ച് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മുമ്പ് എനിക്ക് പിസിഒഡി ഉണ്ടായിരുന്നു. അതിന് മാം ആണ് എന്നെ ട്രീറ്റ് ചെയ്തത്.
അതുകൊണ്ട് മാമിനെ നല്ല പരിചയമാണ്. എല്ലാത്തിനും ഞങ്ങൾ ഓടി വരുന്നതും മെഡിക്കൽ ട്രെസ്റ്റിലേക്കാണ്. അതുകൊണ്ടാണ് ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴും മെഡിക്കൽ ട്രെസ്റ്റ് തന്നെ തെരഞ്ഞെടുത്തത്. സീറോ പെർസെന്റേജാണ് എന്റെ പെയിൻ ടോളറൻസ്. അതുകൊണ്ട് തന്നെ എങ്ങനെ പ്രസവിക്കും എന്നതിനെ കുറിച്ച് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. പിന്നെ വേറെ വഴിയില്ലല്ലോ... ഗർഭിണിയായാൽ പ്രസവിച്ചേ പറ്റു. അതിൽ നിന്നും എസ്കേപ്പാകാൻ പറ്റില്ല.
പ്രസവം അടുത്തപ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. ആ ഞാൻ അത്രയും കൂളായാണ് സർജറി സമയത്ത് ഇരുന്നത്. ഭയങ്കര ചില്ലായിരുന്നു. ഞാനും ഡോക്റും പരസ്പരം കഥകളൊക്കെ പറഞ്ഞാണ് ആ പ്രോസസ് തീർത്തത്. എനിക്ക് ബോറടിച്ചതേയില്ല. കുഞ്ഞിനെ കയ്യിൽ കിട്ടിയശേഷവും സർജറിയുടെ ക്ഷീണമൊന്നും എനിക്ക് തോന്നിയതേയില്ല.

അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ഞാൻ മൈന്റ് കൊണ്ട് അത്രയും റിലാക്സ്ഡായിരുന്നു, കംഫേർട്ടബിളായിരുന്നു അതുകൊണ്ട് ബോഡി വീക്കായതായി തോന്നിയില്ല. പിറ്റേദിവസം മുതൽ എഴുന്നേറ്റ് നടക്കാൻ തുടങ്ങി. സ്റ്റിച്ച് എങ്ങനെയാണ് നടക്കാൻ കഴിയുമോ എന്നൊക്കെയുള്ള ടെൻഷനുണ്ടായിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. എല്ലാം ഇതുവരെ നന്നായി പോകുന്നു. എന്റെ കാര്യങ്ങൾ ഞാൻ സ്വന്തമായി ചെയ്ത് തുടങ്ങി.
മെഡിക്കൽ ട്രെസ്റ്റിൽ കിട്ടിയ കെയർ വീട്ടിൽ കിട്ടുമോയെന്നാണ് സംശയം. കുഞ്ഞുമായി വീട്ടിലേക്ക് വന്നപ്പോൾ വേറൊരു ഫീൽ. ലൈഫിൽ ഒരു പ്രമോഷൻ കിട്ടിയതുപോലെ. പ്രാർത്ഥിച്ചവർക്ക് ഒരുപാട് നന്ദി എന്നാണ് ദുർഗ പറഞ്ഞത്. ദുർഗയുടെ ഭർത്താവിന്റെ ബെർത്ത് ഡെയ്ക്ക് തന്നെയാണ് മകളും പിറന്നത് എന്നത് ഇരട്ടി സന്തോഷമാണ് ദുർഗയ്ക്ക് നൽകിയത്.
2021ൽ ആയിരുന്നു ദുർഗയുടേയും അർജുന്റേയും വിവാഹം. കഴിഞ്ഞ ജൂൺ മാസത്തിലാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത ദുർഗ കൃഷ്ണ ആരാധകരെ അറിയിച്ചത്. വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ.


Click it and Unblock the Notifications











