മമ്മൂട്ടിയുടെ ഭാവം മാറിയത് കണ്ട് അത്ഭുതപ്പെട്ടു! മോഹന്‍ലാല്‍ എപ്പോഴും ഒരേപോലെയെന്നും ഗൗതമി!
തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങിയ അഭിനേത്രികളിലൊരാളാണ് ഗൗതമി. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും ഗൗതമിക്ക് ലഭിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരുടെയെല്ലാം നായികമാരായി അഭിനയിക്കാനുള്ള അവസരമായിരുന്നു ഗൗതമിക്ക് ലഭിച്ചത്. പ്രണയവും ദാമ്പത്യ ജീവിതവുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു ഈ താരം. അര്‍ബുദ രോഗത്തില്‍ നിന്നും ശക്തമായ തിരിച്ചുവരവായിരുന്നു ഗൗതമി നടത്തിയത്.
Recommended Video
മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും സൂപ്പര്‍ താരങ്ങളായി മാറുന്നതിനിടയിലായിരുന്നു ഗൗതമി ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത്. മൂന്ന് പേരും വ്യത്യസ്തരാണ്. അഭിനയത്തിലായാലും പെരുമാറ്റത്തിലായാലും തികച്ചും വ്യത്യസ്തരാണ് മൂന്നാളുമെന്ന് ഗൗതമി പറയുന്നു. സൂപ്പര്‍താരങ്ങളെക്കുറിച്ച് തുറന്നുപറയുന്ന ഗൗതമിയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

നിബന്ധനകളില്ല
പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ലാത്തയാളാണ് താന്‍. ആരുമായും അഡ്ജസ്റ്റ് ചെയ്യും. ഇങ്ങനെയായിരിക്കണമെന്നുള്ള പിടിവാശികളൊന്നുമില്ല. നിങ്ങള്‍ എങ്ങനെയാണോ അത് പോലെയിരിക്കുക, അത് എനിക്ക് സ്വീകാര്യമാണ്. അതുകൊണ്ട് തന്നെ ആരുമായി പ്രവര്‍ത്തിക്കാനും ഞാന്‍ റെഡിയാണെന്ന് ഗൗതമി നായര്‍ പറയുന്നു. താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത സൗഹൃദമാണ് ഗൗതമിക്കുള്ളത്. സൂപ്പര്‍താരങ്ങളും സംവിധായകരുമെല്ലാം താരത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

മമ്മൂട്ടിയെക്കുറിച്ച്
മമ്മൂട്ടി ഭയങ്കര സീരിയസാണെന്നാണ് പറഞ്ഞു കേട്ടത്. എന്നാല്‍ സെറ്റില്‍ അങ്ങനെയായിരുന്നില്ല. അത് എനിക്ക് സര്‍പ്രൈസായിരുന്നു. പാട്ട് പാടാറുണ്ട് അദ്ദേഹം. എനിക്ക് പാടാനൊന്നുമറിയില്ല, നിങ്ങള്‍ ചെവി മൂടിക്കോളൂയെന്ന് പറഞ്ഞാണ് അദ്ദേഹം പാടാറുള്ളത്. അത് പോലെ തന്നെ തമാശകളും പറയാറുണ്ട്. സുകൃതം ഷൂട്ടിംഗിനിടയിലെ കാര്യങ്ങളെക്കുറിച്ചും ഗൗതമി പറഞ്ഞിരുന്നു. വളരെ സീരിയസായ ഒരുരംഗമായിരുന്നു ചിത്രീകരിച്ചത്. ആ ഷോട്ട് എടുക്കുന്നതിന് മുന്‍പ് വരെ തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നു മമ്മൂട്ടി.

ആക്ഷന്‍ പറഞ്ഞപ്പോള്‍
അതുവരെ ചിരിച്ച് കളിച്ച് നിന്നിരുന്ന ആളായിരുന്നില്ല. അദ്ദേഹത്തിന്‍രെ മുഖത്ത് പെട്ടാണ് ഭാവവ്യത്യാസങ്ങളുണ്ടായത്. അത് കണ്ട് ശരിക്കും സ്റ്റാക്കായി നിന്നിട്ടുണ്ട്. ഒരുമിനിറ്റ് പോലും എടുത്തില്ല. സെക്കന്റുകള്‍ക്കുള്ളിലാണ് അദ്ദേഹം ആ കഥാപാത്രമായി മാറിയത്. മമ്മൂട്ടി-ഗൗതമി കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തേയും മികച്ച സിനിമകളിലൊന്നായിരുന്നു സുകൃതം. വികാരവിക്ഷോഭത്തോടെയുള്ള മമ്മൂട്ടിയേയാണ് ചിത്രത്തില്‍ കണ്ടത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

മോഹന്‍ലാലും സുരേഷ് ഗോപിയും
മോഹന്‍ലാല്‍ വേറൊരു ടൈപ്പാണ്. ഷോട്ടിലാണോ അല്ലാതെയാണോ എന്നൊന്നും മനസ്സിലാവില്ല. എന്നാല്‍ സ്‌ക്രീനില്‍ കാണുമ്പോഴാണ് ഓ മൈ ഗോഡ് എന്ന് പറഞ്ഞുപോവാറുള്ളത്. അമ്പരപ്പെടുത്താറുണ്ട് മോഹന്‍ലാല്‍. ചുക്കാനില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും ഗൗതമി പറഞ്ഞിരുന്നു. അത് പോലെയുള്ള സിനിമകള്‍ ചെയ്ത അനുഭവമുണ്ടായിരുന്നു തനിക്ക്. വളരെ സോഫ്റ്റായ ജന്റിലായ മനുഷ്യനാണ് സുരേഷ് ഗോപിയെന്നും താരം പറയുന്നു.


Click it and Unblock the Notifications











