'ഞാൻ മുസ്ലീംമായത് അതുകൊണ്ട് മാത്രം, എന്റെ മകന് മതമില്ല, മനോരമയുടെ അജണ്ടയാണെന്ന് അന്ന് അയാൾ പറഞ്ഞു'

By Desk

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രദ്ധനേടിയ അഭിനേത്രിയാണ് ഫറ ഷിബ്ല. ടെലിവിഷന്‍ അവതാരകയായും പ്രവർത്തിച്ചിട്ടുള്ള ഷിബ്ലയുടെ ഇതുവരെയുള്ള ജീവിതം അധികമാർക്കും പരിചിതമല്ല. ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ചതുകൊണ്ട് തന്നെ വിജിത്ത് നായരെ വിവാഹം ചെയ്തശേഷം മാതാപിതാക്കളുമായുള്ള എല്ലാ കോൺടാക്ടും ഫറ ഷിബ്ലയ്ക്ക് നഷ്ടപ്പെട്ടു.

അടുത്തിടെയായിരുന്നു ഇരുവരുടേയും പതിനൊന്നാം വിവാഹ വാർഷികം. ഇപ്പോഴിതാ പഠന കാലത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് താരം. ആങ്കറിങ് ചെയ്യുന്നതിനോട് വീട്ടിൽ എതിർപ്പില്ലായിരുന്നു.

Fara Shibla
Photo Credit: Fara Shibla / Instagram

സംസാരിക്കാൻ കഴിവുള്ള കുട്ടിയാണല്ലോ. കഴിവിനെ പ്രോത്സാഹിപ്പിക്കാൻ അവർ ഒപ്പം നിന്നു. ഓഫീസ് പോലുള്ള ഇടത്താണല്ലോ ആങ്കറിങ് ജോലി ചെയ്യുന്നതും അതുകൊണ്ട് തന്നെ സേഫായ ജോലിയായാണ് അവർ അതിനെ കണ്ടിരുന്നതും. ചെന്നൈയിൽ പോയപ്പോൾ മുതൽ ഇന്റിപെന്റന്റായി ജീവിക്കുന്നയാളുമാണ് ഞാൻ. അതും വീട്ടുകാർക്ക് ഓക്കെയായിരുന്നു. ഇപ്പോൾ പക്ഷെ അവർ പറയാറുണ്ട്... നിന്നെ ചെന്നൈയിൽ പഠിക്കാൻ വിട്ടുവെന്നതാണ് ഞങ്ങൾ ചെയ്ത ഏറ്റവും വലിയ അബദ്ധമെന്ന്.

ലൈഫ് എക്സ്പ്ലോർ ചെയ്യാൻ എനിക്ക് അവസരം കിട്ടിയതും ചെന്നൈയിൽ പഠിച്ചതുകൊണ്ടാണ്. എന്റെ ശരികൾ എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. പങ്കാളിയെ തെരഞ്ഞെടുത്തപ്പോൾ പോലും... മതം നോക്കി പെരുമാറാനും വീട്ടിൽ ആരും പറഞ്ഞിട്ടില്ല. കുറി തൊട്ടയാളെ കണ്ട് അവർ ഹിന്ദുവാണല്ലേയെന്ന് അനിയൻ ചോദിച്ചതിന് വഴക്ക് പറഞ്ഞയാളാണ് ഉപ്പ.

അമ്പലത്തിലെ പ്രസാദം കഴിക്കുന്നതിനെയോ കുറി തൊടുന്നതിനെയോ എതിർത്തിട്ടുള്ള വീട്ടുകാരല്ല. അതുകൊണ്ട് തന്നെ പങ്കാളിയെ ഹിന്ദു മതത്തിൽ നിന്നും തെരഞ്ഞെടുത്തപ്പോൾ എന്തുകൊണ്ട് അത് വലിയ പ്രശ്നമായി എന്ന് ഞാൻ ആലോചിക്കാറുണ്ട്. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നത് മാതാപിതാക്കളാണ്. ഞാനും മദ്രസയിൽ പോയി പഠിച്ചയാളാണ്. പക്ഷെ കുട്ടികൾക്ക് മത പഠനം ചെറുപ്പം മുതൽ നൽകുന്നതിനോട് എനിക്ക് യോജിപ്പില്ല.

പ്രായപൂർത്തിയായശേഷം കുട്ടിക്ക് പഠിക്കണമെന്ന് തോന്നിയാൽ പഠിക്കട്ടെ. ഞാൻ മുസ്ലീം ഫാമിലിയിൽ ജനിച്ചതുകൊണ്ട് മാത്രമാണ് മുസ്ലീമായത്. എന്റെ മകന് പക്ഷെ മതമില്ല. അവന് മതം വേണ്ടെന്നത് ഞങ്ങൾ എടുത്ത തീരുമാനമാണ്. മതപരമായ കാര്യങ്ങളിൽ അവന് അധികം അറിവുകളും ഞാൻ പറഞ്ഞ് കൊടുക്കാറില്ല. എന്റെ കുടുംബവുമായി മോന് കണക്ഷനില്ല. എന്റെ ഭർത്താവിന്റെ കുടുംബവുമായി മാത്രമെ അവന് കണക്ഷനുള്ളു.

Fara Shibla
Photo Credit: Fara Shibla / Instagram

ഭർത്താവിന്റെ അമ്മ ഹിന്ദു മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മോന് വേണ്ടി ചെയ്യുന്നതിനെ ഞാൻ എതിർക്കാറില്ല. പങ്കാളിയെ തെരഞ്ഞെടുക്കാനും ഇഷ്ടപ്പെട്ട ജോലി ചെയ്യാനും എല്ലാവർക്കും സ്വാതന്ത്ര്യം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. തെറ്റ് പറ്റിയേക്കാം. എന്നാലും തിരിച്ച് എഴുന്നേറ്റ് നിൽക്കാനാണ് അവരെ പഠിപ്പിക്കേണ്ടത്. നമ്മൾ തിരഞ്ഞെടുത്ത് കൊടുക്കുന്നതും ശരിയാകണം എന്നൊന്നില്ലല്ലോ. ഞാൻ ചെയ്യുന്ന ആർട്ടിൽ ഞാൻ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള ഫ്രീഡവും ആർക്കും ഞാൻ കൊടുത്തിട്ടില്ല.

എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഉള്ളതിനേക്കാൾ പ്രശ്നം ഇപ്പോഴും എന്റെ ബന്ധുക്കൾക്കാണ്. എന്നെ അകറ്റി നിർത്തിയിരിക്കുന്നതുകൊണ്ട് എന്റെ മാതാപിതാക്കൾക്ക് വിഷമം ഉണ്ടാകും. അത് എന്റെ ബന്ധുക്കൾക്ക് മനസിലാകണമെന്നില്ല. വർഷങ്ങൾക്ക് മുമ്പ് വെറുതെ അല്ല ഭാര്യയുടെ ഹോർഡിങിന് വേണ്ടിയായിരുന്നു. ഇത് ഒരു ദിവസം എന്റെ നാട്ടുകാരൻ ചേട്ടൻ കണ്ടു.

മനോരമയുടെ അജണ്ടയാണെന്നാണ് എന്റെ വാപ്പയോട് വന്ന് പറഞ്ഞത്. അല്ലായിരുന്നുവെങ്കിൽ അവർ ഒരു ഹിന്ദുവോ ക്രിസ്ത്യനോവായ കുട്ടിയെ പൊട്ടൊക്കെ തൊടീച്ച് നിർത്തുമായിരുന്നുവത്രെ. ഇത്തരക്കാരോട് നമ്മൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. വാപ്പയും അത് കേട്ട് തള്ളി. അദ്ദേഹം ഒരു കൂൾ മനുഷ്യനാണ്. കുടുംബവുമായുള്ള പ്രശ്നങ്ങൾ തീർന്നിട്ടില്ല.

പക്ഷെ ഉപ്പയ്ക്കും ഉമ്മയ്ക്കും എന്നോട് ദേഷ്യമുണ്ടാവില്ല. ഭർത്താവിന്റെ അമ്മയാണ് എന്നെ ഏറ്റവും നന്നായി കെയർ ചെയ്തത്. മകൻ ജനിച്ചശേഷവും ഇപ്പോഴും അമ്മയാണ് ഏറ്റവും കൂടുതൽ കെയർ ചെയ്യുന്നത്. എന്നിരുന്നാലും ഉമ്മയെ മിസ് ചെയ്യുമായിരുന്നു. അന്നൊക്കെ വിഷമം വരുമായിരുന്നു എന്നും ഷിബ്ല പറയുന്നു.

More from Filmibeat

Read more about: malayalam film actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X