'എല്ലാം റോയയ്ക്ക് വേണ്ടിയാണ്, ലൈഫ് തകർക്കാൻ പലരും വരും, ഒരു കുഞ്ഞിനെ നോക്കുന്നത് അത്ര എളുപ്പമല്ല'; ഫറ ഷിബില
മലയാളത്തിൽ ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ശ്രദ്ധ നേടിയ താരം മികച്ച കോമഡി നടിയും അതോടൊപ്പം മോഡലും അവതാരകയും നർത്തകിയുമൊക്കെയാണ്. വിവാഹിതയായ താരത്തിന് ഒരു മകൾ കൂടിയുണ്ട്. താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് മലയാളികൾക്ക് വലിയ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 2ൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്.
അവതാരകയും നടിയുമൊക്കെയാണെങ്കിൽ കൂടിയും ആര്യ മികച്ച സംഭരകയും കൂടിയാണ്. ഇപ്പോൾ സ്വന്തമായി ബൊട്ടീക്കും സാരി ഷോപ്പും എല്ലാം താരം നടത്തുന്നുണ്ട്. മോഡലിങ് രംഗത്ത് നിന്നുമായിരുന്നു താരംഅവതാരകയായും ബഡായി ബംഗ്ലാവിലേക്കും എത്തിയത്.

ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട് ആര്യ. ആദ്യ വിവാഹമോചനത്തിനുശേഷം അതിൽ പിറന്ന മകൾ റോയയെ ആര്യയാണ് സംരക്ഷിക്കുന്നത്. നടി അർച്ചന സുശീലന്റെ സഹോദരനായിരുന്നു ആര്യയുടെ ഭർത്താവ്. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ആര്യയും രോഹിത്തും തമ്മിൽ നല്ലൊരു സുഹൃത്ത് ബന്ധം ഇപ്പോഴുമുണ്ട്. മകളുടെ ഓരോ വിജയവും ആഘോഷിക്കുന്നയാളാണ് ആര്യ. മകൾ എന്നതിലുപരി സുഹൃത്താണ് ആര്യയ്ക്ക് റോയ.
ഇപ്പോഴിതാ ആര്യയെ കുറിച്ച് സുഹൃത്തും നടിയുമായ ഫറ ഷിബില നടത്തിയ പ്രസംഗമാണ് ശ്രദ്ധനേടുന്നത്. റോയയുടെ ജന്മദിനവും ബിസിനസ് സ്ഥാപനമായ കാഞ്ചീവരത്തിന്റെ വാർഷികവും ആര്യ ആഘോഷമായി നടത്തിയിരുന്നു. അന്ന് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരിൽ ഏറെയും ആര്യയുടെ സുഹൃത്തുക്കളായിരുന്നു.
ഫറ ഷിബിലയുടെ കുടുംബം ആര്യയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. അതുകൊണ്ട് തന്നെ ഇന്ന് നിലയിലേക്ക് എത്താൻ ആര്യ നടത്തിയ കഠിനാധ്വാനം അടുത്തറിഞ്ഞൊരാൾ ഫറ ഷിബിലയാണ്. 'അവൾ പറയും ഇതൊക്കെ റോയക്ക് വേണ്ടിയാണെന്ന്. പക്ഷെ ഞാൻ കണ്ടിട്ടുണ്ട് അവൾ വരുന്ന അന്വേഷണങ്ങൾക്ക് മറുപടി പറയുന്നതും ഷൂട്ട് കഴിഞ്ഞ് വന്നിട്ട് ഇതിനൊക്കെ ലൈവ് ചെയ്യാൻ പോകുന്നതും കണ്ടിട്ടുണ്ട്.'
'അവൾ ഇതെല്ലാം നിന്ന് ഹാൻഡിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എനിക്കറിയാം ഇതൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെന്ന്. കാണുമ്പോൾ ചിലപ്പോൾ ഇതൊക്കെ വളരെ ഈസിയായിട്ടുള്ള കാര്യങ്ങളാണെന്ന് തോന്നും. പോകുവല്ലേ വരുവല്ലേ എന്നൊക്കെ നമുക്ക് തോന്നും. പക്ഷെ അതത്ര എളുപ്പമുള്ള കാര്യമല്ല.'

'ഒരു കുഞ്ഞിനെ നോക്കുന്നതും അതിന്റെ കൂടെ അവളുടെ ബ്രാൻഡ് ഹാൻഡിൽ ചെയ്യുന്നതും അതിന്റെ കൂടെ അവളുടെ കാര്യങ്ങൾ നോക്കുന്നതും ഇതൊന്നും അത്ര ഈസി അല്ല. ഞാനിപ്പോൾ ഇവിടെ നിന്ന് ഇത് സംസാരിക്കുന്നത് നമ്മളെല്ലാവരും ആര്യ ബഡായിയുടെ ഫാമിലി ആയതുകൊണ്ടാണ്', എന്നാണ് ഫറ ഷിബില പറഞ്ഞത്.
സുഹൃത്തിന്റെ വാക്കുകൾ കേട്ട് ആര്യയുടെ കണ്ണുകൾ നിറയുന്നതും വൈറൽ വീഡിയോയിൽ കാണാം. ആര്യയെ ഭയങ്കര ഇഷ്ടമാണ് ആരെന്ത് പറഞ്ഞാലും എല്ലാ ഇന്റർവ്യൂസും കാണാറുണ്ട്. അവൾ ഒരുപാട് വേദന അനുഭവവിക്കുന്നുണ്ട്.
ദൈവം അനുഗ്രഹിക്കട്ടെ എല്ലാം നല്ലതിനാകട്ടെ. എന്നെ പോലുള്ള സിംഗിൾ അമ്മമാർക്ക് ആര്യ വളരെ ഇൻസ്പയറിങ്ങാണ്. നമ്മടെ ലൈഫ് തകർക്കാൻ പലരും നമ്മളുടെ ലൈഫിനിടെയിൽ വരും അത് റിജെക്ട് ചെയ്ത് മൂവ് ചെയ്യാൻ നിങ്ങളാണ് ഇൻസ്പിറേഷൻ എന്നൊക്കെയാണ് ആരാധകർ ആര്യയെ കുറിച്ച് എഴുതിയ കമന്റുകൾ.


Click it and Unblock the Notifications