For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിനോടായിരുന്നു എന്റെ ആദ്യ പ്രണയം, അദ്ദേഹം ഒരു ക്രിക്കറ്റ് താരമാകണം; തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്

  |

  മലയാളത്തിലെ യുവനടികളില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം നേടിയ ശേഷമാണ് ഗായത്രി സിനിമയിലെത്തുന്നത്. 2015-ല്‍ റിലീസായ കുഞ്ചാക്കോ ബോബന്‍ നായകവേഷത്തിലെത്തിയ ജംമ്‌നാപ്യാരിയാണ് ഗായത്രിയുടെ ആദ്യ ചിത്രം. ചുരുങ്ങിയ സമയം കൊണ്ടുതന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ ഗായത്രിയ്ക്ക് കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

  ഇതിനോടകം തന്നെ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുള്ള ഗായത്രിയുടെ പല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന പ്രകൃതമാണ് ഗായത്രിയുടേത്. ഒരു സമയത്ത് താരത്തിന് നേരെ സോഷ്യല്‍ മീഡിയ ട്രോളുകളും ശക്തമായിരുന്നു.

  തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോള്‍ ഗായത്രി. കൈരളി ടി.വിയിലെ ജെ.ബി.ജങ്ഷനില്‍ അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ അഭിമുഖപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗായത്രി ഇക്കാര്യത്തെക്കുറിച്ച് മനസ്സു തുറന്നത്. ഗായത്രിക്കൊപ്പം നടി ജുവല്‍ മേരിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

  ജോണ്‍ ബ്രിട്ടാസ് ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടെയായിരുന്നു ഗായത്രി തന്റെ ആദ്യ പ്രണയം നടന്‍ പൃഥ്വിരാജാണെന്ന് വെളിപ്പെടുത്തിയത്. 'പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവില്‍ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു.' ഗായത്രി വ്യക്തമാക്കുന്നു. കൂടാതെ പൃഥ്വിരാജ് സിനിമാനടന്‍ ആയില്ലായിരുന്നുവെങ്കില്‍ ഒരു ക്രിക്കറ്റ് താരമായി കാണാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും ഗായത്രി പറയുന്നു. താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമെല്ലാം സിനിമാനടന്മാര്‍ ആയില്ലായിരുന്നുവെങ്കില്‍ വലിയ ബിസിനസുകാരായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗായത്രി കൂട്ടിച്ചേര്‍ക്കുന്നു.

  റോബിന് ദില്‍ഷയെ വിവാഹം കഴിക്കാന്‍ ആഗ്രഹം, തനിക്ക് ഇപ്പോള്‍ ആ ഇഷ്ടമില്ലെന്ന് തുറന്നടിച്ച് താരം...

  വരാന്‍ പോകുന്ന ഒരു സിനിമയില്‍ ഒരു മോഡലിന്റെ വേഷം ലഭിച്ചാല്‍ അതില്‍ ബിക്കിനി ധരിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയായിരുന്നു ഗായത്രിയുടെ മറുപടി.

  അതുപോലെ ഗായത്രിയുടെ ലിപ്സ്റ്റിക്കുകളോടുള്ള താത്പര്യത്തെക്കുറിച്ചും താരം തുറന്നു പറയുന്നു. 'എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറം ഓറഞ്ചാണ്. എവിടെപ്പോയാലും ലിപ്സ്റ്റിക്ക് ഇടും. ഈ ചുണ്ടില്‍ എന്താണ് തേച്ചുവെച്ചിരിക്കുന്നത് എന്നൊക്കെ പലരും ചോദിക്കാറുണ്ട്.' ഗായത്രി പറയുന്നു.

  മുന്‍പ് മറ്റൊരഭിമുഖത്തിലും ഗായത്രി തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഏതെങ്കിലും സിനിമാ താരത്തോട് പ്രണയം തുറന്നു പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഗായത്രി നല്‍കിയ മറുപടി. ആരാണ് അയാള്‍ എന്ന് ചോദിച്ചുവെങ്കിലും ആരെന്ന് ഗായത്രി പറഞ്ഞില്ല. അതേസമയം നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് ഗായത്രി പറയുന്നു. എന്തായിരുന്നു പ്രതികരണം എന്ന് ചോദിച്ചപ്പോള്‍ മൂപ്പര്‍ക്കും ഇഷ്ടമായിരുന്നുവെന്നാണ് ഗായത്രി പറഞ്ഞത്.

  ധനുഷിന്റെ കൂടെയുള്ള കിടപ്പറ ദൃശ്യം എത്ര തവണ ചെയ്തു? വിമര്‍ശകന്റെ വായടപ്പിച്ച് നടി മാളവിക

  Recommended Video

  Gayathri Suresh about Vinayakan's statement | FilmiBeat Malayalam

  'ഡു യു ലൗ മി' ഒറ്റചോദ്യം കൊണ്ട് ദിൽഷയെ വീഴ്ത്തി റോബിൻ, വിരോധാഭാസത്തിൽ തകർന്നടിഞ്ഞ് മത്സരാർഥികൾ!

  സോഷ്യല്‍ മീഡിയയിലെ താരമാണ് ഗായത്രി സുരേഷ്. നടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ ഗായത്രിക്ക് നേരിടേണ്ടിവന്നത് വലിയ തോതിലുള്ള സോഷ്യല്‍ മീഡിയ ട്രോളുകളെയായിരുന്നു. അന്നത് വലിയ വാര്‍ത്തയായി. പിന്നാലെ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ലൈവ് വീഡിയോയിലൂടെ ഗായത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനും നടി കുറേ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു.

  ജമ്‌നാപ്യാരിയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. പിന്നീട് ഒരേ മുഖം, ഒരു മെക്‌സിക്കന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 99 ക്രൈം സ്‌റ്റോറിയാണ് ഒടുവില്‍ പുറത്തിറങ്ങിയത്. എസ്‌കേപ്പാണ് ഇനി പുറത്തിറങ്ങാനുള്ള ഗായത്രിയുടെ സിനിമ.

  English summary
  Actress Gayathri R Suresh opens up her first crush was Prithviraj Sukumaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X