തന്നെ കാണാന്‍ കൊള്ളില്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി; വിശേഷങ്ങള്‍ പറഞ്ഞ് ഗൗതമി
ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ പുതുമുഖ നടിയായിരുന്നു ഗൗതമി. അഭിനയ ജീവിതത്തില്‍ നിന്നും മാറി സംവിധായിക കൂടിയായി മാറിയിരിക്കുകയാണ്. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും എന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളായി ഗൗതമി നിറഞ്ഞ് നില്‍ക്കുന്നുണ്ട്.
സിനിമാഭിനയത്തോട് വലിയ താല്‍പര്യം ഇല്ലായിരുന്നെങ്കിലും ഒരു വാശി പുറത്താണ് താന്‍ ആദ്യം സിനിമയില്‍ അഭിനയിക്കുന്നെതന്ന് പറയുകയാണ് ഗൗതമിയിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ നായികയായുള്ള അരങ്ങേറ്റത്തെ കുറിച്ച് നടി വ്യക്തമാക്കിയത്.

എന്റെ ചേച്ചിയുടെ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ബാലഭാസ്‌കറുമായി ഒരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു. അതിന് വേണ്ടി അവര്‍ ബുക്ക് ചെയ്തിരുന്ന ആര്‍ട്ടിസ്റ്റ് എന്തോ കാരണത്താല്‍ വന്നില്ല. അവര്‍ക്ക് അന്ന് തന്നെ ഷൂട്ട് ചെയ്യുകയും വേണം. അങ്ങനെയാണ് എന്നോട് വന്ന് എന്തേലും ചെയ്യുമോന്ന് ചോദിക്കുന്നത്. അറിയാവുന്ന ആളുകള്‍ ആയത് കൊണ്ട് ഞാന്‍ പോയി എന്തൊക്കെയോ കാണിച്ചു. അഭിനയ ജീവിതത്തിലേക്കുള്ള തുടക്കം ഇങ്ങനെയായിരുന്നു.

ശേഷം 2011 ലാണ് ഒരു സിനിമയുണ്ട്. അതിലേക്ക് നായികയെ ക്ഷണിക്കുന്നതായി അറിയുന്നത്. പുതിയ സംവിധായകയാണെങ്കിലും ആ ചിത്രത്തില്‍ വലിയ താരങ്ങളൊക്കെ ആയിരുന്നു അഭിനയിക്കുന്നത്. ഞാനും ചുമ്മ ഓഡിഷനൊക്കെ പോയി. അവര്‍ കുറേ ഫോട്ടോസൊക്കെ എടുത്തു. പിന്നെ മൂന്നാല് ആഴ്ചകള്‍ക്ക് ശേഷം അതില്‍ വര്‍ക്ക് ചെയ്യുന്നൊരു ചേട്ടന്‍ എന്നോട് പറഞ്ഞു എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷേ ശരിക്കും കാണാന്‍ കൊള്ളില്ലാത്തത് കൊണ്ട് അവരെന്നെ ആ പടത്തില്‍ എടുക്കുന്നില്ലെന്ന് എന്തോ ആണ് പറഞ്ഞത്. അതെനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

ആ ഒരു സമയത്താണ് കറക്ട് എന്റെ കസിന്റെ സുഹൃത്ത് സെക്കന്‍ഡ് ഷോ യുടെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് അറിയുന്നത്. അവരും ഇങ്ങനെ ഓഡിഷന്‍ നടത്തുന്നുണ്ടായിരുന്നു. ഫോട്ടോ അയച്ച് കൊടുത്തപ്പോള്‍ ഇഷ്ടപ്പെട്ടതോടെ ഓഡിഷന് വിളിച്ചു. അന്നേരം ആ ഒരു വാശിയിലായിരുന്നു ഞാന്‍. എനിക്കെങ്ങനെയെങ്കിലും ഈ പടം കിട്ടിയ പറ്റൂ, എന്നിട്ട് മറ്റുള്ളവരെ കാണിച്ച് കൊടുക്കണമെന്നായിരുന്നു. സത്യം പറഞ്ഞാല്‍ ആ വാശി പുറത്താണ് ഞാന്‍ സെക്കന്‍ഡ് ഷോ യില്‍ അഭിനയിക്കുന്നത്.
Recommended Video

ആദ്യ ഓഡിഷനില്‍ നിന്നും മാറി ഏകദേശം ഒരു മാസം ആയപ്പോഴെക്കും സെക്കന്‍ഡ് ഷോ യില്‍ ഞാനാണ് നായികയെന്ന്് പറഞ്ഞുള്ള അനൗണ്‍സ്‌മെന്റ് വന്നു. അത് വന്നതോടെ എല്ലാ വാശിയും അവിടെ തീര്‍ന്നു. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ ലക്ഷ്മി എന്ന കഥാപാത്രത്തിന് ലഭിച്ച സ്‌നേഹം ഇപ്പോഴും എനിക്ക് കിട്ടാറുണ്ടെന്ന് ഗൗതമി പറയുന്നു.


Click it and Unblock the Notifications











