'ലാലേട്ടന്റെ അമ്മയുടെ ബെർത്ത് ഡെയുടെ വീഡിയോ കണ്ടിരുന്നു, ആ ഫാമിലിയുടെ അട്മോസ്ഫിയർ ഇഷ്ടപ്പെട്ടു'; ​ഗായത്രി

ബ്യൂട്ടി പേജന്റുകളാണ് ​ഗായത്രി സുരേഷിന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. മിസ് കേരളയായി കിരീടം ചൂടി നിൽക്കുന്ന സമയത്താണ് ജമ്നാപ്യാരിയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കാൻ ​ഗായത്രി എത്തിയത്. ജമ്നാപ്യാരിക്കുശേഷം ഒരു മെക്സിക്കൻ അപാരത അടക്കം നിരവധി സിനിമകളിൽ അഭിനയിച്ച ​ഗായത്രി ഇപ്പോൾ തെലുങ്ക് സിനിമകളിലാണ് സജീവം. തൃശൂർ സ്വദേശിനിയായ ​ഗായത്രിയുടെ അഭിമുഖങ്ങൾ ഒരിടയ്ക്ക് എപ്പോഴും വൈറലായിരുന്നു. മാത്രമല്ല ഒരു ട്രോൾ മെറ്റീരിയലായാണ് നടിയെ ഒരിടയ്ക്ക് സോഷ്യൽമീഡിയ കണ്ടിരുന്നത്.

ഇമേജ് ഭയമില്ലാതെ മനസിൽ തോന്നിയത് തുറന്ന് പറയുന്ന പ്രകൃതക്കാരിയായ ​ഗായത്രി നടൻ പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞത് വൈറലായിരുന്നു. ഇപ്പോഴിതാ അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചൺ എന്ന പരിപാടിയിൽ അതിഥിയായി പ​ങ്കെടുത്ത് പുതിയ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം.

Gayathri Suresh  Pranav Mohanlal

എന്തുകൊണ്ടാണ് അടുത്തിടെയായി അഭിമുഖങ്ങളിൽ ഒന്നും പ്രത്യക്ഷപ്പെടാത്തതെന്ന നടി ആനിയുടെ ചോ​ദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് ​ഗായത്രി സംസാരിച്ച് തുടങ്ങിയത്. ഞാൻ അവസാനമായി അഭിമുഖം കൊടുത്തത് അഭിരാമി എന്ന സിനിമയ്ക്ക് വേണ്ടി മെയ്യിലാണ്. അതിനുശേഷം ഇന്റർവ്യു കൊടുക്കേണ്ട സാഹചര്യം വന്നിട്ടില്ല. അതുകൊണ്ടാണ് ഞാൻ ആക്ടീവായി നിൽക്കാതിരുന്നത്. മാത്രമല്ല ഈ ഒരു ​ഗ്യാപ്പിനിടയിൽ ഞാൻ ഒരു ട്രിപ്പ് പോയി.

കസോളിലേക്കാണ് ട്രിപ്പ് പോയത്. അതാണ് ഇപ്പോൾ എടുത്ത് പറയാൻ പറ്റിയ ഒരു വിശേഷം. നല്ല തണുപ്പുള്ള പ്രദേശമാണ് കസോൾ. മുമ്പ് ഒരുപാട് തവണ കുളു മണാലിക്ക് ട്രിപ്പ് പോയിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തവണ കസോളിലേക്ക് പോയത്. ഒരു മാസം ഒറ്റയ്ക്കായിരുന്നു കസോളിൽ. സോളോ ട്രിപ്പായിരുന്നു.

ഇത്രയും കാലം അച്ഛനും അമ്മയ്ക്കൊപ്പമാണ് ഞാൻ ജീവിച്ചത്. എനിക്ക് എപ്പോഴെങ്കിലും കുറച്ച് കാലം മാറി താമസിക്കണമെന്ന് ഉണ്ടായിരുന്നു. പിന്നെ എന്റേതായൊരു സമയം വേണമെന്നും തോന്നി. വീട്ടിലാണെങ്കിൽ അച്ഛനും അമ്മയും കല്യാണിയുമെല്ലാം ഉണ്ടാകുമല്ലോ. അതിന്റെ ഭാ​ഗമായിരുന്നു കസോൾ യാത്ര എന്നാണ് കല്യാണി പറഞ്ഞത്.

ട്രോൾസിനെ കുറിച്ചും പ്രണവിനെ വിവാഹം ചെയ്യണമെന്ന ആ​ഗ്രഹത്തിന് പിന്നിലെ കാരണത്തെ കുറിച്ചും ചോദിച്ചപ്പോഴുള്ള മറുപടി ഇങ്ങനെയായിരുന്നു... ട്രോൾസ് വരുന്നതൊന്നും എനിക്ക് കുഴപ്പമില്ല. പക്ഷെ ഇടയ്ക്ക് എന്നെ എഫക്ട് ചെയ്യാറുണ്ട്. ഞാൻ സെൽഫ്സഫിഷന്റും ചെറിയ രീതിയിൽ ഇമോഷണലുമായിട്ടുള്ള ഒരാളാണ്. എന്നെ കെട്ടാൻ വരുന്ന വ്യക്തി റിസ്ക്ക് എടുക്കാൻ തയ്യാറാകണമെന്ന് പറഞ്ഞത് ആളുകൾ എന്നിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കും എന്നതുകൊണ്ടാണ്.

Gayathri Suresh  Pranav Mohanlal

കാരണം പങ്കാളിയായി വരുന്നയാളെ പൂർണമായും ഡിപ്പന്റ് ചെയ്യാൻ താൽപര്യമില്ലാത്തയാളാണ് ഞാൻ. അതിന് എനിക്ക് ആരും വേണ്ടെന്ന് അർത്ഥമില്ല. എനിക്ക് എല്ലാവരുടെയും കൂടെ ഇരിക്കാനാണ് ഇഷ്ടം. അനുസരിപ്പിക്കാൻ ശ്രമിക്കരുതെന്നുമുണ്ട്. എന്നെ കറക്ട് ചെയ്യാൻ വന്നാൽ ശരിയാണെങ്കിൽ സ്വീകരിക്കും. ലാലേട്ടന്റെ മരുമകളാകാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞത് ലാലേട്ടനേയും പ്രണവിനേയും ഇഷ്ടമായതുകൊണ്ടാണ്.

പക്ഷെ എനിക്കുള്ളയാൾ എപ്പോഴെങ്കിലും എന്റെ മുന്നിൽ വരുമെന്നാണ് എനിക്ക് തോന്നുന്നത്. ലാലേട്ടന്റെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അടുത്തിടെ ലാലേട്ടന്റെ അമ്മയുടെ ബെർത്ത് ഡെയുടെ വീഡിയോ ഞാൻ കണ്ടിരുന്നു. അന്ന് ആ ഫാമിലിയുടെ അട്മോസ്ഫിയർ കണ്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. വീട്ടിൽ കല്യാണ ആലോചനയെ കുറിച്ച് പറയാറുണ്ട്. അമ്മ പറയാറുണ്ട് ​കല്യാണ ആലോചനകൾ നോക്കിയാലോയെന്ന്.

പക്ഷെ ഇപ്പോൾ എനിക്ക് അത് അത്ര താൽപര്യമില്ലെന്നും ​ഗായത്രി പറയുന്നു. മലയാള സിനിമയിൽ സജീവമല്ലെങ്കിലും റീൽസും ‍ഡാൻസ് വീഡിയോയുമായി നടി സജീവമാണ്. ചിൽ‌ഡ്രൺസ് പാർക്കാണ് ​ഗായത്രി അവസാനമായി ചെയ്ത മലയാള സിനിമ.

More from Filmibeat

Read more about: gayathri suresh pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X